കൊച്ചി :  മയോപ്പിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്രരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കണ്ണട രഹിത കാഴ്ച ഉറപ്പു നല്‍കുന്ന റെലക്സ് സ്മൈല്‍ ലേസര്‍ നേത്ര ചികിത്സ ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്നു.

ലാസിക്ക് ചികിത്സയെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും, മുറിവുണ്ടാക്കാത്തതും, വേദനരഹിതവും  കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതുമാണ് റെലക്സ് സ്മൈല്‍ നേത്രചികിത്സയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. രോഗിക്ക് ഏറ്റവും അടുത്ത ദിവസം തന്നെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ചു തുടങ്ങാം.

ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും സ്ഥിരതയുള്ള കാഴ്ച്ചയും, തൃപ്തികരമായ നേത്രാരോഗ്യവും ലഭിക്കുന്നതിനോടൊപ്പം 18 വയസിന് മുകളില്‍ പ്രായവുമുള്ളവര്‍ക്ക് റെലക്സ് സ്മൈല്‍ ചികിത്സയ്ക്ക് വിധേയരായതിനു ശേഷം കണ്ണട എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്യാം. 

കേരളത്തിലെ നേത്രരോഗികള്‍ക്ക് താങ്ങാന്‍ പറ്റുന്ന ചിലവില്‍  ലോകോത്തര നിലവാരത്തിലുള്ള ചികിത്സയാണ്  ലോട്ടസ് നല്‍കുന്നതെന്നും , സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുളന്തുരുത്തിയില്‍ ഒരു ക്ലിനിക്കും പ്രവര്‍ത്തിച്ചുവരുന്നതായും ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫൗണ്ടര്‍ ചെയര്‍മാനും എം.ഡിയുമായ ഡോ. കെ. സുന്ദരമൂര്‍ത്തി പറഞ്ഞു. മികച്ച അനുഭവ സമ്പത്തും അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനങ്ങളും കരസ്ഥമാക്കിയിട്ടുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.എം.ഒ. ഡോ. അനില്‍ ബി. ദാസ് ,ഡോ. സുഷമ പൂജാരി , ഡോ. വിഷ്ണു കെ.പി എന്നിവരും പങ്കെടുത്തു .