ഹൃദയാഘാതത്തിന്റെ കാരണം പലതാണെങ്കിലും ജീവിത ശൈലിയും ആഹാര രീതിയും ഇതില്‍ മുന്‍നിരയിലാണ്. ജീവിതശൈലി ഹൃദയാഘാതത്തിന്റെ സാധ്യത ഇരട്ടിയിലധികം വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കണമെന്നുണ്ടെങ്കില്‍ നമ്മുടെ ജീവിത രീതികള്‍ തിരുത്തിയേ പറ്റൂ. 

ഭക്ഷണം കഴിക്കാം, ആരോഗ്യകരമായി തന്നെ..

കൊഴുപ്പ് നിറഞ്ഞ, എന്നാല്‍ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണമായിരിക്കണം തീന്‍ മേശയിലെ പ്രധാന വിഭവം. ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍, എണ്ണയില്‍ പൊരിച്ചതോ വറുത്ത് കോരിയതോ ആയ വിഭവങ്ങള്‍, മധുരം, നെയ്യ്, തുടങ്ങിയവ കൂടിയ തോതിലുള്ള വിഭവങ്ങള്‍ എന്നിവ കൊഴുപ്പിനെ വിളിച്ചു വരുത്തും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. കഴിക്കുന്നുണ്ടെങ്കില്‍ കൃത്യമായി വ്യായാമം പിന്തുടരാന്‍ ശ്രമിക്കുക. 

ഹൃദയാഘാതത്തെ പേടിച്ച് പലരും ജീവിതൈശലിയില്‍ മാറ്റം കൊണ്ടുവരും. ഭക്ഷണം നിയന്ത്രിക്കും, വ്യായാമം ചെയ്യാന്‍ തുടങ്ങും. എന്നാല്‍ കുറച്ചുകാലത്തിനു ശേഷം ഇത് നിലയ്ക്കും. രോഗസാധ്യത കണക്കിലെടുത്ത് ആരോഗ്യ പരിഷ്‌കാരങ്ങള്‍ എടുക്കുമെങ്കിലും അത് തുടര്‍ന്നു കൊണ്ടുപോവാന്‍ കഴിയാത്തവര്‍ ധാരാളമാണ്. വ്യായാമ ചിട്ടകളും ഭക്ഷണ ശീലങ്ങളുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റി നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്.

കുറയ്ക്കണം കൊഴുപ്പ്

അറ്റാക്ക് സാധ്യത കുറയ്ക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കുക എന്നത് അതിപ്രധാനമാണ്. കൊഴുപ്പുകള്‍ ഹൃദയപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും. 

അമിതമായി ആഹാരം കഴിക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കും. അമിതവണ്ണം  ഹൃദ്രോഗസാധ്യതെയ വര്‍ധിപ്പിക്കുകയും ചെയ്യും. വ്യായാമത്തിനൊപ്പം ഭക്ഷണ്രകമീകരണത്തിലൂെട ശരീരഭാരം കുറയ്ക്കാനാണ് ശ്രമിേക്കണ്ടത്.ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബി.എം.ഐ 18.5 നും 24.9 നും ഇടയിലാണെന്ന് ഉറപ്പാക്കണം. അതിനനുസരിച്ചുള്ള ഭക്ഷണരീതിയും വ്യായാമവും ശീലമാക്കണം. ഹൃദയാഘാത സാധ്യത പരിഗണിച്ച് ഭക്ഷണശീലത്തിന് ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതും നല്ലതാണ്. 

ദിവസവും  വ്യായാമം 

വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇത് ഹാര്‍ട്ട് അറ്റാക്ക് സാധ്യതയേയും ഒരിക്കല്‍ അറ്റാക്ക് വന്നവര്‍ക്ക് വീണ്ടും വരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ നടത്തം പതിവാക്കുന്നതും നല്ലതാണ്. ദിവസവും വ്യായാമം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ ഇടവിട്ടോ ആഴ്ചയിലൊരിക്കലോ വ്യായാമങ്ങള്‍ ചെയ്യാന്‍ തിരഞ്ഞെടുക്കുക. 

പുകവലിക്കരുത് 

ഹൃദ്രോഗത്തിനിടയാക്കുന്ന പ്രധാന അപകടഘടകങ്ങളിലൊന്നാണ് പുകവലി. പുകവലി ഒഴിവാക്കണ്ടത് ഹൃദയാരോഗ്യത്തില്‍ പ്രധാനമാണ്. പുകവലി ഒഴിവാക്കുന്നതിലൂടെ ആദ്യം അറ്റാക്ക് വന്നവരില്‍ വീണ്ടും വരാനുള്ള സാധ്യത മൂന്നിലൊന്നായി കുറയുമെന്നാണ് കണ്ടെത്തിയത്. അതിനാല്‍ ഹൃദ്രോഗ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. 

ബി.പി. കൂടരുത്

ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയെന്നത് അറ്റാക്ക് സാധ്യത കുറയ്ക്കുന്നതില്‍ പ്രധാനമാണ്. ഉപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും മദ്യം, പുകവലി എന്നിവ ഒഴിവാക്കുന്നതും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യാനുസരണം ഉള്‍െപ്പടുത്താനും ശ്രദ്ധിക്കണം. കൊഴുപ്പ് കുറഞ്ഞ പാല്‍, മോര് എന്നിവ ഭക്ഷണത്തില്‍ ഉള്‍െപ്പടുത്താം. ബി.പി. കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍േദശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം.

വിഷാദത്തോട് വിടപറയാം 

ഒരു തവണ അറ്റാക്ക് വന്നവരും അല്ലാത്തവരും ശരീരത്തിന്റെ ആരോഗ്യത്തെ പോലെ മാനസികാരോഗ്യത്തിനു ശ്രദ്ധ ചെലുത്തേണ്ടത് നിര്‍ണായകമാണ്. ദുര്‍ബലമായ മാനിസികാരോഗ്യം പല രോഗങ്ങള്‍ക്കും വഴി തുറക്കും. ഒരിക്കല്‍ ഹൃദയാഘാതമുണ്ടായവരിലാണെങ്കില്‍ വിഷാദം, മാനസിക്രപയാസങ്ങള്‍ എന്നിവ ഉണ്ടാവാനുള്ള കൂടിയ സാധ്യതയുണ്ട്. 

ഹൃദയെത്ത കാത്തു സൂക്ഷിക്കാന്‍ ഇത്തരം പ്രശ്നങ്ങള്‍ നിയന്ത്രിച്ചേ മതിയാകൂ. മാത്രവുമല്ല ആദ്യ അറ്റാക്ക് കഴിഞ്ഞവരില്‍ രണ്ടാമത്തെ അറ്റാക്കിന്റെ സാധ്യത കുറയ്ക്കണമെങ്കില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ വരുതിയാലാക്കാനും സാധിക്കണം.