ശാരീരിക സന്തോഷം മാത്രം നൽകുന്നതല്ല സെക്സ്. അതിന് മാനസിക സന്തോഷത്തിന്റെ ഒരു തലം കൂടിയുണ്ട്. നല്ല സെക്സിന് നിരവധി ഗുണങ്ങളുണ്ട്. എന്നാൽ ടെൻഷൻ മൂലം ഉണ്ടാകുന്ന തെറ്റായ പല പ്രവൃത്തികളും നല്ല സെക്സിന്റെ സന്തോഷം നശിപ്പിക്കും. ആദ്യമായി സെക്സിൽ ഏർപ്പെടുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്.
- നിങ്ങളുടെ പങ്കാളിക്കും സെക്സിൽ ഏർപ്പെടാൻ സമ്മതമാണെന്ന് ചോദിച്ച് ഉറപ്പുവരുത്തുക. ഒരാൾക്ക് മൂഡില്ലാതെ ഇരിക്കുമ്പോഴോ അസുഖമായി ഇരിക്കുമ്പോഴോ സെക്സിന് നിർബന്ധിക്കരുത്. അവരുടെ സമ്മതം പ്രധാനമാണ്.
- സുരക്ഷിതമായ സെക്സിന് ആവശ്യമായ മുൻകരുതലുകളെടുക്കുക.
- ഏറ്റവും വൈകാരികമായി അടുപ്പമുള്ള, പരസ്പരം ഇഷ്ടമുള്ള ഒരാൾക്കൊപ്പം മാത്രം സെക്സ് ചെയ്യുക.
- സെക്സിനിടെ നിങ്ങളുടെ സന്തോഷം മാത്രമല്ല പങ്കാളിയുടെ സന്തോഷം കൂടി പരിഗണിക്കുക. അവരുടെ അഭിപ്രായം തേടുക.
- സെക്സ് പതുക്കെ തുടങ്ങുക. വേദനിപ്പിക്കൽ അല്ല ലക്ഷ്യം, സന്തോഷിപ്പിക്കലാണെന്ന് ഓർക്കുക.
- സെക്സിനിടെ പങ്കാളിയോട് സംസാരിക്കുക. അതുവഴി ലൈംഗിക സംതൃപ്തി ഉയരുന്നത് നിങ്ങൾക്ക് തിരിച്ചറിയാനാകും.
ചെയ്യരുതാത്ത കാര്യങ്ങൾ
- നിങ്ങളുടെ പങ്കാളി എപ്പോഴും സെക്സിന് തയ്യാറാണെന്ന് കരുതരുത്. സമ്മതം ചോദിക്കണം.
- സെക്സിനിടെ അനാവശ്യ ചിന്തകളോ ടെൻഷനോ ഒന്നും വേണ്ട. അനാവശ്യ ചിന്തകൾ ഉണ്ടാകുന്നത് നിങ്ങൾക്ക് ആശങ്ക കൂടാൻ ഇടയാക്കും.
- സെക്സിനെക്കുറിച്ച് ഒരിക്കലും അമിത പ്രതീക്ഷകൾ വെച്ചുപുലർത്തരുത്. അത് പിന്നീട് നിരാശയ്ക്ക് കാരണമാകും.
- ബുദ്ധിമുട്ടേറിയ പൊസിഷനുകൾ പരീക്ഷിക്കരുത്. ബുദ്ധിമുട്ടേറിയ പൊസിഷനുകൾ പരീക്ഷിച്ചാൽ സംതൃപ്തി കൂടുമെന്നും പങ്കാളിയെ സന്തോഷിപ്പിക്കാമെന്നും കരുതരുത്. ആദ്യമായി സെക്സ് ചെയ്യുന്നവർ വളരെ ലളിതമായ സ്റ്റെപ്പുകൾ ഉപയോഗിച്ചാൽ മതി.
- രതിമൂർച്ഛയ്ക്ക് വേണ്ടി കാത്തിരിക്കരുത്. അത് ലൈംഗിക സംതൃപ്തിയുടെ ഒരു ഭാഗം മാത്രമാണ്. ക്ലൈമാക്സിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. അത് സമയമാകുമ്പോൾ ശരിയായിക്കോളും. കാത്തിരുന്നാൽ മറ്റുപല സന്തോഷങ്ങളും നഷ്ടപ്പെടും.
Content Highlights:having sex for the first time do s and dont s all you needs to know, sexual health