ഈ അഞ്ചുകാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ മുടികൊഴിച്ചില്‍ തടയാം


മുടിയുടെ കനം കുറയുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

Representative Image | Photo: Gettyimages.in

ല്ലാവരുടെയും പേടിസ്വപ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ മൂലം മുടികൊഴിച്ചിലുണ്ടാകാം. ജീവിതശൈലിയിലെ മാറ്റങ്ങൾ, സ്ട്രെസ്സ്, ഭക്ഷണത്തിലെ പ്രശ്നങ്ങൾ എന്നിങ്ങനെ മുടികൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്.

എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പാലിച്ചാൽ മുടികൊഴിച്ചിൽ തടയാനാകും. മുടിയുടെ കനം കുറയുന്നത് തടയാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ഭക്ഷണരീതിയിൽ മാറ്റം വരുത്താം

ആരോഗ്യകരവും സമീകൃതവുമായ ആഹാരശീലങ്ങൾ മുടികൊഴിച്ചിലിനെ കുറയ്ക്കുകയും തടയുകയും ചെയ്യും. ആവശ്യത്തിന് പ്രോട്ടീനും കൃത്യമായ വ്യായാമവും ശരീരത്തിന് ലഭിക്കണം. മത്സ്യം, മാംസം, നട്സ്, ബെറികൾ, ഇവവർഗങ്ങൾ എന്നിവ ദിവസവുമുള്ള ഭക്ഷണശീലങ്ങളുടെ ഭാഗമാക്കണം. മുടി വളരാനും മുടികൊഴിച്ചിൽ തടയാനും ബയോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി, ബീറ്റാ കരോട്ടിൻ എന്നിവ ആവശ്യമാണ്. ഇവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് ഈ പ്രശ്നങ്ങൾ അകറ്റും.

2. പുകവലി ഒഴിവാക്കുക

പുകവലിക്കുന്ന സ്വഭാവം ആരോഗ്യത്തിന് ഹാനികരം മാത്രമല്ല മുടികൊഴിച്ചിലും തീവ്രമാക്കും. പുകവലിക്കുന്നത് ഹെയർ ഫോളിക്കിളുകളുടെ ഡി.എൻ.എയ്ക്ക് നാശമുണ്ടാക്കുകയും മുടിയുടെ വളർച്ചയെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

3. പുറത്തുപോകുമ്പോൾ തല മൂടാം

സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മുടിയ്ക്ക് തകരാറുകളുണ്ടാക്കും. അൾട്രാവയലറ്റ് റേഡിയേഷൻ അമിതമായി തലയിലേൽക്കുന്നത് മുടിയിലെ പ്രോട്ടീനുകളുടെ ശക്തികുറയ്ക്കാനും നശിപ്പിക്കാനും ഇടയാക്കുന്നു. ഈ പ്രോട്ടീനുകളാണ് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും മുടിയുടെ പൊതുവേയുള്ള ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതും. അതിനാൽ തന്നെ കടുത്ത വെയിലത്ത് പോകുമ്പോൾ തലയിൽ ഷാൾ ഇടുകയോ കുട ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്യാം. ബൈക്കിൽ യാത്ര ചെയ്യുന്നവർ ഒരു തുണികൊണ്ട് തല പൊതിഞ്ഞ ശേഷം ഹെൽമെറ്റ് ധരിക്കണം.

4. സ്ട്രെസ്സ് കുറയ്ക്കണം

മുടികൊഴിച്ചിൽ ഉൾപ്പടെ പല ശാരീരിക മാനസിക പ്രശ്നങ്ങളുടെയും പ്രധാന കാരണം മാനസിക സമ്മർദമാണ്. സ്ട്രസ്സ് കൂടുമ്പോൾ മുടിയുടെ പുതിയ വളർച്ചാ ചക്രം തടസ്സപ്പെടുന്നു. സ്ഥിരമായി ധ്യാനം, യോഗ എന്നിവ ശീലിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുന്നത് സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. ഇത് മുടികൊഴിച്ചിലിനെ കുറയ്ക്കും.

5. മുടിയിൽ അധികം മേക്കപ്പ് വേണ്ട

മുടിയിൽ വളരെയധികം സ്റ്റൈലിങ് വസ്തുക്കൾ ഉപയോഗിക്കുന്നത് ഹെയർ ഫോളിക്കിളുകളെ ഗുരുതരമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും. ബ്ലോ ഡ്രയറുകൾ, സ്ട്രെയ്റ്റനിങ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മുടിയെ എളുപ്പത്തിൽ നശിപ്പിക്കുകയും മുടിവേരുകളെ ദുർബലമാക്കുകയും ചെയ്യും. മുടിയിൽ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ അമിതമാകുന്നത് മുടി വളർച്ചയെ ബാധിക്കുകയും മുടിയുടെ കനം കുറഞ്ഞ് പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണം.

Content Highlights:Five lifestyle changes you need to make to prevent hair loss, Health, Healthy Hair, Beauty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented