ബന്ധങ്ങളിൽ ഉപേക്ഷിക്കപ്പെടുമെന്ന ഭയമുണ്ടോ? കാരണങ്ങൾ കണ്ടെത്തി പരിഹാരം തേടാം


1 min read
Read later
Print
Share

Representative Image| Photo: Canva.com

ബന്ധങ്ങളിൽ സുരക്ഷിതത്വം ആ​ഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. ചേർത്തുനിർത്തുന്നതും കരുതൽ പ്രകടിപ്പിക്കുന്നതുമൊക്കെ സുരക്ഷിതത്വം കൂട്ടുന്ന കാര്യങ്ങളാണ്. എന്നാൽ അടുത്ത ബന്ധങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെടുമെന്ന ഭയം തോന്നാറുണ്ടോ? എന്താണ് ആ അവസ്ഥയെന്നും അതിൽ നിന്ന് കരകയറേണ്ടത് എങ്ങനെയെന്നും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സൈക്കോതെറാപ്പിസ്റ്റായ സദഫ് സിദ്ധിഖി.

പലവിധം ഘടകങ്ങൾ കൊണ്ട് ബന്ധങ്ങളിലുണ്ടാകുന്ന അമിത ഉത്കണ്ഠയാണ് ഉപേക്ഷിക്കപ്പെടുമോ എന്ന ഭയത്തിന് പിന്നിൽ‌. കുട്ടിക്കാലത്തുണ്ടാകുന്ന മാനസിക ആഘാതങ്ങളും അരക്ഷിതാവസ്ഥയും ബോർ‍ഡർലൈൻ പേഴ്സണാലിറ്റി പോലുള്ള പ്രശ്നങ്ങളുമൊക്കെ ഇതിന്റെ ആക്കം കൂട്ടുന്നു. എന്തെല്ലാമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് സദഫ് വിശദീകരിക്കുന്നുണ്ട്.

മാതാപിതാക്കളിൽ നിന്നോ രക്ഷിതാവിൽ നിന്നോ മനപ്പൂർവം അല്ലെങ്കിൽക്കൂടിയും അവ​ഗണിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ മോശമായ പെരുമാറ്റം നേരിടുകയോ ചെയ്തിട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരിൽ പിൽക്കാലത്ത് ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വർധിച്ചേക്കാമെന്ന് സദഫ് പറയുന്നു.

ഒന്നോ അതിലധികമോ മാനസികാഘാതം സൃഷ്ടിച്ചിട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവർക്കും വാത്സല്യക്കുറവും ശാരീരിക-വൈകാരിക-വ്യക്തിപരമായ കാര്യങ്ങളിൽ കരുതൽ കൊടുക്കുകയും ചെയ്യാത്ത സാഹചര്യങ്ങളിൽ വളർന്നവരിലും ഈ അവസ്ഥയുണ്ടാകാം.

ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളായി സദഫ് പറയുന്നത് ഇവയാണ്

  • നിങ്ങളുടെ പങ്കാളിക്കോ സുഹൃത്തുക്കൾക്കോ നിങ്ങളെ ഇഷ്ടമല്ലെന്നോ നിങ്ങളുടെ കൂടെ സമയം ചെലവഴിക്കുന്നത് ഇഷ്ടമല്ലെന്നോ പ്രകടമാകുന്ന ലക്ഷണങ്ങൾക്കായി തേടൽ.
  • സ്വന്തം ചെലവിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്ന തോന്നൽ.
  • ബന്ധങ്ങളിൽ വ്യക്തിപരമായ അതിരുകൾ ഇല്ലാതിരിക്കൽ.
  • ചെറിയ കാര്യങ്ങളിൽപ്പോലും തുടർച്ചയായി ഉറപ്പുവരുത്തൽ.
  • ആത്മാഭിമാനവും ആത്മവിശ്വാസവും സംബന്ധിച്ച പ്രശ്നങ്ങൾ.
  • ഒറ്റപ്പെടാനോ ഒറ്റയ്ക്കാകാനോ ആ​ഗ്രഹമില്ലാത്തതിനാൽ തൃപ്തികരമല്ലാത്ത ബന്ധങ്ങളിൽ തുടരുക.
ഇനി ഈ അവസ്ഥയിലേക്ക് നയിക്കാതിരിക്കാനുള്ള വഴികളും സദഫ് പറയുന്നുണ്ട്

  • ആത്മവിശ്വാസം വർധിപ്പിക്കുന്ന കല, കായികം പോലുള്ള മേഖലകളിൽ സജീവമാകുക.
  • സുഹൃത്തുക്കളിലൂടെയും ഓൺലൈനിലൂടെയും തെറാപ്പിസ്റ്റിലൂടെയുമൊക്കെ സഹായം തേടുക.
  • നിങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രീതിയിൽ ശീലങ്ങൾ മാറ്റുക. ചിട്ടയായ ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ, പോഷകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • തെറാപ്പി, മെഡിറ്റേഷൻ, ജേർണലിം​ഗ് എന്നിവയിലൂടെ വിഷമം നിറഞ്ഞ അവസ്ഥകൾ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് അവ.

Content Highlights: reasons behind fear of abandonment in relationships

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
frustration

2 min

അമിതമായി നിരാശ അനുഭവപ്പെടുന്നുവോ?; ലൈഫ്സ്റ്റൈലിൽ ഈ മാറ്റങ്ങൾ വരുത്തിനോക്കാം

May 6, 2022


smile

5 min

വളരെ ശക്തമായ ഔഷധമാണ് ചിരി; പിന്നെ എന്തിനാണ് ചിരിക്കാന്‍ കാരണങ്ങള്‍ തേടുന്നത്!

Mar 23, 2022


vegetables

2 min

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് കാബേജ് കഴിക്കാമോ? എന്തൊക്കെ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം?

Jan 9, 2022

Most Commented