Photo: Pixabay
അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ മാത്രം പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്. ചില നാട്ടറിവുകളും. അവ ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല മറിച്ച് ഗുണമേന്മയും വര്‍ധിപ്പിക്കും. അത്തരം ചില നുറുങ്ങുവിദ്യകളില്‍ ചിലത് നോക്കാം.
1. രുചിക്കൊപ്പം ഗുണത്തിനും സുഗന്ധവ്യഞ്ജനങ്ങള്‍
പച്ചക്കറികള്‍ക്കൊപ്പം നമ്മള്‍ പരിപ്പുകൂടി ചേര്‍ത്ത് കറി വെക്കാറുണ്ട്. ഇനി കറി വയ്ക്കുമ്പോള്‍ ഇതിനൊപ്പം ഒന്നോ രണ്ടോ ഗ്രാബൂവോ ഏലയ്ക്കയോ ഇട്ട് കറി വെച്ചു നോക്കൂ. കറിയുടെ സ്വാദ് വര്‍ധിക്കുക മാത്രമല്ല ഗുണവും കൂടുമെന്നതാണ് മെച്ചം. നമ്മുടെ ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
2. കട്ടത്തൈര് വീട്ടിലുണ്ടാക്കാം
വീട്ടില്‍ കട്ടത്തൈരുണ്ടാക്കുമ്പോള്‍ മണ്‍പാത്രങ്ങളുപയോഗിക്കാം. ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകളുടെ കലവറയാണ് കട്ടത്തൈര്. കടകളില്‍നിന്ന് വാങ്ങുന്ന തൈരില്‍ പ്രോബയോട്ടിക് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ കട്ടത്തൈര് വീട്ടിലുണ്ടാക്കുന്നതാണ് അഭികാമ്യം.
3. വെണ്ണ വീട്ടിലെ അടുക്കളയില്‍നിന്ന്
കടകളില്‍നിന്നു വാങ്ങുന്ന മഞ്ഞ നിറമുള്ള വെണ്ണയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. വീട്ടില്‍ തൈര് കടഞ്ഞുണ്ടാക്കുന്ന വെള്ള നിറമുള്ള വെണ്ണ ഒരുപാട് പോഷകങ്ങള്‍ നിറഞ്ഞതാണ്. തൈര് കടഞ്ഞെടുക്കുന്ന വെണ്ണ വെള്ളത്തിലിട്ടുവെച്ചശേഷം ഉപ്പുകൂടി ചേര്‍ത്താല്‍ എട്ടു മുതല്‍ പത്തുദിവസം വരെ അത് കേടുകൂടാതെ ഇരിക്കും.
4. പാചകത്തിന് ഇരുമ്പുപാത്രങ്ങള്‍
അടുക്കളയിലെപ്പോഴും വ്യത്യസ്ത വലുപ്പത്തിലുള്ള ഇരുമ്പു പാത്രങ്ങള്‍ കരുതാം. വീട്ടില്‍ കുറച്ച് അംഗങ്ങളുള്ളപ്പോള്‍ ചെറിയ പാത്രം ഉപയോഗിക്കുന്നത് സമയം ലാഭിക്കാനും ഉണ്ടാക്കിയ ഭക്ഷണത്തിന്റെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും സഹായിക്കും.
Content highlights: national nutrition week 2021 4 ways to use your kitchen better
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..