മിലിന്ദ് സോമൻ| ഫോട്ടോ: ഇൻസ്റ്റഗ്രാം
ഫിറ്റ്നസ്സ് ഫ്രീക്കായ ബോളിവുഡിന്റെ പ്രിയ താരം മിലിന്ദ് സോമന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ഫിറ്റ്നസ് ടാസ്ക് വൈറലാവുകയാണ്. ഇത്തവണ 27 മിനിറ്റില്‍ അഞ്ച് കിലോ മീറ്റര്‍ ദൂരമാണ് 56 വയസ്സുകാരനായ മിലിന്ദ് സോമന് ഓടിത്തീര്‍ത്തത്.
അതിരാവിലെ ഷൂസൊന്നും ധരിക്കാതെ നഗ്നപാദനായി ഓടുന്ന മിലിന്ദിന്റെ ചിത്രം ക്യാമറയിലാക്കിയത് ഭാര്യയും ഫിറ്റ്നസ് തത്പരയുമായ അങ്കിത കോന്‍വാറാണ്. ബ്ലാക്ക് സ്ലോഗന് ടി ഷര്‍ട്ടും ഡാര്‍ക്ക് ബ്ലൂ ഷോര്‍ട്സും ധരിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മിലിന്ദിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിലിന്ദ് പങ്കുവെച്ചത്.
27 മിനിറ്റും 30 സെക്കന്‍ഡും സമയത്തിനുള്ളില്‍ അഞ്ച് കിലോ മീറ്റര്‍ ഓട്ടം. 134 ബി.പി.എം. ഹാര്‍ട്ട് റേറ്റില്‍ ഞാന്‍ വളരെ സംതൃപ്തനായിരുന്നു. കാലാവസ്ഥ നല്ലതായിരുന്നെങ്കില്‍ എനിക്ക് കുറച്ചുകൂടി ഓടണമെന്നുണ്ടായിരുന്നു. പക്ഷേ, എഴുന്നേല്ക്കാന് വൈകിയതിനാല്‍ വ്യായാമം 15 മിനിറ്റിലൊതുക്കിയെന്നും മിലിന്ദ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
12k യില്‍ അധികം ലൈക്കുകളും നിരവധി കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. ഭാര്യ അങ്കിതയും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുള്‍അപ്പ് ചെയ്യുന്ന വീഡിയോ മിലിന്ദ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ദിവസം 15-20 മിനിറ്റ് നേരം പുള്‍അപ്പ് ചെയ്യാറുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ഇതും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
ഓട്ടത്തിന്റെ ഗുണങ്ങള്‍
അസ്ഥികള്‍ ബലമുള്ളതാകും. പേശികള്‍ക്ക് ശക്തി വര്‍ധിക്കും. കാര്‍ഡിയോ വ്യായാമമായതിനാല്‍ ഹൃദയാരോഗ്യം വര്ധിക്കാവും ആരോഗ്യകരമായശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. മെറ്റബോളിസ പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കാനും അമിത കൊഴുപ്പിനെ എരിച്ചുകളയാനും ഓട്ടം സഹായിക്കും.
Content Highlights: Milind Soman completes 5km run in 27 mins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..