Representative Image | Photo: Gettyimages.in
പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും കണ്ടുതുടങ്ങും. അസുഖങ്ങൾ ഒപ്പമെത്തും. വാർധക്യത്തിലേക്കെത്തുമ്പോൾ പ്രത്യേക ചില ആരോഗ്യപ്രശ്നങ്ങൾ ബാധിക്കും. അവ ഇവയാണ്.
ഫ്ളു
65 വയസ്സ് പിന്നിട്ടവരിൽ പ്രതിരോധവ്യവസ്ഥയുടെ ശക്തി കുറഞ്ഞുവരും. ചെറിയ തോതിൽ ബാധിക്കുന്ന ഫ്ളു പ്രായമായവരിൽ പതിയെ സങ്കീർണതയിലേക്കെത്താറുണ്ട്. ന്യുമോണിയ, രക്തത്തിലെ ബാക്ടീരിയ അണുബാധയായ സെപ്സിസ് എന്നിവയും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമാവൽ, ഹൃദ്രോഗങ്ങൾ എന്നിവ. വർഷത്തിലൊരിക്കലെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഫഌ ബാധിക്കാറുണ്ട്. അതിനാൽ വൈകിപ്പിക്കാതെ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതുണ്ട്.
ഭാരംകൂടൽ
മസിൽമാസ് കുറയുന്ന സമയമാണ് വാർധക്യം. ഒപ്പം ശാരീരികപ്രവൃത്തികൾ കുറയുന്ന കാലവും. ചെറുപ്പകാലത്തെ അപേക്ഷിച്ച് കലോറി ചെലവഴിക്കലും കുറവാണ്. അതിനാൽ ഭാരം കൂടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ഭാരം കൂടുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. നടത്തം, കസേരയിൽ നിന്ന് എഴുന്നേൽക്കൽ തുടങ്ങിയ ദൈനംദിന കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് അമിതഭാരം. ഇതോടൊപ്പം ഉണ്ടാകുന്ന മറ്റൊരു അവസ്ഥയാണ് ആർത്രൈറ്റിസ്. അതിനാൽ തന്നെ അമ്പതിന് മുകളിൽ പ്രായമുള്ളവർ അമിതഭാരം ഉണ്ടാകുന്നത് തടയാനാവശ്യമായ ആരോഗ്യകരമായ വഴികൾ തേടണം.
അസ്ഥി ബലക്ഷയം
പ്രായമായവർക്ക് സംഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് വീണ് എല്ലുകൾക്ക് പൊട്ടലുണ്ടാകുന്നത്. പ്രായമാകുമ്പോൾ ശരീരത്തിന് ബാലൻസ് കുറയുന്നതും കാൽപാദങ്ങൾക്കുണ്ടാകുന്ന ഇടർച്ചയുമാണ് വീഴ്ചയ്ക്ക് കാരണം. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം വീഴ്ചകൾ വളരെ അപകടകരമായിത്തീരും. എല്ലുകളുടെ സാന്ദ്രത കുറയുന്നതും ബലം കുറയുന്നതും പെട്ടെന്ന് പൊട്ടലുകളും ഒടിവുകളും ഉണ്ടാകാൻ വഴിയൊരുക്കുന്നു. അമ്പതിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അതേ പ്രായമുള്ള പുരുഷൻമാരേക്കാൾ ഇത്തരത്തിൽ എല്ലുകൾ പെട്ടെന്ന് പൊട്ടാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്. ഇത് നിയന്ത്രണത്തിൽ നിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
- ധാരാളം പഴങ്ങൾ, പച്ചക്കറികൾ, കാത്സ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുക.
- വിറ്റാമിൻ ഡി സപ്ലിമെന്റ് ആവശ്യമെങ്കിൽ അത് കഴിക്കുക. പ്രായമായവരുടെ ശരീരം സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി വളരെ കുറച്ചുമാത്രമേ ആഗിരണം ചെയ്യൂ.
- ഭാരം ഉയർത്തൽ, നടത്തം, പുഷ്അപ്പുകൾ, സ്ക്വാറ്റ്സ് എന്നിവ ചെയ്യണം.
- പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം.
പ്രായമായവരിൽ വലിയൊരു വിഭാഗത്തിനും കണ്ടുവരുന്ന പ്രശ്നമാണ് വിഷാദം. എന്നാൽ ഇക്കാര്യം പലപ്പോഴും തിരിച്ചറിയപ്പെടാനാവാതെ പോകുന്നു. വിഷാദം സങ്കീർണമാകുന്നത് ഹൃദയപ്രശ്നങ്ങൾ, ആർത്രൈറ്റിസ് എന്നിവയെ ഗുരുതരമാക്കും.
ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുക, എപ്പോഴും കർമനിരതരായിരിക്കുക, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നന്നായി ആശയവിനിമയം നടത്തുക തുടങ്ങിയ പല കാര്യങ്ങളും ചെയ്യുന്നതു വഴി വിഷാദം വരാതെ നോക്കാം. എന്നാൽ ശക്തമായ വിഷാദ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ അവർക്ക് സൈക്കോതെറാപ്പി, മരുന്നുകൾ എന്നിവ ഉപയോഗിച്ചുള്ള കൃത്യമായ ചികിത്സകൾ വേണ്ടി വരും. അതുവഴി പ്രായമായവരെ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും.
Content Highlights:Major health problems that can occur in old age, Health, Geriatric Care


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..