Photo: Gettyimages
എള്ളിനെക്കുറിച്ച് അറിയുന്നതിനേക്കാളേറെ നമുക്ക് എണ്ണയെക്കുറിച്ച് അറിയാം. 'എള്‍ നെയ്യ്' ആണ് എണ്ണ. എള്ളിന്റെ ഗുണങ്ങളെയും കര്‍മങ്ങളെയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് ആയുര്‍വേദത്തില്‍. ചര്‍മം, കേശം എന്നിവയുടെ ആരോഗ്യസംരക്ഷണത്തിന് എള്ള് പ്രത്യേകം സഹായകമാണ്. ചര്‍മത്തിന് ആവശ്യമായ ഊഷ്മാവും ആര്‍ദ്രതയും എള്ള് പ്രദാനം ചെയ്യുന്നു. ജീവിതപരിസരങ്ങളുമായി നേരിട്ട് നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ചര്‍മത്തില്‍ വിവിധ കാരണങ്ങളാല്‍ നീര്‍ക്കെട്ട്, ചുവപ്പ് മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എള്ളിന്റെ സംരക്ഷകസ്വഭാവം ഇവയെ ലഘൂകരിക്കുന്നു. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശേഷിയുണ്ട് എള്ളിന്. രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിച്ചാണ് മികച്ച പോഷണത്തിലൂടെ എള്ള് മുടിയുടെ അഴകും ആരോഗ്യവും മെച്ചപ്പെട്ടതാക്കുന്നത്.
പല്ലിന്റെ കാര്യത്തിലും എള്ളിന്റെ ഉപയോഗം പ്രയോജനപ്പെടുന്നു. പല്ലില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന പ്ലാക്കുകളെ അടര്‍ത്തിയെടുക്കുകയും അതുവഴി വായുടെ ശുചിത്വം നിലനിര്‍ത്തുകയും ചെയ്താണ് ഇത് സാധിക്കുന്നത്. ഇതിന് പുറമേ മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം മുതലായ ധാതുക്കള്‍ അടങ്ങിയിട്ടുള്ള എള്ള് പല്ലുകളുടെയും എല്ലുകളുടെയും സുസ്ഥിതി നിലനിര്‍ത്തുന്നു.
പ്രമേഹം, അമിത രക്തസമ്മര്‍ദം എന്നിവ മൂലം ഉണ്ടായേക്കാവുന്ന അനുബന്ധ വ്യാധികളെ തടയുവാനും എള്ളിന്റെ ഉപയോഗം ശുപാര്‍ശ ചെയ്യപ്പെടുന്നു.
മറ്റൊരു പ്രധാന പ്രത്യേകത, ഫൈറ്റോ ഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുണ്ട് എള്ളില്‍. അതിനാല്‍ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ആരോഗ്യപൂര്‍ണമായ പ്രവര്‍ത്തനത്തിന് ഇത് സഹായകരമാകുന്നു.
തയ്യാറാക്കിയത്
ഡോ. കെ. മുരളീധരന്‍
അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
Content Highlights: Health and nutrition benefits of Sesame seeds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..