കേരളത്തില്‍ തണുപ്പുകാലം ഭീകരമല്ല, പക്ഷേ ഇവിടെ ചര്‍മരോഗം കഠിനമാകാറുണ്ട്: ഈ ടിപ്‌സ് അറിയാം


ഡോ. ശാലിനി

മൃദുവായ സ്‌കിന്‍ ക്ലെന്‍സറുകള്‍ ആണ് സോപ്പിനെക്കാളും നല്ലത്

Representative Image| Photo: GettyImages

തികഠിനമായ തണുപ്പുകാലം അനുഭവിക്കുന്ന ഒരു പ്രദേശമല്ല കേരളം. എന്നാലും കാലാവസ്ഥാ വ്യതിയാനവും വരണ്ട കാറ്റും നമ്മുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ ചര്‍മ്മം ഉള്ളവരില്‍ പോലും ഈ സമയം തൊലി വരണ്ടും പാദവും കൈപ്പത്തിയും വിണ്ടുകീറിയും ചുണ്ടുകള്‍ മൊരിഞ്ഞുണങ്ങിയും കാണാറുണ്ട്.

ചില ചര്‍മ്മ രോഗങ്ങള്‍ ശൈത്യകാലത്ത് വര്‍ധിക്കുന്നതായി കാണാറുണ്ട്. അവയെക്കുറിച്ച് അറിയാം.

1. അറ്റോപ്പിക് ഡെര്‍മറ്റൈറ്റിസ്(Atopic dermatitis): സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന കരപ്പന്‍ എന്നറിയപ്പെടുന്ന ചര്‍മ്മരോഗമാണിത്. ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. പൊട്ടിയൊലിച്ച് വരുന്ന തിണര്‍പ്പുകള്‍ കാലപ്പഴക്കത്തില്‍ കറുത്ത് പൊങ്ങിയ മൊരിച്ചിലുള്ള പാടുകള്‍ ആയി മാറാം. കഴിക്കുന്ന ആഹാരം മുതല്‍ ഇടുന്ന വസ്ത്രം വരെ ഈ അസുഖത്തെ ബാധിക്കാറുണ്ട്.

തണുപ്പ് കാലവും ഒരു പ്രതികൂല ഘടകമാണ്. പിന്നെ കമ്പിളിയുടെ ഉപയോഗം ചൊറിച്ചില്‍ കൂട്ടുന്നു. ഈ രോഗാവസ്ഥയുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചര്‍മ്മം മാര്‍ദവമുള്ളതാക്കി വെയ്ക്കുക എന്നതാണ്. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ ആന്റി ഹിസ്റ്റാമിന്‍ വിഭാഗത്തിലുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കണം. തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സ്റ്റിറോയ്ഡുകള്‍ അടങ്ങിയിരിക്കുന്ന അല്ലെങ്കില്‍ അതിനു പകരമായി ഉപയോഗിക്കാവുന്ന ലേപനങ്ങള്‍ പുരട്ടണം. ചികിത്സ വൈകുന്തോറും രോഗലക്ഷണങ്ങള്‍ വഷളായി വരും. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്നത് ഇവിടെ വളരെ അര്‍ഥവത്താണ്.

2. സോറിയാസിസ്: തൊലിപ്പുറമെ ചുവന്ന കട്ടിയുള്ള പാടുകളും അതില്‍ വെള്ളി നിറത്തില്‍ ശല്‍ക്കങ്ങള്‍ പോലെയുള്ള മൊരിച്ചിലുമായി പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ് സോറിയാസിസ്. ഇതിന്റെ ഭാഗമായി ചൊറിച്ചില്‍ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. 80 ശതമാനം രോഗികള്‍ക്കും തണുപ്പുകാലത്ത് രോഗലക്ഷണങ്ങള്‍ കടുക്കാറുണ്ട്. മാത്രമല്ല തണുപ്പു കാലത്തുണ്ടാകുന്ന തൊണ്ടവേദന, പനി മുതലായ ബാക്റ്റീരിയല്‍ രോഗങ്ങള്‍ പിടിപെട്ടാല്‍ സോറിയാസിസ് ക്രമാതീതമായി വര്‍ധിച്ച് ശരീരമാസകലം പാടുകളും അവയില്‍ ചെറിയ പഴുത്ത പൊട്ടുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് കൂടുതലും കുട്ടികളിലാണ് കാണുന്നതെങ്കിലും ഏത് പ്രായത്തിലുള്ള സോറിയാസിസ് രോഗികളും പനി, കഫക്കെട്ട് എന്നിവ വരുമ്പോള്‍ തന്നെ അതിനുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടതാണ്.

