ഫോട്ടോ: ഇൻസ്റ്റഗ്രാം| malaikaaroraofficial
ശരീരത്തിന്റെ ശരിയായ ബാലൻസിനും സ്ട്രെങ്ത്തിനും സഹായിക്കുന്നവയാണ് യോഗ പരിശീലനം. ഫിറ്റ്നസ്സിന് യോഗ സഹായിക്കുന്നതെങ്ങനെയെന്ന് പറയുകയാണ് മലെയ്ക അറോറ. പിരമിഡ് പോസ് എന്ന് അറിയപ്പെടുന്ന പർവട്ടാനാസനയാണ് മലൈകയുടെ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
ഗുണങ്ങൾ
മസ്തിഷ്കത്തിന് വളരെ ഗുണകരമാണിത്. നട്ടെല്ലിനും കാലുകൾക്കും കാലിലെ ഹാംസ്ട്രിങ് പേശികൾക്കും ശക്തി ലഭിക്കാൻ സഹായിക്കുന്നു. ശരീരഘടനയ്ക്ക് ഉറപ്പുനൽകാൻ സഹായിക്കുന്നു. ദഹനത്തിനും ഈ യോഗാസന വളരെ നല്ലതാണ്.
ചെയ്യുന്ന വിധം
യോഗമാറ്റിൽ നിവർന്നു നിൽക്കുക. ഇടതുകാൽ മുന്നിലും വലതുകാൽ പിന്നിലേക്കും നീട്ടിവെക്കുക. കൈകൾ പിന്നിൽ കെട്ടുക. ഇനി നല്ലവണ്ണം ശ്വാസമെടുത്ത് പുറത്തേക്ക് വിട്ട് ഇതേ അവസ്ഥയിൽ നിലകൊണ്ട് തലയും അരക്കെട്ടിന് മുകളിലുള്ള ഭാഗവും താഴേക്ക് വളയ്ക്കുക. തല കാൽമുട്ടുകളുടെ അത്രയും കുനിക്കുക. ഇതിനുശേഷം പിന്നിൽ കെട്ടിയിരുന്ന കൈകൾ താഴേക്ക് കൊണ്ടുവന്ന് ഇടത്തേ കാലിന്റെ അതേ നിലയിൽ നിലത്ത് വിരലുകളിൽ നിർത്തുക. തല അകത്തേക്ക് വലിച്ച ശേഷം പുറത്തേക്ക് കൊണ്ടുവരുക. ഇനി ഇരുകൈകൾ കൊണ്ടും ഇടത്തേ കാലിന്റെ പിൻവശത്തിന് താങ്ങു നൽകുക. ഇനി ശ്വാസമെടുത്ത് നേരത്തെ ചെയ്ത സ്റ്റെപ്പുകൾ ആവർത്തിച്ചുകൊണ്ട് പൂർവസ്ഥിതിയിലെത്തുക.
Content Highlights:Malaika Arora practicing pyramid pose Parvottanasana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..