ഭാരം കുറയ്ക്കുക എന്നത് ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ക്ഷമയോടെ നടത്തുന്ന ഒരു യാത്രയാണ്. ചിട്ടയായ ഭക്ഷണവും ആഹാരവും കൊണ്ട് ആറുമാസത്തിനിടയില്‍ ജൊഹന്‍സാബ് ബട്ട് എന്ന് യുവാവ് കുറച്ചത് 30 കിലോ ശരീരഭാരമാണ്. വക്കീലായ ജൊഹന്‍സാബിന് തന്റെ ജീവിതത്തേ ബാധിച്ചു തുടങ്ങിയപ്പോഴാണ് തടി കുറയ്ക്കാം എന്ന തീരുമാനത്തില്‍ എത്തിയത്. ഇതോടെ അനാരോഗ്യകരമായ ജീവിതശൈലി മാറ്റി ആരോഗ്യത്തോടെയുള്ള ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. 

115 കിലോവരെ ശരീരഭാരം ഉയര്‍ന്ന സമയങ്ങളും ജൊഹന്നാസിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ജൊഹന്നാസിന്റെ ഭാരം വര്‍ധിക്കുന്നത് കണ്ട്  ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജൊഹന്നാസിനോട് ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഭാരം കൂടിയതിനെ ചൊല്ലി  കാമുകിയും ഇയാളൊടു കലഹിച്ചു തുടങ്ങി. ആ സമയത്താണ് ഭാരം കുറയ്ക്കാതെ ഇനി കഴിയില്ല എന്ന് ജൊഹന്നാസ് തിരിച്ചറിഞ്ഞത്. പിന്നെ ചിന്തയൊക്കെ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനായി ഒരു ഡയറ്റ് പ്ലാനും തയാറാക്കി. അതിന്റെ ഭാഗമായി പ്രഭാതഭക്ഷണം ഒരു ഓംലറ്റും പാലും തേനുമായി ചുരുക്കി. ചിക്കന്‍ ഫ്രൈ ചെയ്തതും വേവിച്ച പച്ചക്കറികളുമാണ് ഉച്ചയ്ക്ക് പതിവായി കഴിച്ചിരുന്നത്. 

അത്താഴത്തിന് വളരെ കുറച്ച് ആഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു കപ്പില്‍ നിറയെ സൂപ്പും ഒരു കപ്പ് കട്ടന്‍ കാപ്പിയോ ഒരു കപ്പ് ഗ്രീന്‍ ടീയോ ആണ് കഴിച്ചിരുന്നത്. വ്യായാമത്തിന്റെ ഭാഗമായി ദിവസവും മൂന്നു കിലോമീറ്റര്‍ നടക്കും. ഒപ്പം 30 പുഷ് അപ്പും 90 സക്വാട്ട്‌സും ചെയ്യും. സലാഡുകളും ഉരുളക്കിഴങ്ങ് വേവിച്ചതും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എത്ര നേരം നിങ്ങള്‍ വ്യായാമം ചെയ്യുന്നു എന്നല്ല എല്ലാദിവസവും തെറ്റാതെ വ്യായാമം ചെയ്യുന്നു എന്നതാണ് പ്രധാനം എന്ന് ജൊഹന്നാസ് പറയുന്നു. അതുകൊണ്ട് തന്നെ വ്യായാമത്തിന് കുറച്ചു സമയമോ ലഭിച്ചുള്ളു എങ്കിലും അത് ഉപയോഗപ്പെടുത്തുക.

Content Highlights: Weight loss: This guy’s lost 30 kilos in just 6 months and his secret includes boiled potatoes