നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന ബാത്ത് ടവല്‍ രോഗാണുക്കളുടെ ഉറവിടമാണെന്ന കാര്യം എത്രപേര്‍ക്കറിയാം. ഒരു പ്രാവശ്യത്തെ ഉപയോഗത്തില്‍ തന്നെ ബാക്ടീരിയയുടേയും ഫംഗസിന്റേയും ഉറവിടമാകുന്ന ഈ ടവല്‍ നിരവധി മൂത്രാശയ രോഗങ്ങളും ഉമിനീര്‍ വഴി പകരുന്ന രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 

രോഗാണുക്കള്‍ക്ക് വളരാന്‍ ആവശ്യായ ഈര്‍പ്പം, ഊഷ്മാവ്, ഓക്‌സിജന്‍, പി.എച്ച് എന്നിവ ബാത്ത് ടവലില്‍ അടങ്ങിരിക്കുന്നതിനാല്‍ രോഗാണുക്കള്‍ വളരെ പെട്ടെന്ന് പെരുകുകയും ചെയ്യും. ശരീരത്തിലെ നശിച്ച കോശങ്ങളും ജലാംശത്തിന്റെ ഈര്‍പ്പവുമായിരിക്കും ഈ രോഗാണുക്കളുടെ ആഹാരം. 

ഒരാളുടെ ബാത്ത് ടവല്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതാകട്ടെ ഇത്തരം രോഗങ്ങള്‍ പെട്ടെന്ന് പകരാനും കാരണമാകും. നന്നായി വൃത്തിയാക്കിയ ശേഷം വെയിലത്തിട്ട് നല്ലവണ്ണം ഉണക്കി ഈര്‍പ്പരഹിതമാക്കിയ ശേഷം മാത്രമേ ബാത്ത് ടവല്‍ ഉപയോഗിക്കാവൂ എന്നാണ് ഇത് തടയാനായി ചെയ്യാവുന്ന ഒരേയൊരു കാര്യമെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പാതോളജിസ്റ്റ് ഫിലിപ്പ് ടിയെര്‍നോ പറഞ്ഞു.