ഠിനമായ പല ഡയറ്റിങ് മുറകളും പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ നിരവധിയാണ്. പല തരത്തിലുള്ള ആഹാരക്രമങ്ങളും പിന്തുടര്‍ന്ന് ഒടുവില്‍ ഭാരം കുറയാതെ ആത്മവിശ്വാസം നഷ്ടപ്പെട്ടുന്നവരും കുറവല്ല. അങ്ങനെയുള്ളവര്‍ക്ക് കുറച്ചു ടിപ്പ്‌സുമായി എത്തിയിരിക്കുകയാണ് ഡോ: മെഗ് അരോളും ലൂയിസ് ആറ്റിക്‌സണും. 

ദി ഷ്രിങ്കോളജി സൊലുഷന്‍സ് എന്ന ബുക്കിന്റെ രചയിതാക്കളാണ് ഇരുവരും. ഇവരുടെ കണ്ടെത്തല്‍ അനുസരിച്ച് ഒരു ഡയറ്റില്‍ തന്നെ ഒരുപാട് കാലം തുടരുന്നത് ഫലപ്രദമല്ല. നിങ്ങള്‍ക്ക് എളുപ്പത്തില്‍ പിന്തുടരാന്‍ കഴിയുന്ന എന്നാല്‍ അല്‍പ്പം വെല്ലുവിളികളുള്ള ഭക്ഷണക്രമമായിരിക്കണം ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്തുടരേണ്ടത്.

എന്തുകൊണ്ടാണ് നിങ്ങള്‍ പിന്തുടരുന്ന ആഹാരക്രമം ഫലം കാണാത്തത്. അതിനുള്ള കാരണങ്ങള്‍ ഇതാകാം. 

1. നിങ്ങള്‍ പിന്തുടരുന്ന ഡയറ്റിങ്ങ് രീതി തെറ്റായിരിക്കാം. എല്ലാ ഡയറ്റിങ്ങ് രീതികളും എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഒരാള്‍ പരീക്ഷിച്ചു വിജയിച്ച ഡയറ്റ് മറ്റൊരാളില്‍ വിജയിക്കണമെന്നില്ല. ഓരോരുത്തരും കഴിക്കുന്ന ആഹാരത്തില്‍ വ്യത്യാസം ഉണ്ടാകും. അതുകൊണ്ടു തന്നെ എല്ലാവരിലും വിജയിച്ച ഡയറ്റിങ്ങ് പ്ലാന്‍ മറ്റൊരാളില്‍ വിജയിക്കണമെന്നില്ല. 

2. ആഹാരരീതികളില്‍ നിങ്ങള്‍ സ്വയം മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഡയറ്റ് നോക്കുന്നതു കൊണ്ടു ഫലം ഉണ്ടാകില്ല. ഡയറ്റിങ്ങ് തുടങ്ങുമ്പോഴേ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കരുത്. അത് നിങ്ങളെ നിരാശരാക്കും. 

3. അനുയോജ്യമായ ആഹാരക്രമം പിന്തുടരുന്നതോടൊപ്പം ദിവസവും 10 മിനിറ്റ് നടക്കുന്നത് ഏറെ പ്രയോജനം ചെയ്യും. 

4. ഭാരം കുറയ്ക്കാനായി ഒരു പ്രത്യേക ആഹാരക്രമം പിന്തുടരുന്നവര്‍ ഒരു ഫുഡ് ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ ഭക്ഷണക്രമം തെറ്റിക്കുന്നത് ഏതു സാഹചര്യത്തിലാണെന്നു കണ്ടെത്താന്‍ സഹായിക്കും. 

5. ഭാരം കുറയ്ക്കണം എന്നതിനേക്കാള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനായിരിക്കണം ഓരോ ഡയറ്റിങ് പ്ലാനും. സീറോ സൈസ് എന്നതിനേക്കാള്‍ ദിവസം മുഴുവന്‍ ആരോഗ്യകരമായിരിക്കാന്‍, ചടുലമായിരിക്കാൻ വേണ്ടിയാവണം ആഹാരക്രമം എന്നും ഇവര്‍ പറയുന്നു.

Content Highlights: Can't lose weight, common dieting mistakes