ഫിറ്റ്നസ് ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയവരാണ് പുതുതലമുറ. കരുത്തുറ്റ പേശികളും വിരിഞ്ഞ മാറും ഒതുങ്ങിയ അരക്കെട്ടുമൊക്കെ ലക്ഷ്യമിട്ടാണ് അവര്‍ ജിമ്മുകളില്‍ അധ്വാനിക്കുന്നത്. എങ്കിലം ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ പലകാര്യങ്ങളിലും അവര്‍ക്ക് സംശയങ്ങളാണ്. വര്‍ക്കൗട്ട് ചെയ്യുന്നത് വളര്‍ച്ച മുരടിപ്പിക്കുമോ, വ്യായാമം നിര്‍ത്തിയാല്‍ തടികൂടുമോ, മസിലുറയ്ക്കാന്‍ ഇറച്ചി നിത്യവും കഴിക്കണോ എന്നു തുടങ്ങി നിരവധി ആശങ്കകളാണ് ഈ ജിമ്മന്‍മാര്‍ക്കെല്ലാം ഉള്ളത്. അത്തരത്തില്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ തുടര്‍ന്നുവരുന്ന ഒരു ശീലമാണ് അരിഭക്ഷണം ഒഴിവാക്കി ചപ്പാത്തിയിലേക്കോ പക്കാ ഡയറ്റില്‍ പഴങ്ങളിലേക്കോ തിരിയുന്നത്. അമിതമായി വണ്ണം വെയ്ക്കുമെന്ന ധാരണയില്‍ അരിഭക്ഷണം ഉപേക്ഷിക്കുന്നവര്‍ ഇത് വായിച്ചുനോക്കുക. 

അരിഭക്ഷണം പൂര്‍ണമായ ഒഴിവാക്കിയാല്‍ മാത്രമേ ശരീരം ഫിറ്റാക്കി നിര്‍ത്താന്‍ കഴിയൂ എന്നുള്ളത് വെറും അബദ്ധധാരണയാണ്. അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. അമിതകൊഴുപ്പിന് ഇടയാക്കുന്നു എന്നു പറഞ്ഞാണ് പലരും അരിയാഹാരം ഉപേക്ഷിക്കുന്നത്. എന്നാല്‍ കൃത്യമായി പ്ലാന്‍ ചെയ്ത് ഇവ കഴിക്കാവുന്നതാണ്.  ശരീരം ആക്ടീവായി നില്‍ക്കുന്ന സമയത്ത് അരിഭക്ഷണം നിയന്ത്രിച്ചു കഴിക്കാം. ഉച്ചയ്ക്ക് ചോറു കഴിക്കുന്നതു കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. 

ഇറച്ചി കഴിക്കാതെ മസില്‍ ഉണ്ടാവില്ലെന്ന ധാരണയും തെറ്റാണ്. മസില്‍ ദൃഢതയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്‍ പ്രധാനമായി ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണ്. എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ നിന്നും ഇത് ലഭിക്കും. രണ്ട് ഭക്ഷണങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട്. ബീഫ്, മുട്ട്, പാല്‍, നിലക്കടല, ബീന്‍സ്, ചെറുപയര്‍ തുടങ്ങിയവ മികച്ച് പ്രോട്ടീന്‍ സ്രോതസ്സുകളാണ്.

ഫെബ്രുവരി ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. പുതിയ ലക്കം ആരോഗ്യ മാസിക വാങ്ങാന്‍ സന്ദര്‍ശിക്കുക..http://www.mathrubhumi.com/subscription