യര്‍ ചാടുന്നത് വലിയ പ്രശ്‌നമായി കാണുന്നവരാണ് നമ്മളെല്ലാം. ആകാരവടിവിന്റെ താളം തന്നെ തെറ്റിക്കുന്ന ഈ വയറുചാട്ടത്തെ ഓര്‍ത്ത് ടെന്‍ഷനടിച്ച് പട്ടിണി കിടന്നുള്ള ഡയറ്റിങ് മുതല്‍ ശീലമില്ലാത്ത വ്യായാമ മുറകള്‍ പോലും പലരും ട്രൈ ചെയ്യാറുണ്ട്. വയര്‍ കുറയ്ക്കാന്‍ വഴി തേടുന്നവരാണെങ്കില്‍ ഇതാ ഈ സൂപ്പര്‍മാന്‍ പോസ് ഒന്നു ട്രൈ ചെയ്തു നോക്കൂ.

സൂപ്പര്‍മാന്‍ പോസ് ചെയ്യേണ്ട വിധം

  • ചിത്രത്തില്‍ കാണുന്നതു പോലെ കമിഴ്ന്നു കിടന്ന് കൈകള്‍ രണ്ടും മുമ്പിലോട്ട് നീട്ടിവെച്ച് കൈപ്പത്തി കമഴ്ത്തി വയ്ക്കുക. 
  • വയറ് ഉള്ളിലോട്ട് വലിച്ച് ഗ്ലൂട്ടസ് പേശികള്‍ മുറുക്കി തോള്‍പലക രണ്ടും കൂട്ടിപ്പിടിക്കുക.
  • കൈകള്‍, നെഞ്ച്, കാലുകള്‍(വളയ്ക്കാതെ) നിലത്ത് നിന്നും പൊന്തിച്ചു പിടിക്കുക. 
  • താടി കഴുത്തിനോട് ചേര്‍ത്തുപിടിക്കുക.കുറച്ചുനേരം അങ്ങനെ പിടിച്ചശേഷം പതുക്കെ നിലത്തേക്ക് കൊണ്ടുവരിക.
  • ഈ രീതിയില്‍ 8-12 തവണ ആവര്‍ത്തിക്കുക. ദിവസവും കുറഞ്ഞത് മൂന്നു സെറ്റ് വീതമെങ്കിലും ചെയ്യുക. 
  • ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നിനൊപ്പം നിതംബത്തിനു സമീപത്തെ ഗ്ലൂട്ടസ് പേശികളും നടുവും ബലപ്പെടുത്തുന്നു.