3. സെബോറിക് ഡെര്‍മറ്റൈറ്റിസ് (Seborrheic Dermatitis): മെഴുക് പിടിച്ച പൊറ്റകളുമായി പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകള്‍ പ്രധാനമായും തല, മുഖം, നെഞ്ച്, മുതുക്, മടക്കുകളിലും കാണപ്പെടുന്നു. സെബേഷ്യസ് ഗ്രന്ഥിയില്‍ നിന്നുള്ള സ്രവം (സെബം) കൂടുന്നതും ചര്‍മത്തിലുള്ള സ്വാഭാവിക കെട്ടുറപ്പില്‍ ഉണ്ടാകുന്ന മാറ്റവും തണുപ്പ് കാലത്ത് സെബോറിക് ഡെര്‍മറ്റൈറ്റിസ് രോഗത്തെ ബാധിക്കുന്നു. തല കഴുകാതിരുന്നാല്‍ (പൊറ്റയുണ്ടാവുന്നത് കൂടുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യുന്നു) ഇത് കൂടുതല്‍ ദോഷം ചെയ്യും.

4. എക്‌സിമ (Eczema): പൊട്ടിയൊലിച്ച് ചൊറിച്ചിലും മൊരിച്ചിലുമായി വരുന്ന ത്വക്ക് രോഗമാണ് എക്‌സിമ. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാ രോഗങ്ങളും തണുപ്പുകാലത്ത് പ്രത്യേകിച്ചും വര്‍ധിക്കാം.

a. അസ്റ്റിയേറ്റോറ്റിക് എക്‌സിമ (Asteatotic Eczema): പ്രായമായവരില്‍ കാണുന്ന ചൊറിഞ്ഞു വരണ്ട-പൊട്ടുന്ന വരണ്ട ചര്‍മ്മം ഉള്ള അവസ്ഥയാണിത്. തണുപ്പുകാലത്ത് കൂടുതലാകാം. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുകയോ, നനഞ്ഞ തുണി കൊണ്ട് മേല്‍ ഒപ്പിയതിനുശേഷം മോയ്‌സ്ചറൈസര്‍ പുരട്ടുകയോ ചെയ്യുക.

b. ഹാന്‍ഡ് എക്‌സിമ (Hand Eczema): പല കാരണങ്ങള്‍ കൊണ്ട് കൈകള്‍ വിണ്ടുകീറാം. പ്രത്യേകിച്ചും സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍ അലര്‍ജി ഉണ്ടാക്കുന്ന മറ്റു വസ്തുക്കളുടെ ഉപയോഗം (ഉള്ളി അരിയുക, പെര്‍ഫ്യൂംമ്ഡ് ഹാന്‍ഡ് ക്രീം ഉപയോഗിക്കുക). തണുപ്പുകാലം ഹാന്‍ഡ് എക്‌സിമ വര്‍ധിക്കുന്നു. ഇടയ്ക്കിടെ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതും നമുക്ക് യോജിക്കാത്ത വസ്തുക്കള്‍ ഒഴിവാക്കുന്നതും ഗുണം ചെയ്യും.

c. കാലിന് പുറമെയുള്ള എക്‌സിമ (Fore foot eczema): കാലിനു പുറത്ത് ചൊറിച്ചിലും മൊരിച്ചിലും അല്ലെങ്കില്‍ പൊട്ടിയൊലിച്ചും വരുന്ന ചര്‍മത്തിന്റെ രോഗാവസ്തയാണിത്. ഹാന്‍ഡ് എക്‌സിമ പോലെ തന്നെ ശ്രദ്ധിച്ചാല്‍ നിയന്ത്രണത്തില്‍ നിര്‍ത്താം.

