ആരോഗ്യ ഇൻഷുറൻസ് അറുപത് കഴിഞ്ഞാലുമാകാം


പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്ക് പല കമ്പനികളും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നില്ല.

പ്രതീകാത്മക ചിത്രം | Photo: Getty Images

ആരോഗ്യ ഇന്‍ഷുറന്‍സിനെ ആഡംബരമായി കണ്ടിരുന്നതില്‍ നിന്ന് അത്യാവശ്യമുള്ള ഒന്നായി കണ്ടുതുടങ്ങിയ കാലത്തിലേക്ക് എത്തി. നേരത്തേ മുതിര്‍ന്ന അംഗങ്ങളെ സ്‌കീമില്‍ പുതിയ അംഗങ്ങള്‍ എന്ന നിലയ്ക്ക് ഭാഗമാക്കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം അടുത്തിടെയായി നിലപാടുകളും മാറ്റി. ഇപ്പോള്‍ ഒട്ടുമിക്ക പ്രധാന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും അറുപത് കഴിഞ്ഞവരെയും പുതിയ അംഗങ്ങളായി സ്വീകരിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ അല്പം വര്‍ധന ഉണ്ടാവുകയോ ഒരു നിശ്ചിതകാലത്തേക്ക് പോളിസി നടപ്പില്‍ വരുത്താതിരിക്കുകയോ ചെയ്യുമെന്നുമാത്രം. നിലവില്‍ ഉള്ള പല അസുഖങ്ങള്‍ക്കും ഇങ്ങനെ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ചികിത്സച്ചെലവ് ചില കമ്പനികള്‍ നല്‍കുന്നുമുണ്ട്.

അവനവന്റെ പ്രീമിയം അടയ്ക്കാനുള്ള സാമ്പത്തികശേഷിയും ആരോഗ്യനിലയും സ്ഥിരമായി ചികിത്സിക്കുന്ന ആശുപത്രിയില്‍ അവരുടെ സേവനം ലഭ്യമാണോ എന്ന ബോധ്യവും ഇങ്ങനെ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്ക് പല കമ്പനികളും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നില്ല. എന്നാല്‍, മറ്റുപല പ്രധാന അസുഖങ്ങളും ഉള്ളവര്‍ക്ക് പരിശോധനകള്‍ക്കും റിപ്പോര്‍ട്ട് പരിശോധനകള്‍ക്കുശേഷവും മാത്രമേ ചിലര്‍ പരിരക്ഷ നല്‍കൂ.

എങ്കിലും പ്രായമേറിയവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പ്രായം കുറഞ്ഞവര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള എല്ലാ പരിരക്ഷയും ലഭിക്കാതെയുമുണ്ട്. ചില കമ്പനികള്‍ക്ക് 65 വയസ്സാണ് ഉയര്‍ന്ന പ്രായപരിധിയെങ്കില്‍ വിരലില്‍ എണ്ണാവുന്ന ചിലര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയേ ഇല്ല എന്നതും കാലം മാറുന്നതിന്റെ തെളിവാണ്.

ആശുപത്രി മുറി, നഴ്‌സിങ്, മരുന്ന്, ശസ്ത്രക്രിയ, ആംബുലന്‍സ് തുടങ്ങിയവയെല്ലാം പരിരക്ഷയില്‍ ഉള്‍പ്പെടുന്ന രീതി മിക്ക കമ്പനികള്‍ക്കുമുണ്ട്. പ്രീമിയം ഉറപ്പിക്കുന്നതിനുമുമ്പ് ഇക്കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരോട് ചോദിച്ച് ഉറപ്പുവരുത്തണമെന്നുമാത്രം.

health insurance

മുതിര്‍ന്നവര്‍ക്കായി ചില ഫോണുകള്‍

കാഴ്ചയ്ക്കും കേള്‍വിക്കും ഉപയോഗത്തിനും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത ഒട്ടേറെ ഫോണുകള്‍ വിപണിയില്‍ സജീവമാണ്. ഇതില്‍ മൊബൈല്‍ ഫോണുകളും കാഴ്ചയ്ക്ക് ലാന്‍ഡ് ഫോണുകളോട് സാദൃശ്യമുള്ള 'ഫിക്‌സഡ് വയര്‍ലെസ് ജി.എസ്.എം. ടെലിഫോണു'കളും ഉണ്ട്.

വലിയ സ്‌ക്രീന്‍, വലിയ കീ പാഡ്, കൂടുതല്‍ തെളിമയോടെ കേള്‍ക്കാവുന്ന സ്പീക്കര്‍, ഇരുട്ടില്‍ പ്രകാശിക്കുന്ന നമ്പര്‍ കീ പാഡ് തുടങ്ങിയവയൊക്കെ മുതിര്‍ന്നവര്‍ക്ക് ഫോണ്‍ വാങ്ങുമ്പോള്‍ പരിഗണനയ്ക്ക് എടുക്കാവുന്ന ഘടകങ്ങളാണ്.

കുറഞ്ഞത് 3 ജി.ബി റാമും 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുള്ള മൊബൈല്‍ ഫോണുകള്‍ പരിഗണിക്കാവുന്നതാണ്.

ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണ്‍

ചാര്‍ജ് തീര്‍ന്നുപോകുന്ന മൊബൈല്‍ ഫോണുകളുടെ ഇടയില്‍ തടസ്സമില്ലാത്ത സേവനം പണ്ടുമുതല്‍ക്കേ ഉറപ്പുതരുന്ന ഒരു സംവിധാനമാണ് ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണ്‍. മുതിര്‍ന്നവര്‍ക്ക് അവരുടെ കിടക്കയ്ക്ക് അരികിലോ അവര്‍ സ്ഥിരമായി സമയം ചെലവിടുന്ന ഇടങ്ങളിലോ ഇത് സ്ഥാപിക്കാം. ഒന്നിലധികം പോയന്റുകളില്‍ ഒരേ വീട്ടില്‍ത്തന്നെ ഫോണ്‍ ഒരു കണക്ഷനില്‍ത്തന്നെ എടുക്കണമെന്നു മാത്രം.

എഫ്.ഡബ്‌ള്യു.ടി. ഫോണുകള്‍

മൊബൈലില്‍ ഉപയോഗിക്കാവുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കാവുന്ന ലാന്‍ഡ് ഫോണുകളാണിവ. ഇവയ്ക്ക് പരമ്പരാഗത ലാന്‍ഡ് ഫോണിനുള്ളതുപോലെ പുറമേയുള്ള പോസ്റ്റിലെ കണക്ഷനുമായി വയര്‍ബന്ധം ഇല്ല. സ്പീഡ് ഡയല്‍ സംവിധാനം സജ്ജമാക്കിയാല്‍ ഒരു അക്കംമാത്രം അമര്‍ത്തിയാല്‍ നിശ്ചിത വ്യക്തിയിലേക്ക് കോള്‍ പോകും. വിളിക്കുന്നത് ആരാണെന്ന് അറിയാനും സാധിക്കും. വില: 1500 രൂപമുതല്‍.

Content highlights: health insurance for above sixty years old, geriatric care

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented