സിനിമയ്ക്കു വേണ്ടിയുള്ള താരങ്ങളുടെ മേക്കോവര്‍ പലതും പ്രേക്ഷകരെ അമ്പരിപ്പിക്കാറുണ്ട്. ശരീരഭാരമാവട്ടെ, മുടിയാവട്ടെ, മുഖമാവട്ടെ.. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ തയ്യാറാവും ചില താരങ്ങള്‍. അങ്ങനൊരു മേക്കോവറിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി രജീഷ വിജയന്‍. ഫിറ്റ്‌നസ് ട്രെയിനിങ്ങിന്റെ വീഡിയോ ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫ്രൈഡേ ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്. 

ജൂണ്‍ എന്ന ചിത്രത്തിനു വേണ്ടി രണ്ടു മാസത്തോളമെടുത്ത് ഏകദേശം ഒന്‍പതു കിലോയാണ് രജിഷ വിജയന്‍ കുറച്ചിരിക്കുന്നത്. കൃത്യമായ ഡയറ്റ് പ്ലാനും ജിമ്മിലെ വര്‍ക്ഔട്ടുമാണ് ഭാരം കുറയ്ക്കുന്നതിനായി സഹായിച്ചതെന്ന് രജിഷ പറയുന്നു.

വര്‍ക്ഔട്ട് വീഡിയോ കാണാം

സ്റ്റാര്‍ ഫിറ്റ്‌നസ് ട്രെയിനറായ ബിനുവാണ് രജിഷയ്ക്ക് ഫിറ്റ്‌നസ് പരിശീലനം നല്‍കിയത്. ഏറെ കഠിനമായ വര്‍ക്കൗട്ടുകള്‍ കൊടുത്തിട്ടും വര്‍ക്കൗട്ട് ചെയ്യാന്‍ ഒരുമടിയും രജിഷയ്ക്കുണ്ടായിരുന്നില്ലെന്ന് ട്രെയിനര്‍ ബിനു പറയുന്നു. കാര്‍ഡിയോ ട്രെയിനിങ്ങാണ് ആദ്യം രജീഷയ്ക്ക് നല്‍കിയത്. സൈക്ലിങ്, എലിപ്റ്റിക്കല്‍, ട്രെഡ്മില്‍ തുടങ്ങിയ വ്യായാമങ്ങളാണ് ഇവ. ദിവസം അപ്പര്‍ ബോഡി അടുത്ത ദിവസം ലോവര്‍ ബോഡി എന്ന ഷെഡ്യൂളിലായിരുന്നു പരിശീലനം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയുന്നതിനും ആകാരവടിവിനും വേണ്ടിയുള്ള വ്യായാമങ്ങളായിരുന്നു ഇവ. ഇവയൊക്കൊപ്പം ഫ്‌ലോര്‍ എക്‌സര്‍സൈസുമുണ്ടായിരുന്നുവെന്ന് ട്രെയിനര്‍ ബിനു പറയുന്നു. 

Read More, 'പ്രിയപ്പെട്ട ഈ മുടി മുറിച്ചുകളയുമ്പോൾ വല്ലാത്ത സങ്കടമായിരുന്നു'; വികാരഭരിതയായി രജീഷ വിജയന്‍

Content Highlight: Actress Rajisha Vijayan makeover, fitness training, Celebrity Fitness, Rajisha Vijayan Fitness