പ്രണയബന്ധം ആരോഗ്യപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുന്നുവോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ


പങ്കാളിയെയും പ്രണയത്തിലെ അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ചെയ്യേണ്ട  ഏഴ്  കാര്യങ്ങളാണ് സൈക്കോളജിസ്റ്റ് ഡോ.നിക്കോള്‍ ലെപേര സൂചിപ്പിക്കുന്നത്.

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ഒരു കെട്ടുകഥ പോലെ സുഗമമായി ഒഴുകുന്നവയല്ല പ്രണയബന്ധങ്ങള്‍. തുടക്കത്തിലുള്ള ആവേശത്തിനും തീക്ഷ്ണതയ്ക്കുമപ്പുറം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും മനസ്സിലാക്കലും വിശ്വാസവുമൊക്കെയാണ് ആരോഗ്യപരമായ ബന്ധങ്ങളെ വാര്‍ത്തെടുക്കുന്നതിന് അടിസ്ഥാനം. പങ്കാളിയുടെ കാഴ്ചപ്പാടുകളും ട്രോമകളുമെല്ലാം മനസ്സിലാക്കിയുള്ള യാത്രയാണ് സുദൃഡമായ ബന്ധത്തിനു വേണ്ടത്.

പങ്കാളിയെയും പ്രണയത്തിലെ അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ പങ്കുവെക്കുകയാണ് സൈക്കോളജിസ്റ്റ് ആയ ഡോ.നിക്കോള്‍ ലെപേര.

പ്രണയത്തിന്റെ ഭാഷ അഥവാ 'ലവ് ലാംഗ്വേജ്' മനസ്സിലാക്കുക എന്നതാണ് ആദ്യത്തേതെന്ന് നിക്കോള്‍ പറയുന്നു. ഇത് ഓരോ വ്യക്തിയ്ക്കും ഓരോ തരത്തിലായിരിക്കും. ചിലര്‍ക്ക് സ്പര്‍ശനമാണെങ്കില്‍ മറ്റു ചിലര്‍ പ്രണയം പ്രകടമാക്കുക സംഭാഷണങ്ങളിലൂടെയാവും. തന്റെ പങ്കാളിക്ക് ഏതാണ് വഴങ്ങുന്നതെന്ന് പ്രണയത്തിലുള്ള ഓരോരുത്തരും അറിഞ്ഞിരിക്കണം. മാറ്റങ്ങള്‍ക്ക് വിധേയമായ മനസ്സുമായാരിക്കണം നാം പ്രണയത്തില്‍ പ്രവേശിക്കേണ്ടത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പരിണാമങ്ങളും എല്ലാ ബന്ധങ്ങളിലുണ്ടാകുമെന്നും അവയെ സ്വാഗതം ചെയ്യുകയും ഉള്‍ക്കൊള്ളുകയും വേണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശമാണ്.

എത്ര അസുഖകരമായ വിഷയങ്ങളെപ്പറ്റിയും തികച്ചും അനായാസകരമായി പങ്കാളിയോട് സംസാരിക്കാന്‍ കഴിയേണ്ടതും അനിവാര്യമാണെന്ന് നിക്കോൾ പറയുന്നു. അതിനുള്ള ബന്ധമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന സ്വഭാവങ്ങളും രീതികളുമായിരിക്കണം ബന്ധത്തിൽ പ്രതിഫലിക്കേണ്ടത്. ആദ്യം അവനവനെത്തന്നെ സ്‌നേഹിക്കാന്‍ പറ്റിയെങ്കില്‍ മാത്രമേ പങ്കാളിയെ പൂര്‍ണ്ണമായും സ്‌നേഹിക്കാന്‍ കഴിയൂ. നമ്മള്‍ നമ്മളെത്തന്നെ മൃദുവായും കരുതലോടെയും പരിചരിച്ചെങ്കില്‍ മാത്രമേ പങ്കാളിയോടുള്ള സമീപനത്തിലും അത് പ്രതിഫലിക്കൂ. നമ്മുടെ മൂല്യങ്ങളുമായി പങ്കാളിയുടേതിന് ഒത്തുപോകാന്‍ കഴിയുമോ എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ബന്ധങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരോരുത്തരും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് പ്രധാനമാണെന്നും നിക്കോൾ കുറിക്കുന്നു. പക്വതയോടെയും സംയമനത്തോടെയും ഭിന്നതകളെ കൈകാര്യം ചെയ്താല്‍ മാത്രമേ ആരോഗ്യപരമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകൂ. മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളില്‍നിന്നുള്ള ട്രോമകളും മറ്റും ആരോഗ്യപരമായ പ്രണയബന്ധത്തെ തകര്‍ക്കുന്ന രീതിയില്‍ മുന്നോട്ടുവരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനമെന്നും നിക്കോള്‍ പറയുന്നു.

Content Highlights: psychologist suggests 7 tips to get to know your partner better


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented