വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് മോണിംഗ് വാക്ക്. ആരോഗ്യകരമായ വ്യായാമങ്ങളില്‍ നല്ല നടപ്പിന് ഒന്നാം സ്ഥാനമാണുള്ളത്. ശരീരത്തിനും മനസ്സിനും ഊര്‍ജം നല്‍കാന്‍ മോണിങ് വാക്കിന് സാധിക്കും. രാവിലെയുള്ള നടത്തത്തിന്‍റെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം

  • ശരീരത്തിന്റെ തടി കുറയ്ക്കാനും ശരീരഭംഗി നേടുവാനും മോണിംഗ് വാക്കിന് സാധിക്കും. 
  • രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പൊഴിവാക്കും. 
  • മോണിംഗ് വാക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവു താഴ്ത്തും. ഇതിലൂടെ പ്രമേഹം നിയന്ത്രിക്കും. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം.  
  • ജോലിയിലെ ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രാവിലെയുള്ള നടത്തം. ഇത് കാര്യങ്ങള്‍ ശാന്തമായി ചെയ്യുന്നതിനും ജോലിയിലെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. സ്ട്രെസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. 
  • മസിലുകളുടെ ആരോഗ്യത്തിന് രാവിലെയുള്ള നടത്തം വളരെ നല്ലതാണ്. ഇത് നിതംബം, കാലുകള്‍, തുടകള്‍ തുടങ്ങിയവിടങ്ങളിലെ മസിലുകള്‍ക്ക് ഉറപ്പും ആകൃതിയും നല്‍കുന്നു. 
  • നടത്തം തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം വര്‍ധിപ്പിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. 
  • കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് രാവിലെയുള്ള നടത്തം നല്ലതാണ്. ഇത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുളള നല്ലൊരു വഴിയാണിത്. 
  • ഗര്‍ഭിണികള്‍ രാവിലെ നടക്കുന്നത് അബോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
  • ഹൃദയത്തിന് രാവിലെയുള്ള നടപ്പ് രക്തപ്രവാഹം വര്‍ധിപ്പിക്കും. ഇതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് നല്ലതാണ്.രാവിലെ നടന്നു നോക്കൂ, അന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കും.

Content Highlight: Benefits of Morning Walk,Morning walk