രോഗ്യം സംരക്ഷിക്കുന്നതില്‍ ജീവിതശൈലിക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഉറങ്ങുന്നതും ഉണരുന്നതും പിന്തുടരുന്ന ആഹാരശീലങ്ങളും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഏഴുന്നേല്‍ക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഗവേഷണഫലം പറയുന്നു. ഈ ശീലമുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നു പഠനം. വളരെ വൈകി കിടന്ന ശേഷം രാവിലെ നേരത്തെ ഉണരുന്നവരില്‍ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

താമസിച്ച് ഉറങ്ങുന്നവരില്‍ രാവിലെ നേരത്തെ ഉണരുന്നവരെ അപേക്ഷിച്ച്  ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത രണ്ടര ഇരട്ടി കൂടുതലാണ്. രാത്രിയില്‍ വൈകി ഉറങ്ങുന്നവര്‍ ക്രമം തെറ്റിയ രീതിയില്‍ ഭക്ഷണം കഴിക്കുന്നവരും മദ്യം, മധുരം ഫാസ്റ്റ്ഫുഡ് എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നവരുമായിരിക്കും. കൂടാതെ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ച് ഉപയോഗിക്കുന്നവരാണ് ഇവര്‍. എനര്‍ജി ഡ്രിങ്കുകളും അമിതമായി ഉപയോഗിക്കുന്നുണ്ടാകും. കൂടാതെ ഇവര്‍ കൊഴുപ്പും ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നു. 

കൂടാതെ വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. സാധാരണരീതിയില്‍ ഗ്ലൂക്കോസ് ലെവല്‍ പകല്‍ മുഴുവന്‍ ഉയര്‍ന്നുനിന്നതിനു ശേഷം രാത്രിയില്‍ ഏറ്റവും താഴ്ന്ന അവസ്ഥയിലേയ്ക്ക് എത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ വൈകി ഭക്ഷണം കഴിച്ചതിനു ശേഷം ഉടന്‍ തന്നെ ഉറങ്ങാന്‍ പോകുന്നത് ഗ്ലൂക്കോസ് ലെവല്‍ ഉയര്‍ത്തുന്നു. ഇതോടെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു. കൂടാതെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതായും പഠനം വിശദീകരിക്കുന്നു. ജേണല്‍ ഓഫ് അഡ്വാൻസ് ന്യൂട്രിഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Content Highlights: Night owls’ at greater risk of heart disease, diabetes