രു കൊച്ചു കുട്ടിക്ക് ജിമ്മില്‍ എന്ത് വര്‍ക്ക്ഔട്ടാണ് ചെയ്യാന്‍ സാധിക്കുക എന്ന് ആലോചിക്കുന്നുണ്ടോ? സാധിക്കും. വെറുതേ എന്തെങ്കിലും വര്‍ക്ക്ഔട്ടുകള്‍ അല്ല. അസ്സല്‍ ക്രോസ് ഫിറ്റ് വര്‍ക്ക്ഔട്ട്. സ്വന്തം രീതിയിലാണ് ഈ കൊച്ചു കുട്ടി വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നത്. കുട്ടിയുടെ അച്ഛനും ട്രെയ്‌നറുമായ ചേസ് ഇന്‍ഗ്രഹാം ആണ് വര്‍ക്ക്ഔട്ട് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

മുതിര്‍ന്നവര്‍ ക്രോസ്ഫിറ്റ് വ്യായാമം ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് ഈ കൊച്ചുമിടുക്കന്റെയും വര്‍ക്ക്ഔട്ട്. പുള്‍ അപ്‌സ്, ബര്‍പീസ്, ഡാന്‍സ് എന്നിവ ക്രമമായി ചെയ്തശേഷം നീണ്ടു നിവര്‍ന്ന് കിടന്ന് വിശ്രമിച്ച് വര്‍ക്ക്ഔട്ട് അവസാനിപ്പിക്കുകയും ചെയ്യുകയാണ് വീഡിയോയില്‍. 

'എന്റെ നിര്‍ദേശങ്ങള്‍ കൂടാതെ തന്നെ എന്റെ മകന്‍ അവന്റെ സ്വന്തം രീതിയില്‍ ക്രോസ്ഫിറ്റ് വര്‍ക്ക്ഔട്ട് ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്ത വീഡിയോ സൈബര്‍ ലോകത്ത് വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. നിലവില്‍ പതിനാറായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. 

Content Highlights: Kid makes up his own workout routine proud dad shares adorably funny video, Kids, Health, Fitness