ടി കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. ഇതിനായി വര്‍ക്ക്ഔട്ടുകളും ഹെല്‍ത്തി ഡയറ്റുമെല്ലാം ചെയ്യുന്നവരാണ് പലരും. ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാന്‍ ഇത് അത്യാവശ്യവുമാണ്. 

മൂന്നുമാസത്തിനുള്ളില്‍ ശരീരത്തെ മാറ്റിമറിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം. 

കലോറി ദാരിദ്ര്യം വരാതെ ഡയറ്റ് സെറ്റ് ചെയ്യുക

തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ ശരീരത്തിന് പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജം സ്ഥിരമായി ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പട്ടിണി കിടക്കല്‍ അല്ല ആരോഗ്യകരമായ ഡയറ്റാണ് ആവശ്യം. അതിനാല്‍ ഡയറ്റ് ഒന്ന് ക്രമീകരിക്കണം. ദിവസവും ഭക്ഷണത്തിലൂടെ 2000 കലോറി ശരീരത്തിലെത്തുന്നുണ്ടെങ്കില്‍ അത് 1700-1800 കലോറിയായി കുറയ്ക്കുക. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അത് 1500 ആയി കുറയ്ക്കുക. അപ്പോള്‍ പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജവും ശരീരത്തിനുണ്ടാകും. ഒപ്പം അനാവശ്യമായ കലോറി ശരീരത്തിന് പുറത്തുപോവുകയും ചെയ്യും. 

വര്‍ക്ക്ഔട്ട്

ഡയറ്റ് മാത്രം നോക്കിയിട്ട് കാര്യമില്ല. ശരീരത്തെ വരുതിയിലാക്കാനുള്ള വര്‍ക്ക്ഔട്ടും ചെയ്യേണ്ടതുണ്ട്. ശരീരത്തിന് സുഖകരമായി തോന്നുന്ന രീതിയിലുള്ള വര്‍ക്ക്ഔട്ടുകള്‍ തിരഞ്ഞെടുത്ത് ചെയ്യുക. ജിമ്മില്‍ പോകാനാണ് താത്പര്യമെങ്കില്‍ അത് ചെയ്യാം. സ്‌പോര്‍ട്‌സ് ആണ് ഇഷ്ടമെങ്കില്‍ അതാകാം. ശരീരത്തില്‍ നിന്ന് കുറച്ചെങ്കിലും കലോറി ചെലവഴിക്കുന്ന പ്രവൃത്തി ആയിരിക്കണം എന്നുമാത്രം. 

ദിവസവും 10,000 സ്റ്റെപ്പുകള്‍ നടക്കാം

നടത്തം കലോറി ചെലവഴിക്കാനുള്ള നല്ലൊരു അവസരമാണ്. ദിവസവും പതിനായിരം സ്റ്റെപ്പുകള്‍ നടക്കുന്നത് ഇതിന് സഹായിക്കും. ഇതുവഴി ദിവസവും 400-500 കലോറി എളുപ്പത്തില്‍ ചെലവഴിക്കാനാകും. ഇത് ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും. 

കലോറി ചെലവഴിക്കാം വ്യായാമം അല്ലാത്ത കാര്യങ്ങളിലൂടെ

ഇത് നോണ്‍ എക്‌സര്‍സൈസ് ആക്റ്റിവിറ്റി തെര്‍മോജെനെസിസ് എന്നാണ് അറിയപ്പെടുന്നത്. വ്യായാമം എന്ന് തോന്നിപ്പിക്കാത്ത വ്യായാമങ്ങള്‍ ആണ് ഇത്. ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടികള്‍ കയറുക, ചെറിയ ദൂരങ്ങള്‍ സഞ്ചരിക്കാന്‍ സൈക്കിള്‍ ഉപയോഗിക്കുക,  ദീര്‍ഘനേരം ഇരിക്കാതെ ഫോണ്‍ ചെയ്യുമ്പോഴോ മറ്റോ എഴുന്നേറ്റ് കുറച്ചുദൂരം നടക്കുക തുടങ്ങിയ ചെറിയ ചില ശീലങ്ങളാണ് വ്യായാമമാക്കി മാറ്റേണ്ടത്. ഇതെല്ലാം ഭാരം കുറയാന്‍ വളരെയധികം സഹായിക്കും.

Content Highlights: How to easily transform your body in three months, Health, Fitness, Weightloss