ശില്‍പ ഷെട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. സ്‌പോര്‍ട്‌സ് ബ്രായും ടൈറ്റ്‌സും ധരിച്ച് ജിമ്മില്‍ വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുകയാണ് ശില്‍പ. 20 കിലോഗ്രാമിന്റെ ഡംബെല്ലുമായിട്ടാണ് സ്‌ക്വാറ്റ് ചെയ്യുന്നത്. 
'' You don't find will power, you create it'' എന്ന കാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്. 

നിങ്ങള്‍ നിങ്ങളുടെ മനസ്സും ശരീരവും ഒന്നിലേക്ക് കേന്ദ്രീകരിച്ചാല്‍ എന്തും സാധ്യമാവുമെന്നും അത് നേടിയെടുക്കാന്‍ ശ്രമിച്ച് ഇപ്പോള്‍ ഞാന്‍ അത് നേടിയെന്നും ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

''കാണുമ്പോള്‍ വളരെ എളുപ്പമായി തോന്നും. എന്നാല്‍ 20 കിലോഗ്രാം കൈയിലെടുത്തുകൊണ്ട് സ്‌ക്വാറ്റ് ചെയ്യുന്നത് എളുപ്പമല്ല. ഈ വര്‍ക്ക്ഔട്ട് ചെയ്യുന്നതു വഴി ഗ്ലൂട്ടസ് പേശികള്‍, തുടയിലെ പേശികള്‍, ഹാംസ്ട്രിങ് പേശികള്‍, കോര്‍ പേശികള്‍, മുട്ട് സന്ധികള്‍, ലോവര്‍ ബാക്ക് എന്നിവയെല്ലാം ശക്തിപ്പെടുത്താന്‍ സാധിക്കും. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയാനും ഇത് നല്ലതാണ്. ഒരു ദിവസത്തിന്റെയും ഒരു ആഴ്ചയുടെയും മികച്ച തുടക്കമാണിത്''- ശില്‍പ കൂട്ടിച്ചേര്‍ത്തു. 

ശില്‍പ ആദ്യമായിട്ടല്ല ഇത്തരം വര്‍ക്ക്ഔട്ട് വീഡിയോകള്‍ പുറത്തുവിടുന്നത്. യോഗ ചെയ്യുന്നത് വളരെ ഇഷ്ടപ്പെടുന്ന ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ താന്‍ യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും തന്റെ ഫോളോവേഴ്‌സിന് വേണ്ടി പോസ്റ്റ് ചെയ്യാറുണ്ട്. 

Content Highlights: Shilpa Shetty in sports bra and tights does weighted squats at the gym in new video, Health, Fitness