Representative Image| Photo: GettyImages
വിദ്യാഭ്യാസം, ജോലി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് കുഞ്ഞ് എന്ന സ്വപ്‌നം മുപ്പതുകളിലേക്ക് മാറ്റിവയ്ക്കുന്നവരാണ് പലരും. എന്നാല്‍, എപ്പോള്‍ കുഞ്ഞ് വേണം എന്നത് ഓരോരുത്തരുടെയും സ്വന്തം അഭിപ്രായമായിരിക്കണം.
35 ന് ശേഷം ഗര്‍ഭിണിയാകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ചില സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്. അവ ഇതെല്ലാമാണ്.
ഗര്‍ഭധാരണ സാധ്യത കുറയുന്നു, അബോര്‍ഷന്‍ കൂടുന്നു, പ്ലാസന്റ പ്രവിയ(പ്ലാസന്റെ സെര്‍വിക്‌സിനെ മൂടുന്ന അവസ്ഥ), ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച പൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള പ്രസവം, ഡൗണ്‍സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയവ.
30 കളില്‍ ഗര്‍ഭിണിയാകില്ലെന്നോ കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നോ പറയാനാവില്ല. അതിനാല്‍ തന്നെ മുപ്പതുകളില്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവര്‍ പ്രത്യുത്പാദന ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മുപ്പതുകളിലും ഗര്‍ഭിണിയാകാം
30 വയസ്സിന് മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് ഉചിതം. നിലവിലെ ആരോഗ്യത്തെക്കുറിച്ചും ആര്‍ത്തവവിരാമത്തിനുള്ള സാധ്യതയെക്കുറിച്ചും ഒരു ധാരണയുണ്ടായിരിക്കണം. 35 വയസ്സിലെത്തിയാല്‍ ഉടനെ എനിക്കിന് കുട്ടികള്‍ ഉണ്ടാകാന്‍ ഒരിത്തിരി പോലും സാധ്യതയില്ല എന്ന് ചിന്തിക്കരുത്. 35 കഴിഞ്ഞാല്‍ അണ്ഡത്തിന്റെ ഗുണനിലവാരവും പ്രത്യുത്പാദന നിരക്കും കുറയാന്‍ തുടങ്ങും. ഇത് സാധ്യത കുറയ്ക്കും. പക്ഷേ, ഇത് എല്ലായ്‌പ്പോഴും സംഭവിക്കണമെന്നില്ല.
പങ്കാളിയുടെ പ്രായം
നിങ്ങളുടെ പ്രായം മാത്രമല്ല, നിങ്ങളുടെ പങ്കാളിയുടെ പ്രായവും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. പുരുഷന്‍മാരിലും പ്രായമാവുമ്പോള്‍ പ്രത്യുത്പാദന നിരക്ക് കുറയും. പക്ഷേ, സ്ത്രീകളേക്കാള്‍ കുറഞ്ഞ സാധ്യതയേ ഉള്ളൂ ഇക്കാര്യത്തില്‍ പുരുഷന്‍മാര്‍ക്ക്.
ഡോക്ടറെ കാണാന്‍ മടികാണിക്കരുത്
മുപ്പതുകളിലോ മുപ്പതുകളുടെ അവസാനത്തിലോ ആണ് നിങ്ങളും നിങ്ങളുടെ പങ്കാളിയുമെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കണം. കുഞ്ഞിന് വേണ്ടി ആറുമാസം ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ വൈകാതെ ഡോക്ടറെ കാണണം. കുഞ്ഞിന് വേണ്ടി നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കണ്ട് വിശദ പരിശോധനകള്‍ നടത്തി എന്തെങ്കിലും തകരാറുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതായിരിക്കും നല്ലത്. എന്താണ് പ്രശ്‌നമെന്ന് നേരത്തെ കണ്ടെത്തിയാല്‍ അത് ചികിത്സയെ കൂടുതല്‍ വിജയകരമാകാന്‍ സഹായിക്കും.
എല്ലാ പ്രശ്‌നങ്ങളും വന്ധ്യത ചികിത്സയിലൂടെ മാറില്ല
35 വയസ്സിന് മുന്‍പ് ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം പ്രായവുമായി ബന്ധപ്പെട്ട വന്ധ്യത പ്രശ്‌നങ്ങളെല്ലാം കൂടി മാറ്റിയെടുക്കാനാവില്ല എന്നാണ്. പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകും.
ആരോഗ്യകരമായ ജീവിതശൈലി പാലിക്കുക
പ്രത്യുത്പാദന തോത് ഉറപ്പുവരുത്താന്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പാലിക്കണം. 35 വയസ്സില്‍ ഡയറ്റ്, ആരോഗ്യം എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. ഇതിനായി ചില കാര്യങ്ങള്‍ ചെയ്യണം.
- കൃത്യമായി വ്യായാമം ചെയ്യുക.
- പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.
- ഉറക്കം ആരോഗ്യകരമാക്കുക
- സ്‌ട്രെസ്സ് കുറയ്ക്കുക
- മധുരവും കഫീന്‍ ഉപയോഗവും കുറയ്ക്കുക.
- പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..