ആര്‍ത്തവകാലത്ത് ബന്ധപ്പെടുന്നത് ശരിയാണോ?


ആര്‍ത്തവകാലത്തെ ലൈംഗികബന്ധം തികച്ചും സുരക്ഷിതമാണ്. പലര്‍ക്കും ആര്‍ത്തവകാലത്ത് താല്പര്യം അധികം തോന്നും. വിദേശികള്‍ യോനീഭാഗം വൃത്തിയാക്കാന്‍ ടിഷ്യൂപേപ്പര്‍ ഉപയോഗിക്കുന്നതുകൊണ്ട് അണുബാധയ്ക്കുള്ള സാധ്യത അധികമാണ്. പക്ഷേ, ഇന്ത്യയില്‍ വെള്ളംകൊണ്ട് വൃത്തിയാക്കുന്ന രീതിയായതുകൊണ്ട് ബന്ധപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. ഗര്‍ഭം ധരിക്കാനുള്ള ചാന്‍സില്ല എന്നതും താല്പര്യം കൂട്ടും. പക്ഷേ, ആര്‍ത്തവരക്തത്തോട് അറപ്പില്ലാത്തവര്‍ക്ക് മാത്രം!


ഗര്‍ഭനിരോധന ഗുളികകള്‍ ലൈംഗികതാല്പര്യം കുറയ്ക്കുമോ?


ഇല്ല. വാട്ടര്‍ റീടെന്‍ഷന്‍ (water retention) കാരണം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ സ്വല്പം തടിച്ചു എന്നുവരാം.


ലൈംഗിക കാര്യങ്ങളില്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെയാണ്?


സോയാബീന്‍, ഉഴുന്നുപരിപ്പ്, നെയ്യ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കുക; വ്യായാമവും. കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുക. നടത്തംപോലെ അരക്കെട്ടിലേക്ക് രക്തചംക്രമണം കൂട്ടുന്ന പല യോഗാസനങ്ങളും പ്രാണായാമവും ഉണ്ട്. ഒരുവിധം എല്ലാ ലൈംഗികപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഈ ശ്വാസകോശവ്യായാമങ്ങള്‍.


ഡോ. പ്രകാശ് കോത്താരി