Representative Image | Photo: Gettyimages.in
ആർത്തവകാല സംരക്ഷണത്തിനായി പലതരത്തിലുള്ള സാനിറ്ററി നാപ്കിനുകൾ വിപണിയിൽ ലഭ്യമാണ്. വിവിധ വലുപ്പം, രക്തം കൂടുതൽ ആഗിരണം ചെയ്യുന്നവ, ഉപയോഗിക്കാൻ എളുപ്പമുള്ളവ, സുഗന്ധം ഉള്ളവ, തീരെ നനവ് തോന്നാത്തവ എന്നിങ്ങനെ പോകുന്നു ഇവയുടെ വിശേഷണങ്ങൾ. ഓരോരുത്തരും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ഇവ തിരഞ്ഞെടുക്കുന്നു.
സാനിറ്ററി നാപ്കിനുകൾ ആരോഗ്യത്തോടെ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.
- കഴിവതും പൂർണമായും കോട്ടൺ നിർമിത നാപ്കിനുകൾ തന്നെ തിരഞ്ഞെടുക്കാം
- രക്തസ്രാവം കൂടുതൽ ഉള്ള ദിവസങ്ങളിൽ/പുറത്ത് പോകുന്ന സമയങ്ങളിൽ മാത്രം ലീക്കിങ് ഒഴിവാക്കാൻ പ്ലാസ്റ്റിക് കവറിങ് ഉള്ളവ ഉപയോഗിക്കാം .
- രക്തസ്രാവം കുറവുള്ളപ്പോഴും വീട്ടിൽ തന്നെ ഉള്ളപ്പോഴും കഴിവതും കോട്ടൺ നിർമിതമായവ തന്നെ ഉപയോഗിക്കാം.
- ജെൽ /പെർഫ്യൂം എന്നിവയുള്ള പാഡ് ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക.
- 4-6 മണിക്കൂറിനുള്ളിൽ പാഡ് മാറ്റാൻ ശ്രദ്ധിക്കുക.
- പാഡ് നിറഞ്ഞ് ഈർപ്പം തോന്നുകയോ, ചെറിയ ദുർഗന്ധമോ അസ്വസ്ഥതയോ അനുഭവപ്പെടുകയോ ചെയ്താലോ ആ പാഡ് മാറ്റി പുതിയത് വയ്ക്കാം.
നാപ്കിൻ ഉപയോഗം മൂലം പലരിലും ചർമപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഏറെ നേരം ആർത്തവ രക്തത്തിലെ ഈർപ്പവും ചൂടും തങ്ങിനിൽക്കുന്നത് യോനി ഭാഗത്തെ മൃദുവായ ചർമ്മത്തിന് പെട്ടെന്ന് അണുബാധയുണ്ടാക്കിയേക്കാം. ആർത്തവത്തെത്തുടർന്നുണ്ടാകുന്ന ചൊറിച്ചിൽ (യോനി ഭാഗത്തും തുടയിടുക്കിലും), കുരുക്കൾ ഉണ്ടാകൽ, ചർമം വിണ്ടു കീറൽ, പുകച്ചിലും ചൂടും, അമിതമായ വെള്ളപോക്ക് എന്നിവയാണ് സാധാരണമായി കാണുന്നത്. ചിലരിൽ അപൂർവമായി തീവ്രമായ അണുബാധയ്ക്കും ഇത് കാരണമായേക്കാം.
- ആർത്തവ ശുചിത്വം പാലിക്കുക.
- പാഡ് തിരഞ്ഞെടുക്കുമ്പോൾ മുൻ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.
- ആർത്തവ സമയത്തും ശേഷവും, ത്രിഫല ചൂർണം ഇട്ട് തിളപ്പിച്ച ഇളം ചൂട് വെള്ളം കൊണ്ട് ആ ഭാഗം കഴുകാം.
- ചെറിയ രീതിയിൽ ചർമപ്രശ്നങ്ങൾ കണ്ടാൽ ത്രിഫല വെള്ളത്തിൽ /ആര്യവേപ്പും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളത്തിലോ ഇറങ്ങി ഇരിക്കാം.
- സ്ഥിരമായി അലർജി ഉണ്ടാകുന്നവർ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ആഹാരങ്ങളും ഔഷധങ്ങളും ശീലമാക്കുക.
- അമിതമായ എരിവ്, പുളി, തൈര്, ചൂട് കൂടിയവ എന്നിവ ഒഴിവാക്കാം.
- ആവശ്യത്തിന് വെള്ളം കുടിക്കുക.
- വ്യക്തിശുചിത്വം പാലിക്കുക.
- സ്ഥിരമായി ലക്ഷണങ്ങൾ കാണുന്നവർ ഡോക്ടറെ സമീപിക്കുക. അണുബാധ മാറ്റാനും ഇതിനെത്തുടർന്നുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ മാറാനും ഇത് സഹായിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..