മോഡലായാണ് തുടക്കമെങ്കിലും അമേയ മാത്യുവിനെ ഇന്നും ആളുകൾ തിരിച്ചറിയുന്നത് കരിക്ക് എന്ന വെബ്സീരിസിലൂടെയാണ്. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവായ താരം കുറഞ്ഞ സമയം കൊണ്ടാണ് വണ്ണം കുറച്ച് ഫിറ്റ്നസ് നേടിയെടുത്തത്. ഇപ്പോഴിതാ വണ്ണം കുറച്ചത് എങ്ങനെയെന്ന് ആരോ​ഗ്യമാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് അമേയ. 

അറുപത്തിരണ്ടു കിലോ ആയിരുന്നു. അങ്ങനെ പോയപ്പോഴാണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. രണ്ടു മാസം കൊണ്ട് പത്തു കിലോയോളം കുറച്ചു. വർക്കൗട്ടില്ലാതെ ഡയറ്റ് നോക്കിയിട്ട് കാര്യമില്ല. രണ്ടും ഒരുപോലെ ചെയ്താലേ ഫലമുണ്ടാകൂ. - അമേയ പറയുന്നു.

ഇഷ്ടവിഭവങ്ങളെല്ലാം ഡയറ്റ് സമയത്ത് ഒഴിവാക്കിയെന്നും അമേയ പറയുന്നു. ചോറും മീൻ വറുത്തതുമാണ് ഏറെയിഷ്ടം, പക്ഷേ ഇപ്പോൾ വല്ലപ്പോഴുമേ കഴിക്കാറുള്ളു. ചോക്ലേറ്റും മധുര ഉത്പന്നങ്ങളും പാടേ ഉപേക്ഷിച്ചു. പരമാവധി ചോറ് കുറച്ച് ​ഗോതമ്പ് വിഭവങ്ങളാണ് കഴിക്കാറുള്ളത്. ​ഡയറ്റ് സമയത്ത് ​ഗ്രീൻ ടീ ശീലമാക്കിയതും ​ഗുണമായി.   രണ്ടുമാസം കഠിനമായി വർക്കൗട്ട് ചെയ്യുകയും ഡയറ്റും ചെയ്തു. അങ്ങനെയാണ് വണ്ണം കുറച്ചതെന്നും താരം പറയുന്നു.