പുരുഷലൈംഗികാവയവത്തിന്റെ വലുപ്പത്തെക്കുറിച്ച് എന്നും സംശയങ്ങളാണല്ലോ?

വജൈനയുടെ സാധാരണ നീളം 6 ഇഞ്ചാണ്. ഇതില്‍ പുറംഭാഗത്തുള്ള രണ്ട് ഇഞ്ച് ഭാഗത്തിനാണ് സംവേദനം. സ്ത്രീയെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനും പുരുഷന്‍ ശ്രമിക്കേണ്ടതും ഈ ഭാഗത്താണ്. അതായത് രണ്ട് ഇഞ്ചോ അതിലധികമോ വലുപ്പമുള്ള പുരുഷലൈംഗികാവയവത്തിന് സ്ത്രീയെ സുഖിപ്പിക്കാം. വലുപ്പത്തിനേക്കാളും സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ പുരുഷന്‍ ഉപയോഗിക്കുന്ന മുറകളാണ് പ്രധാനം!


പോര്‍ണോഗ്രാഫി ലൈംഗികജീവിതത്തിന് മാറ്റുകൂട്ടുമോ?


പോര്‍ണോഗ്രാഫി ബിസിനസ്സില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നമുക്ക് പറ്റില്ല. ഇരുവശത്തും മുനകള്‍ ഉള്ള വാളുപോലെയാണ് നീലച്ചിത്രങ്ങള്‍. വിദ്യാഭ്യാസവും വിവരവുമുള്ള ഒരാള്‍ക്ക് നീലച്ചിത്രങ്ങള്‍ ലൈംഗികമായി ഉത്തേജനം വര്‍ധിപ്പിക്കാനും ആവേശം കൂട്ടാനും ഉപകരിക്കും. ഒരു സെക്‌സ് ടോണിക്കിന്റെ ഫലം കൈവരും. പക്ഷേ, വിവരമില്ലാത്ത ഒരാള്‍ അവയവങ്ങളുമായി താരതമ്യപഠനം നടത്തി നിരാശയില്‍ വീഴാനും മതി. സര്‍ജന്റെ കൈയിലെ കത്തിക്ക് ജീവന്‍ രക്ഷിക്കാം. പക്ഷേ, കൊലയാളിയുടെ കൈയിലാണ് കത്തിയെങ്കില്‍ ജീവന്‍ എടുക്കും. അതുപോലെയാണ് നീലച്ചിത്രങ്ങള്‍!


പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാളും ലൈംഗികതാല്പര്യം അധികമാണെന്ന് പറയപ്പെടുന്നു. ശരിയാണോ?


ലൈംഗികതാല്പര്യം വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് വ്യത്യസ്തമായിരിക്കും. പക്ഷേ, ഒരര്‍ഥത്തില്‍ ചുരുക്കിപ്പറഞ്ഞാല്‍ A man gives love to get sex. A women gives sex to get love. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് സെക്‌സ് വൈകാരികമായ പ്രക്രിയയാണ്.


ഡോ. പ്രകാശ് കോത്താരി