Representative Image| Photo: Gettyimages
സ്വാദിഷ്ടവും പോഷകസമ്പന്നവുമായ അമരയ്ക്ക ഔഷധഗുണങ്ങളിലും വളരെ മുൻപിലാണ്. അമരയിൽ പ്രോട്ടീൻ, കാർബോഹെെഡ്രേറ്റ്, വിറ്റാമിനുകൾ ഇവ സമൃദ്ധമാണ്.
നിഷ്പാവ എന്നാണ് അമര ആയുർവേദത്തിൽ അറിയപ്പെടുന്നത്. ക്ഷുദ്രശിംബി, ദൃഡബീജ, വക്രശിംബി, ഗുവര എന്നിവയാണ് അമരയുടെ മറ്റ് പേരുകൾ.
അമരയുടെ ഇല അടങ്ങിയ ഔഷധങ്ങൾ ആസ്ത്മയ്ക്ക് ഫലപ്രദമാണ്. അമരയുടെ വിത്തും വിത്തിനെ പൊതിയുന്ന തോടും ഉളുക്ക്, വാതവേദന, നീര് എന്നിവയ്ക്ക് അതിവേഗം ആശ്വാസമേകും. അമരയുടെ വിത്തിൽ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന ഗ്വാർഗം എന്ന നാരുകളും ഔഷധമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ധമനീരോഗങ്ങൾ, പ്രമേഹം ഇവയുടെ ചികിത്സയിൽ. എന്നാൽ നേത്രരോഗികൾക്ക് അമരയ്ക്ക അത്ര പഥ്യമല്ല.
- നാരുകൾക്ക് പുറമേ അന്നജം, പ്രോട്ടീൻ, അസ്കോർബിക് ആസിഡ്, ഗാലിക് ആസിഡ് തുടങ്ങിയവയും അമരയിലെ ഘടകങ്ങളാണ്.
- മൂത്രാശയരോഗങ്ങൾ, ഹൃദ്രോഗം, സോറിയാസിസ്, കരൾ രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ അമരയ്ക്ക ഗുണം ചെയ്യാറുണ്ട്. ശോധന ക്രമപ്പെടുത്താനും അമരയ്ക്കയെ പ്രയോജനപ്പെടുത്താം.
- കുറഞ്ഞ തോതിലുള്ള ഗ്ലെെസീമിക് ഇൻഡെക്സ് ആയതിനാൽ പ്രമേഹരോഗികൾക്ക് അമരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- പ്രസവശേഷം മുലപ്പാൽ കുറയുമ്പോൾ അമരയ്ക്ക ധാരാളം തേങ്ങ ചേർത്ത് തോരനാക്കി കഴിച്ചാൽ മതിയാകും.
- സോറിയാസിസ് രോഗികൾ ഔഷധങ്ങൾക്കൊപ്പം ആഴ്ചയിൽ മൂന്നുതവണയെങ്കിലും അമരയ്ക്ക കഷായമാക്കി കഴിക്കുന്നത് ഗുണം ചെയ്യും.
- വേദനയോടു കൂടിയ മൂത്രച്ചുടിച്ചിലിന് 10 ഗ്രാം അമരയ്ക്ക ചേർത്ത് തിളപ്പിച്ച 200 മില്ലിലിറ്റർ വെള്ളം ഔഷധങ്ങൾക്കൊപ്പം രണ്ട് നേരമായി കുടിക്കാം.
Content Highlights: Health benefits of Guar- Cluster Bean- Amarakka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..