മന്ദിര ബേദി| Photo: Instagram
ദിവസവും ആയിരം സ്ക്വാട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെയാണ് സിനിമാതാരം മന്ദിര ബേദി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയായ താരം ആരോഗ്യസംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന വർക്ക്ഔട്ടുകൾ അത്ഭുതകരമാണ്.
ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ വീട്ടിൽ തന്നെയാണ് ഫിറ്റ്നസ്സ് നേടാനുള്ള വർക്ക്ഔട്ടുകൾ ചെയ്യുന്നത്. ജിം ഉപകരണങ്ങളൊന്നുമില്ലാതെയാണ് വീട്ടിൽ താരത്തിന്റെ വർക്ക്ഔട്ട്.
വീട്ടിൽ ആയിരം സ്ക്വാട്ട് ചെയ്യുന്ന വീഡിയോ ആണ് മന്ദിര ബേദി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പ്രിന്റഡ് ഹാൾട്ടർ നെക്ക് സ്പോർട്സ് ബ്രായും മാച്ചിങ് യോഗ പാന്റ്ും ധരിച്ചാണ് 48 കാരിയായ താരം വർക്ക്ഔട്ട് ചെയ്യണം.
“This is what #1000squats look like!! I woke up this morning with 1000 Squats on my mind! Dontchya wish your girlfriend could Squat like me!!? I do #giveasquat ! #reelkarofeelkaro #reelitfeelit (sic).” എന്ന കാപ്ഷനോടെയാണ് മന്ദിര ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
സ്ക്വാട്ടിന്റെ ഗുണങ്ങൾ
മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ഉപകാരപ്രദമാണ് സ്ക്വാട്ട്. ഏതുസമയത്തും എവിടെയും വെച്ച് പരിശീലിക്കാം എന്നതാണ് സ്ക്വാട്ടിന്റെ പ്രത്യേകത. സ്ക്വാട്ട് ചെയ്യുമ്പോൾ വയറിലെ പേശികളും കീഴുടലും ശക്തിപ്പെടും. ധാരാളം കലോറി എരിച്ച് ഭാരം കുറയ്ക്കാനും സാധിക്കും.
Content Highlights:mandira Bedi started her weekend with 1000 squats, Fitness, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..