കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍ ഇ ശരീരത്തില്‍ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു. ഈ ശക്തമായ ആന്റി ഓക്‌സിഡന്റ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു. ശരീരത്തില്‍ വിറ്റാമിന്‍ ഇയുടെ കുറവ് ഉണ്ടോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക? പ്രധാനമായും നാല് ലക്ഷണങ്ങളാണ് വിറ്റമിന് ഇയുടെ കുറവ് മൂലം പ്രകടമാവുന്നത്.
മുടികൊഴിച്ചില്‍
ആദ്യമായി കണ്ട് വരുന്ന ലക്ഷണം മുടികൊഴിച്ചിലാണ്. വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍ ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യം, കൂണ്‍, ആല്‍മണ്ട്, ബദാം, തുടങ്ങിയവ മുടികൊഴിച്ചില്‍ തടയും.
വരണ്ട ചര്‍മ്മം
സാധാരണ തണുപ്പ് കാലത്ത് മാത്രമാണ് ചര്‍മ്മം വരണ്ട അവസ്ഥയിലാവുക. എന്നാല്‍ മറ്റു കാലങ്ങളിലും ചര്‍മ്മം വരളുകയാണെങ്കില്‍ ഉറപ്പിക്കാം, വിറ്റാമിന്‍ ഇ യുടെ കുറവുണ്ട്.
കാഴ്ച്ച കുറയുക
കാഴ്ച്ച കുറയുക, കണ്ണിന്റെ മസിലുകള്‍ ബലഹീനമാവുക, തുടങ്ങിയവയാണ് വിറ്റാമിന്‍ ഇ യുടെ കുറവുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങള്‍. ഇത് പെട്ടെന്ന് കണ്ടെത്തിയാല്‍ കണ്ണിനെ ഗുരുതര പ്രശ്നങ്ങളില്‍ നിന്നു രക്ഷിക്കാം.
ശരീരക്ഷീണം
ശരീരത്തിനെപ്പോഴും ക്ഷീണം. തളര്‍ച്ച തുടങ്ങിയവ അനുഭവപ്പെടാം. മസിലുകളില്‍ വേദന, അല്ലെങ്കില്‍ തളര്‍ച്ച തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ വിറ്റമിന്‍ ഇയുടെ കുറവാണോ എന്ന് ഡോക്ടറെ കണ്ട് പരിശോധിക്കണം.
വിറ്റാമിന്‍ ഇയുടെ കുറവ് എങ്ങനെ പരിഹരിക്കാം? എന്ത് കഴിക്കണം?
കിവി, ബ്രോക്കോളി, കാപ്‌സിക്കം, ആപ്രിക്കോട്ട്, ടര്‍ണിപ് ഗ്രീന്‍സ്, അവക്കാഡോ, നട്‌സ്, ബദാം, മാമ്പഴം തുടങ്ങിയവ വിറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ്. ഗുളികകളിലൂടേയും സപ്ലിമെന്റുകളിലൂടെയും വിറ്റാമിന്‍ ഇയുടെ കുറവ് നികത്താം
വിറ്റാമിന്‍ ഇയുടെ കുറവ് മൂലം പൊതുവായി പ്രകടമാവുന്ന ശാരീരിക ലക്ഷണങ്ങളാണ് ഇത്. മറ്റ് പല രോഗങ്ങളുടേയും പാര്‍ശ്വഫലങ്ങളായോ ലക്ഷണങ്ങളായോ ഇവ പ്രത്യക്ഷപ്പെട്ടേക്കാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഡോക്ടറെ കണ്ട് സ്ഥിരീകരിച്ച് ഉചിതമായ ചികിത്സ സ്വീകരിക്കുക.
Content Highlight: Symptoms of Vitamin E Deficiency, Vitamin E Deficiency, How to cure vitamin E deficiency