കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ വരുത്തുന്ന തെറ്റുകൾ


കണ്ടീഷണർ ഉപയോ​ഗിക്കാതിരിക്കുന്നത് മുടിയെ ദുർബലമാക്കാൻ ഇടയാക്കും

Representative Image | Photo: Gettyimages.in

മുടി ഷാംപൂ ചെയ്തുകഴിഞ്ഞാൽ കണ്ടീഷണർ ഉപയോ​ഗിക്കൽ പതിവാണ്. എന്നാൽ ചിലർ അത് ചെയ്യാറില്ല. ഇതിനാൽ തന്നെ മുടി കെട്ടുപിണഞ്ഞ അവസ്ഥയുണ്ടാകാറുണ്ട്. കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ പൊതുവേ വരുത്തുന്ന തെറ്റുകൾ ഇവയാണ്.

മുടിവേരുകളിൽ കണ്ടീഷണർ ഉപയോ​ഗിക്കുന്നത്

കണ്ടീഷണർ മുടിവേരുകളിൽ ഉപയോ​ഗിക്കുന്നത് തലയോട്ടി കൂടതൽ വഴുവഴുപ്പുള്ളതാക്കി മാറ്റും. സാധാരണയായി തലയോട്ടിയിൽ സ്വാഭാവികമായ സെബം ഉത്പാദിപ്പിക്കാറുണ്ട്. ഇത് മുടിവേരുകളെ പുഷ്ടിപ്പെടുത്തുന്നതാണ്. ഇതിനൊപ്പം കണ്ടീഷണറുകൾ കൂടി ഉപയോ​ഗിക്കുമ്പോൾ തലയോട്ടി കൂടുതൽ വഴുവഴുപ്പുള്ളതാകാൻ ഇടയാക്കും.

കണ്ടീഷണർ ശരിക്കും ഉപയോ​ഗിക്കേണ്ടത് മുടിയുടെ നീളത്തിന്റെ മധ്യഭാ​ഗം മുതൽ താഴേക്കാണ്. നന്നായി പതച്ച് ഒരു മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് വേണം കഴുകാൻ.

കണ്ടീഷണർ വളരെ കുറച്ചോ വളരെ കൂടുതലോ ഉപയോ​ഗിക്കുന്നത്

കണ്ടീഷണർ ഉപയോ​ഗിക്കാതിരിക്കുന്നത് മുടിയെ ദുർബലമാക്കാൻ ഇടയാക്കും. എന്നാൽ കൂടുതൽ അളവിൽ ഉപയോ​ഗിക്കുന്നത് തലമുടി വഴുവഴുപ്പുള്ളതാക്കി മാറ്റും. വളരെ കുറച്ചാണ് ഉപയോ​ഗിക്കുന്നതെങ്കിൽ അത് നമ്മൾ ഉദ്ദേശിച്ച ഫലം നൽകുകയും ഇല്ല. മുടിയുടെ നീളവും കട്ടിയും എത്രയുണ്ടെന്ന് നോക്കിയാണ് എത്ര അളവിൽ കണ്ടീഷണർ ഉപയോ​ഗിക്കണം എന്ന് കണക്കാക്കുന്നത്. രണ്ട് വലിയ തുള്ളി(dollops) ഉപയോ​ഗിക്കുന്നതാണ് എപ്പോഴും അനുയോജ്യം.

മുടിക്ക് അനുയോജ്യമല്ലാത്ത കണ്ടീഷണർ ഉപയോ​ഗിക്കുന്നത്

മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ ഉപയോ​ഗിക്കുമ്പോൾ അതേ തരം കണ്ടീഷണർ തന്നെ വേണം ഉപയോ​ഗിക്കാൻ. കനം കുറഞ്ഞ മുടിയാണെങ്കിൽ ലെെറ്റ് വെയ്റ്റ് കണ്ടീഷണർ വേണം ഉപയോ​ഗിക്കാൻ. കനംകുറഞ്ഞ മുടി സ്ഥിരമായി ഡീപ് കണ്ടീഷൻ ചെയ്താൽ മുടി കൊഴിയാൻ ഇടയാക്കും. അതിനാൽ മുടിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള(ഹെയർ ടെെപ്പ്) ​ഗുണമേൻമയുള്ള കണ്ടീഷണർ തന്നെ ഉപയോ​ഗിക്കണം.

കണ്ടീഷണർ പുരട്ടിയ ഉടൻ കഴുകിക്കളയുന്നത്

കണ്ടീഷണറിന് അതിന്റെ ജോലിചെയ്യണമെങ്കിൽ ഏതാനും മിനിറ്റുകൾ ആവശ്യമാണ്. കണ്ടീഷണർ പുരട്ടി നാലോ അഞ്ചോ മിനിറ്റ് മുടിയിൽ നിർത്തണം. ഇതുവഴി മുടിയ്ക്ക് ആവശ്യത്തിന് ജലാംശം ഉള്ളതായി നിലനിർത്താനാകും. മുടിയ്ക്ക് തിളക്കം ലഭിക്കുകയും ചെയ്യും.

Content Highlights: Mistakes you are making with your conditioner that leaves your hair greasy, Health, Beauty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented