Representative Image | Photo: Gettyimages.in
ന്യൂഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് രാവിലെ എഴുന്നേല്ക്കുമ്പോള് നെഞ്ചെരിച്ചിലും ഓക്കാനവും ഒക്കെ വരുന്നുണ്ടെങ്കില്‍ രാവിലെ ഉറക്കമുണര്‍ന്ന ശേഷം ഈ പാനീയങ്ങള്‍ ഒന്ന് പരീക്ഷിക്കാം.
1) ആപ്പിള്‍ സിഡര്‍ വിനഗറും ഇഞ്ചിയും
രാത്രിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം രാവിലെ ഉറക്കമുണരുമ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെടാം. ഓക്കാനവും നെഞ്ചെരിച്ചിലും സാധാരണയായി അനുഭവപ്പെടാറുണ്ട്. ഓക്കാനത്തെ തടയാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ശരീരത്തിലെ മദ്യത്തിലെ അംശത്തെ വേഗത്തില്‍ നീക്കാനും സഹായിക്കും.
തയ്യാറാക്കുന്ന വിധം: ആപ്പിള്‍ സിഡര്‍ വിനെഗര്‍, ലെമണ്‍ ജ്യൂസ്, ഇഞ്ചി ജ്യൂസ്, തേന്‍ എന്നിവ അഞ്ച് മില്ലിലിറ്റര്‍ വീതം എടുത്ത് 200 മില്ലി ലിറ്റര്‍ സാധാരണ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം.
2) ബനാന മില്‍ക്ക്ഷെയ്ക്ക്
മദ്യപിച്ചാല്‍ ശരീരത്തിന് നിര്‍ജ്ജലീകരണം ഉണ്ടാകും. ഒപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ എന്നിവ നഷ്ടപ്പെടുകയും ചെയ്യും. ഇതിന് പരിഹാരമാണ് ബനാന മില്‍ക്ക് ഷെയ്ക്ക്. നേന്ത്രപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പാലില്‍ ആകട്ടെ കസീന്‍ എന്ന പ്രോട്ടീനും ധാരാളമുണ്ട്. ഇത് മദ്യത്തിനെതിരെ പ്രവര്‍ത്തിക്കും. തേന്‍ ഉന്മേഷം നല്‍കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം: നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് കൊഴുപ്പ് നീക്കാത്ത പശുവിന് പാലില്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അല്പം തേന്‍ കൂടി ചേര്‍ക്കുക.
3) തേങ്ങാ വെള്ളം
ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയതാണ് തേങ്ങാ വെള്ളം. ഇത് ഹാങ്ഓവര്‍ മാറാന്‍ വളരെ നല്ലതാണ്. നിര്‍ജലീകരണം അകറ്റി ശരീരത്തിന് ഉന്മേഷം നല്കാന് ഇത് സഹായിക്കുന്നതിനാല്‍ സ്പോര്‍ട്സ് ഡ്രിങ്കിന്റെ ഗുണങ്ങള്‍ ലഭിക്കുന്നു.
4) കോക്കനട്ട് സ്മൂത്തി
തേങ്ങയുടെയും പാലിന്റെയും ഗുണങ്ങള്‍ ഒന്നിച്ച് ചേരുന്നതാണ് കോക്കനട്ട് സ്മൂത്തി.
തയ്യാറാക്കുന്ന വിധം: രണ്ട് കപ്പ് തേങ്ങാ വെള്ളം, ഒരു കപ്പ് കരിക്ക്, കൊഴുപ്പ് അടങ്ങിയ അരക്കപ്പ് വെള്ളം, അല്പം പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം.
ഈ പാനീയം വയറിന്റെ പേശികളെ അയവുള്ളതാക്കും. ശരീരത്തിന്റെ നിര്‍ജ്ജലീകരണത്തെ തടയും. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യും.
5) സ്ട്രോബെറി- ആല്‍മണ്ട് സ്മൂത്തി
മദ്യം വയറെരിച്ചിലിന് കാരണമാകും. സ്ട്രോബെറിയില്‍ ഇതിനെ പ്രതിരോധിക്കാനുള്ള ആന്റി ഇന്‍ഫ്ളമേറ്ററി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മദ്യം അമിത അളവില്‍ ശരീരത്തിലെത്തുന്നത് മഗ്നീഷ്യം വിഘടിച്ചുപോകാനിടയാക്കും. ഇതിനെ തടയാന്‍ ആല്‍മണ്ട് സഹായിക്കും. ആല്‍മണ്ടില്‍ ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
തയ്യാറാക്കുന്ന വിധം: യോഗര്‍ട്ട്, കൊഴുപ്പടങ്ങിയ പാല് എന്നിവ തുല്യ അളവില്‍ എടുക്കുക. ഇതിലേക്ക് സ്ട്രോബെറി, ആല്‍മണ്ട് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിന് മുകളിലേക്ക് അല്പം തേന്‍ ഒഴിച്ച് കഴിക്കാം.
Content Highlights: How to cure your new year party Hangover, Health, Food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..