ഫിറ്റ്‌നസ്സില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത താരമാണ് ജാന്‍വി കപൂര്‍. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. 

ലെഗ് വര്‍ക്ക്ഔട്ടുകളാണ് താരം ജിമ്മില്‍ ചെയ്യുന്നത്. സൈക്ലിങ്, സ്‌ക്വാറ്റ്‌സ്, വെയ്റ്റ് ഉപയോഗിച്ചുള്ള സ്‌ക്വാറ്റ്, റെസിസ്റ്റന്‍സ് ബാന്‍ഡ് ഉപയോഗിച്ചുള്ള വര്‍ക്ക്ഔട്ടുകള്‍, ബാന്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള റിയര്‍ ലെഗ് ലിഫ്റ്റ്‌സ്, പിലാറ്റിസ് തുടങ്ങി ഒരു കൂട്ടം വര്‍ക്ക്ഒട്ടുകളാണ് ജാന്‍വി ചെയ്യുന്നത്.

സെലിബ്രിറ്റി ട്രെയ്‌നര്‍ നമ്രത പുരോഹിതിന്റെ മേല്‍നോട്ടത്തിലാണ് വര്‍ക്ക്ഔട്ടുകള്‍.

Content Highlights: Janhvi Kapoor’s leg workout, Health, Fitness