അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍


വയോജനങ്ങളുടെ അന്തരാഷ്ട്ര ദിനമായി ഒക്ടോബര്‍ 1 ആചരിക്കുന്നതിന്  യുണൈറ്റഡ് നേഷന്‍സ് തീരുമാനിച്ചത് 1990 ഡിസംബര്‍ 14 നാണ്

Representative Image | Photo: Gettyimages.in

ന്താരാഷ്ട്ര വയോജന ദിനത്തിന്റെ മുപ്പതാം വാർഷികമാണ് 2020 ഒക്ടോബർ1. വയോജനങ്ങളുടെ അന്തരാഷ്ട്ര ദിനമായി ഒക്ടോബർ ഒന്ന് ആചരിക്കാൻ യുണൈറ്റഡ് നേഷൻസ് തീരുമാനിച്ചത് 1990 ഡിസംബർ 14 നാണ്. 'വയോജന പരിപാലനത്തിൽ മഹാമാരികളുടെ സ്വാധീനം' എന്നതാണ് ഈ വർഷത്തെ വിഷയം.

2019 ൽ 65 വയസ്സിനു മുകളിലുള്ള 703 മില്യൺ ആളുകളാണ് ലോകത്തുണ്ടായിരുന്നത്. തെക്കൻ ഏഷ്യ, തെക്കു കിഴക്കേ ഏഷ്യ എന്നീ പ്രദേശങ്ങളിൽ 261 മില്യണും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ 200 മില്യൺ വയോജനങ്ങളും ഉണ്ട്. അടുത്ത മൂന്നു ദശാബ്ദങ്ങൾ കൊണ്ട് ലോകത്തെ വയോജനങ്ങൾ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയാകും. 2050 ലെ ലോക വയോജന ജനസംഖ്യ 1.5 ബില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും വയോജനങ്ങൾ ആയിരിക്കുന്ന അവസ്ഥ (population ageing) ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിലാണ് ആരംഭിച്ചത്. പിന്നീട് ചിലി, ചൈന, ഇറാൻ, റഷ്യ പോലുള്ള രാജ്യങ്ങളിലും ഈ പ്രവണത കാണാൻ തുടങ്ങി. കേരളം ഈ പ്രവണത കാണിക്കുന്ന ഒരു സംസ്ഥാനമാണ്. കൂടാതെ നമ്മുടെ വയോജനങ്ങളിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലുമാണ്.

ആയുർദൈർഘ്യം കൂടുന്തോറും മനുഷ്യർക്ക് വ്യക്തിഗതമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സമൂഹത്തിനു കൂടുതൽ സംഭാവനകൾ നൽകുന്നതിനുമുള്ള അവസരങ്ങൾ ലഭിക്കുന്നു. പക്ഷേ, ഇതെല്ലാം സാധ്യമാവണമെങ്കിൽ ഒരു കാര്യം അനിവാര്യമാണ് ആരോഗ്യം.

വാർധക്യം ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. കേൾവിക്കുറവ്, കാഴ്ചക്കുറവ്, പുറംവേദന, വിഷാദരോഗം, മറവിരോഗം എന്നീ രോഗങ്ങൾ ഒറ്റയ്ക്കോ, ഒരുമിച്ചോ വരാം. കൂടാതെ ജോലിയിൽ നിന്ന് വിരമിക്കുക, വീടോ നാടോ മാറി നിൽക്കേണ്ടി വരിക, പങ്കാളിയുടെ മരണം, ഉറ്റവരുടെയും സുഹൃത്തുക്കളുടെയും മരണം മുതലായവയും സംഭവിക്കാം. ഇത്തരം പ്രത്യേക അവസ്ഥകൾ പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് വയോജനങ്ങളോട് ഇടപെടുമ്പോൾ ഉണ്ടാകേണ്ടത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ച് ബോധവത്‌കരണം സൃഷ്ടിക്കുക എന്നത് പ്രധാനമാണ്. സ്വന്തം ആരോഗ്യ പരിപാലനത്തിലും, വിശിഷ്യാ കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തിലും വയോജനങ്ങളുടെ സംഭാവനകൾ തിരിച്ചറിയേണ്ടതും അനിവാര്യമാണ്. വയോജനങ്ങൾ വീട്ടിൽ തന്നെ കഴിയുകയും മാനസികവും, ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് പരിശ്രമിക്കുകയും വേണം. പോഷകപ്രധാനമായ ഭക്ഷണം, വ്യായാമം, നല്ല ചിന്തകൾ, ഹോബികൾ, ആരോഗ്യകരമായ ബന്ധങ്ങൾ, ശുഭാപ്തി വിശ്വാസം എന്നിവ ഈ കോവിഡ് കാലം തരണം ചെയ്യുന്നതിനും സന്തോഷത്തോടെ ഇരിക്കുന്നതിനും വയോജനങ്ങളെ സഹായിക്കും. ഇതിനായി സർക്കാർ സർക്കാരിതര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. സർക്കാർ സമയാസമയങ്ങളിൽ നൽകുന്ന നിർദേശങ്ങൾ പാലിക്കുക

കടപ്പാട്:
ആരോഗ്യകേരളം

Content Highlights:International Day for Older Personsyou needs to know, Health, Geriatric Care


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented