ജിമ്മും വർക്ക്ഔട്ട് മെഷീനുകളും ഇല്ലെങ്കിലും വ്യായാമം മുടങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് രാകുൽ പ്രീത് സിങ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് തന്റെ ലെഗ് എക്സ്റ്റൻഷൻ വർക്ക്ഔട്ടിനെക്കുറിച്ച് രാകുൽ പറയുന്നത്. മെഷീൻ സഹായത്തോടെ ചെയ്യേണ്ട ഈ വർക്ക്ഔട്ട് മെഷീൻ ഇല്ലാതെ എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ കാണിക്കുന്നത്.

'എക്സ്ക്യൂസസ് ഡോൺട് ബേൺ കലോറീസ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉയരം കുറഞ്ഞ ഒരു മേശയിൽ രാകുൽ തന്റെ രണ്ട് കാലുകളും ബാലൻസ് ചെയ്ത് പ്ലാങ്ക് പൊസിഷനിൽ നിൽക്കുകയാണ്. തുടർന്ന് കാൽമുട്ടുകൾ വളയ്ക്കുകയും പിന്നീട് ശരീരം ഉയർത്തി ഒരു സെറ്റ് പൂർത്തിയാക്കുകയുമാണ് ചെയ്യുന്നത്.

ലെഗ് എക്സ്റ്റൻഷൻ എക്സർസൈസ്

തുടയുടെ മുൻഭാഗത്തെ ക്വാഡ്രിസെപ്സ് പേശികൾക്കുള്ള ഒരു സ്ട്രെങ്ത് ട്രെയ്നിങ് വ്യായാമമാണ് ലെഗ് എക്സ്റ്റൻഷൻ എക്സർസൈസ്. ഈ വ്യായാമം വഴി വയർ, പൃഷ്ഠഭാഗം, അരക്കെട്ട്, കാലുകൾ എന്നിവിടങ്ങളിലെ പേശികളെ ഉത്തേജിപ്പിക്കുന്നു. ഈ വീഡിയോയിൽ കണ്ടതുപോലെ മാത്രമല്ല, കസേരയിൽ ഇരുന്ന് കാലുകൾ നേരെ 90 ഡിഗ്രിയിൽ ഉയർത്തിയും താഴ്ത്തിയും ഈ വ്യായാമം ചെയ്യാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakul Singh (@rakulpreet)Content Highlights:Rakul Preet Singh shows how to do leg extension without machine, Health,Fitness