സംഭോഗം എന്നാല്‍ ഇരുപങ്കാളികള്‍ക്കും തുല്യപങ്കാളിത്തവും തുല്യമായി സംതൃപ്തിക്ക് അവകാശവും ഉള്ള ലൈംഗികബന്ധമാണ്. മറ്റൊരാളെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് നിര്‍ബന്ധമായി വേഴ്ചക്ക് ഉപയോഗിക്കുകയാണ് രതിവൈകൃതം. ഇവിടെ ലൈംഗികബന്ധം സുഖകരമായ അനുഭൂതിയല്ല. പരസ്പരധാരണയോടുകൂടി ഇണകള്‍ ചെയ്യുന്നതൊന്നും വൈകൃതമല്ല.


ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്?


ഹോമോസെക്ഷ്വാലിറ്റി നമ്മുടെ സമൂഹത്തില്‍ പണ്ടുമുതലേ നിലവിലുണ്ട്. ജനിതകമായ തകരാറുകള്‍ ആണ് ഒരാളെ ഹോമോസെക്ഷ്വല്‍ ആക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഹോമോസെക്ഷ്വല്‍ ആയ ഒരാള്‍ അയാളുടെ ലൈംഗികതാല്പര്യങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തൃപ്തിപ്പെടുത്തുന്നതാണ് നല്ലത്. നിര്‍ബന്ധിച്ച് കല്യാണം കഴിച്ച് മറ്റൊരാളുടെ ജീവിതം നശിപ്പിക്കേണ്ടി വരില്ല.

സാധാരണക്കാരെപ്പോലെ തന്നെ സമൂഹം അവരെ കാണണം. എന്നുവെച്ച് ഇന്ന് മീഡിയ ചെയ്യുന്നതുപോലെ ഹോമോസെക്ഷ്വാലിറ്റിയെ ഗ്ലാമറൈസ് ചെയ്യരുത്. ഞാന്‍ മനസ്സിലാക്കിയെടുത്ത രസകരമായ ഒരു വസ്തുത ഒരാള്‍ ഹോമോസെക്ഷ്വല്‍ ആണെന്നത് ജാതകത്തില്‍ മനസ്സിലാക്കാം എന്നതാണ്! വീനസിന്റെയും ശനിയുടെയും നില ഒരു പ്രത്യേകതരത്തില്‍ ആയിരിക്കുമത്രെ!