5. കോള്‍ഡ് യൂര്‍ട്ടികാരിയ (Cold urticaria): പുഴുവാട്ടിയ പോലെ ഉണ്ടാകുന്ന തിണര്‍പ്പുകള്‍ ആണ് ഇത്, പല കാരണത്താല്‍ ഇത് ഉണ്ടാകാം. തണുപ്പ് കൊണ്ടുണ്ടാകുന്ന കോള്‍ഡ് യൂര്‍ട്ടികാരിയ ശൈത്യകാലത്ത് കൂടുതലായി കാണുന്നു. തണുപ്പ് കാലം മാറി വരുമ്പോള്‍ ഈ റാഷസും കുറയും.

6. വെയില്‍ കൊണ്ടുള്ള അലര്‍ജി (Polymorphic light eruption): തണുപ്പുകാലത്ത് വെയില്‍ കായാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിലരില്‍ അത് അലര്‍ജി ഉണ്ടാക്കാം. സാധാരണ സൂര്യപ്രകാശമേല്‍ക്കുന്ന കൈയുടെ പുറം ഭാഗം, കഴുത്തിന് പിറകുവശം എന്നിവിടങ്ങളിലാണ് റാഷസ് കൂടുതലായി കാണുന്നത്. സാധാരണ അലര്‍ജിക്ക് കഴിക്കുന്ന മരുന്നുകള്‍ കൊണ്ടും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചും ചികിത്സിക്കാം.

ശൈത്യകാലത്തില്‍ ചെയ്യേണ്ടത് ചര്‍മ്മ പരിപാലനം

  1. തണുപ്പ് കാലത്ത് ചൂട് വെള്ളത്തില്‍ കുളിക്കുന്നതിനുപകരം ഇളംചൂടുള്ള തണുപ്പ് മാറിയ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണമയത്തെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
  2. മൃദുവായ സ്‌കിന്‍ ക്ലെന്‍സറുകള്‍ ആണ് സോപ്പിനെക്കാളും നല്ലത്.
  3. കുളി കഴിഞ്ഞാല്‍ നനഞ്ഞ തുണികൊണ്ട് മൃദുവായി ഒപ്പി മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക. കൂടുതല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ക്രീം അല്ലെങ്കില്‍ ഓയിന്റ്‌മെന്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
  4. സണ്‍സ്‌ക്രീന്‍: സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  5. മുഖവും കൈകളും കാലുകളും പ്രത്യേകം ശ്രദ്ധിക്കുക. ഇടയ്ക്കിടെ മോയ്‌സ്ചറൈസര്‍ പുരട്ടുക.
  6. ഡിറ്റര്‍ജന്റുകളും ക്ലീനിങ് ഏജന്റുകളും ഉപയോഗിക്കുന്നവര്‍ സംരക്ഷണ ഉപാധികള്‍ സ്വീകരിക്കുക.
  7. നഖത്തിനും മുടിക്കും പ്രത്യേക പരിചരണം കൊടുക്കുക. ട്രിം ചെയ്ത് വെക്കുന്നത് വളരെ നല്ലതാണ്. താരനുള്ളവര്‍ അതിനെ പ്രതിരോധിക്കുന്ന ഷാംപൂ ഉപയോഗിക്കുക. എണ്ണ ഇടുന്നത് നല്ലതാണ്, പക്ഷേ പൊടിയും മണ്ണും അടിക്കാതെ നോക്കുക.
  8. ധാരാളം വെള്ളം കുടിക്കുക, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്ള ആഹാരം (മീന്‍, അണ്ടിപ്പരിപ്പുകള്‍ തുടങ്ങിയവ) ധാരാളം കഴിക്കുക.
(പട്ടം എസ്.യു.ടി. ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റാണ് ലേഖിക)

Content Highlights: How to prevent skin problems during winter season

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented