കൈ കൊട്ടുന്നതും ആരോഗ്യവും തമ്മിലെന്തെങ്കിലും ബന്ധം ഉണ്ടോ. ഇല്ലെന്ന് പറയാന്‍ വരട്ടെ, വ്യായാമമെന്ന് നിലയ്ക്ക് കൈകൊട്ടിയാല്‍ ഗുണങ്ങള്‍ നിരവധിയാണ്. ക്ലാപ്പിങ് തെറാപ്പി എന്നൊരു ചികിത്സാരീതി തന്നെ നിലവിലുണ്ട്.
മനുഷ്യശരീരത്തില്‍ അറിയപ്പെടുന്നതായി 340 പ്രഷര്‍ പോയിന്റുകളാണുള്ളത്. ഇതില്‍ 28 എണ്ണം കൈക്കുള്ളിലാണ്. ആന്തരികാവയവങ്ങളുമായി നേരിട്ട ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രഷര്‍ പോയിന്റുകളില്‍ നല്കുന്ന മസാജിങ് അല്ലെങ്കില്‍ ഉത്തേജനം അവയ്ക്കും ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതാണ് അക്യൂപങ്ച്വറിങ് ചികിത്സയുടെ അടിസ്ഥാനവും. തലവേദനയ്ക്ക് കൈവിരലില്‍ അമര്‍ത്തിയാല്‍ ശമനമുണ്ടാവുന്നതും ഇതിനാലാണ്.
ഹാന്‍ഡ് വാലി പോയിന്റ്(hand valley point) , ബേസ് ഓഫ് തമ്പ് പോയിന്റ്(Base of thumb point), റിസ്റ്റ് പോയിന്റ്(wrist point), ഇന്നര്‍ ഗേറ്റ് പോയിന്റ്(inner gate point), തമ്പ് നെയില്‍ പോയിന്റ്(thumb nail point) എന്നിവയാണ് കൈക്കുള്ളിലെ അഞ്ച് പ്രധാന അക്യുപ്രഷര്‍ പോയിന്റുകള്‍. കൈ കൂട്ടിയടിക്കുന്നതിലൂടെ അല്ലെങ്കില്‍ ഈ പ്രഷര്‍ പോയിന്റുകള്‍ക്ക് നല്കുന്ന ഉത്തേജനത്തിലൂടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയാണ്...
- ആസ്ത്മ പോലുള്ള ശ്വാസകോശ-ഹൃദയ രോഗങ്ങള്‍ക്ക് ശമനം
- ജോയിന്റ് വേദനകള്‍, കഴുത്ത് വേദന, പുറംവേദന എന്നിവ കുറയും
- രക്തസമ്മര്‍ദ്ദം ക്രമമാക്കുന്നു
- ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാം
- കുട്ടികളിലെ ശ്രദ്ധക്കുറവിനും ഏകാഗ്രതക്കുറവിനും പരിഹാരം. തലച്ചോറിന്റ് വികാസത്തിനും കൈയ്യടി സഹായിക്കുന്നു
നിത്യവും അരമണിക്കൂര്‍ വീതമെങ്കിലും കയ്യടി ശീലമാക്കിയവര്‍ക്ക് ഡയബറ്റിസ് ആര്‍ത്രൈറ്റിസ്, രക്താതിമര്‍ദ്ദം, വിഷാദം, കടുത്ത തലവേദന, ജലദോഷം, ഇന്‍സോമ്നിയ, കാഴ്ചാത്തകരാറുകള് എന്നിവയെ കൂടാതെ തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ക്ലാപ്പിങ് തെറാപ്പിക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Content Highlight: Health Benefits of Clapping, Clapping Therapy, Clapping