രോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് കൃത്യമായ  ഉറക്കം വളരെ ആവശ്യമാണ്.  ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എത്ര പെട്ടെന്ന് ഉറക്കത്തിലേക്കു വഴുതിവീഴും എന്നതു മുതൽ എത്ര മണിക്കൂർ ഉറങ്ങും എന്നതിനു വരെ നമ്മളെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. 

പാൽ
ചായ, കാപ്പി, മദ്യം എന്നിവയെക്കാളും ഉറക്കം കിട്ടാൻ നല്ലത്‌ പാലു തന്നെയാണ്. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്‌പാദിപ്പിക്കുന്ന ‘ട്രിപ്‌റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്.

പഴം
രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കും. പഴത്തിലുള്ള മഗ്നീഷ്യം മസ്തിഷ്കത്തിലെ ഉഷ്ണനില താഴ്ത്തി നിർത്തുന്നതിനും ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്, വാഴപ്പഴം അതിൽ സമ്പന്നവുമാണ്. വാഴപ്പഴം സ്ഥിരമായി കഴിച്ചാൽ ദഹനം എളുപ്പമാവുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും.

ചീര
 ഇതിൽ ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ബി, സി എന്നിവയുണ്ട്. ഇവയെല്ലാം ‘സെററ്റോണിൻ’, പിന്നീട് ‘മെലറ്റോണിൻ’ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള പ്രധാന സഹഘടകങ്ങളാണ്. ചീരയിലടങ്ങിയിട്ടുള്ള മഗ്നീഷ്യം ശരീരത്തെ ശാന്തമാക്കാനും ദഹനപ്രക്രിയയ്ക്കും സഹായകമാകുന്നു.

ചോറ് (ചുവന്ന അരി -ബ്രൗൺ റൈസ്)
 വെള്ള അരിയേക്കാൾ നാരുകൾ കൂടുതൽ അടങ്ങിയതും ചയാപചയ (മെറ്റബോളിസം) പ്രക്രിയയ്ക്ക് ഉത്തമവുമാണ്.

കിവി പഴം
 ഉയർന്ന ആന്റി ഓക്സിഡന്റ് അളവുകളും ഉയർന്ന സെറോടോണിന്റെ അളവുമുള്ള ഒരു പഴമാണ് കിവി. നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്ന അതേ ആൻറി ഓക്സിഡൻറിന്റെ കഴിവും  ഉറക്കത്തെ മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം

വേണ്ടത്ര ഉറക്കം ലഭിക്കാനുള്ള മറ്റുവഴികൾ

ശരീരത്തിന്‌ ഉറങ്ങാൻ നേരമായി’ എന്ന സന്ദേശം നൽകാനായി ദിനചര്യയിൽ വേണ്ടുന്ന മാറ്റം വരുത്തുക. കഴിയുന്നതും ഒരു നിശ്ചിത സമയം ഉറങ്ങാനായി തിരഞ്ഞെടുക്കുകയും അത് എന്നും തുടരുകയും വേണം. ശാന്തമായ അന്തരീക്ഷം നല്ല ഉറക്കത്തിനു സഹായിക്കും 

കിടക്കുന്ന മുറിയിൽ ടി.വി. വയ്ക്കാതിരിക്കുക. ടി.വി., മൊബൈൽ എന്നിവ രാത്രി ഉറങ്ങാൻകിടക്കുന്നതിനു മുമ്പ് ഓഫ്ചെയ്ത്‌ വയ്ക്കുക.  കിടക്കുന്ന മുറിയിലെ താപനില നിങ്ങളുടെ ആവശ്യത്തിനുള്ളതായിരിക്കണം. 
പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചതിനുശേഷമോ ദിനചര്യയിൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടും ഉറക്കമില്ലായ്മ മാറുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ദ്ധരുടെ മാർഗനിർദേശം തേടുക.

content highlights: food for good sleep, sleeping