ദീർഘായുസ്സ് ആഗ്രഹിക്കുന്നോ? എങ്കിൽ പേശികളുടെ കരുത്തുകൂട്ടുന്ന വ്യായാമമുറകൾ പരീക്ഷിക്കാമെന്ന് ഗവേഷകർ. ഉപകരണങ്ങളൊന്നുമില്ലാതെ സ്വന്തം ശരീരം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന വ്യായാമമുറകൾ നേരത്തേയുള്ള മരണം ഗണ്യമായി കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് എപ്പിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

 പേശികളുടെ കരുത്തുകൂട്ടുന്ന പുഷ് അപ്പ്, സിറ്റ് അപ്പ് വ്യായാമമുറകൾ ഓട്ടം, സൈക്കിൾ സവാരി തുടങ്ങിയവപോലെ ആരോഗ്യ സംരക്ഷണത്തിൽ ഫലപ്രദമാണെന്ന്‌ സിഡ്‌നി സർവകലാശാലാ ഗവേഷകർ 80,396 പേരിൽ നടത്തിയ പഠനം തെളിയിക്കുന്നു. പേശികളെ ബലപ്പെടുത്തുന്ന വ്യായാമംചെയ്തവരിൽ നേരത്തേയുള്ള മരണനിരക്ക് 23 ശതമാനം കുറഞ്ഞു. അർബുദമരണനിരക്കിൽ 31 ശതമാനം കുറവുമുണ്ടായി. ഹൃദ്രോഗനിരക്കും കാര്യമായി കുറഞ്ഞു.

 ജിമ്മുകളിൽ സമയവും പണവും ചെലവഴിക്കാതെ വീടുകളിൽത്തന്നെയുള്ള വ്യായാമത്തിലൂടെ ആരോഗ്യവും ആയുസ്സും കൂട്ടാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

content highlights: push up benefits, Full Body Workout