മെലിയാന്‍ പട്ടിണി കിടന്നാല്‍ സംഭവിക്കുന്നത് ഇതാണ്; മാറ്റം വരാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തടി കുറയ്ക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഊര്‍ജത്തോടൊപ്പം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയ്ക്കും കാരണമാവാം

Representative Image| Photo: GettyImages

കുറച്ച് ദിവസം ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരഭാരത്തില്‍ കുറവ് വരാം. അതുകൊണ്ടുതന്നെ പലരും അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന പ്രവണതയിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത് ദോഷം ചെയ്യുമെന്ന കാര്യം ഓര്‍ക്കണം. ഭാരനിയന്ത്രണത്തിന് ഗുണകരമായ മാര്‍ഗമല്ല ഇത്.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ആവശ്യമാണ്. അതിനായി പ്രധാനമായും അന്നജത്തെയാണ് ആശ്രയിക്കുന്നത്. ധാന്യാഹാരം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയിലൊക്കെയുള്ള ഗ്ലൂക്കോസ് പട്ടിണി കിടക്കുമ്പോള്‍ ലഭിക്കാതെയാവും. ശരീരത്തിന് റിസര്‍വ് സ്റ്റോക്കായി കരളിലും മസിലിലും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലെത്തിക്കേണ്ടതായും വരുന്നു. എട്ട് മണിക്കൂര്‍ ഫാസ്റ്റിങ്ങുകൊണ്ട് തന്നെ കരളിലെ ഗ്ലൂക്കോസിനെ ശരീരം ഉപയോഗിച്ച് തീര്‍ക്കും. ആ സമയത്ത് ശരീരത്തില്‍ പുതുതായി ഗ്ലൂക്കോസ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തടി കുറയ്ക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഊര്‍ജത്തോടൊപ്പം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയ്ക്കും കാരണമാവാം. ദീര്‍ഘകാലം ഇങ്ങനെ നീങ്ങിയാല്‍ അത് വിളര്‍ച്ച, മസിലുകളുടെ ബലക്ഷയം, പ്രതിരോധശേഷി കുറയല്‍, വയറിളക്കം, നിര്‍ജ്ജലീകരണം, ക്ഷഈണം, തളര്‍ച്ച തുടങ്ങിയവയിലേക്കും നീങ്ങാം. ജീവനുതന്നെ അപകടകരമായി മാറാം.

നിയന്ത്രണത്തിന്റെ ചരടുകള്‍

ചെറിയ പ്ലേറ്റുകള്‍ ഉപയോഗിക്കുക: ഭക്ഷണം കഴിക്കാന്‍ എല്ലായ്‌പ്പോഴും ചെറിയ പ്ലേറ്റുകള്‍ ഉപയോഗിക്കുക. ആ പാത്രത്തിന്റെ പകുതിയില്‍ പച്ചക്കറി സാലഡുകളും ബാക്കി പകുതിയില്‍ അന്നജവും പ്രോട്ടീനും ആയിരിക്കണം.

വീട്ടിലെ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക: സ്വന്തമായി ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഊര്‍ജമൂല്യമുള്ള ഭക്ഷണവും കൊഴുപ്പുകളും ഒഴിവാക്കാം. സാലഡുകള്‍ക്കും പച്ചക്കറികള്‍ക്കും പ്രാധാന്യം നല്‍കി ഇഷ്ടഭക്ഷണം തയ്യാറാക്കുകയുമാവാം.

സ്‌നാക്ക്‌സ് കോട്ടേജ് ആക്കരുത്: വയറിനെ സ്‌നാക്ക്‌സ് കോട്ടേജ് ആക്കി മാറ്റരുത്. ആരോഗ്യകരമായ ഭക്ഷണം മാത്രം തിരഞ്ഞെടുക്കുക. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തവ ഇടവേളകളില്‍ കഴിക്കുക. ധാരാളം വെള്ളവും കുടിക്കുക.

അളവറിഞ്ഞ് കഴിക്കുക: ചെറിയ സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം വിളമ്പുക. കൂടുതല്‍ ഭക്ഷണം ഡൈനിങ് ടേബിളില്‍ വയ്ക്കാതിരിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഉള്ളംകൈയില്‍ കൊള്ളാവുന്നത്ര, അന്നജം അടങ്ങിയ ഭക്ഷണം ഒരു കൈനിറച്ച്, പച്ചക്കറികള്‍ രണ്ട് കൈനിറയെ, നൂറ് ഗ്രാമോളം പഴങ്ങള്‍, തള്ളവിരലില്‍ കൊള്ളാവുന്നത്രയും ഗുണമേന്‍മയുള്ള കൊഴുപ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൊഴുപ്പ് കുറഞ്ഞ പാലും.

നന്നായി ഉറങ്ങാം: ഉറക്കം കുറഞ്ഞാല്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിക്കാനും അമിതമായി ആഹാരം അകത്താക്കാനും കാരണമാകും. അതുപോലെതന്നെ ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മന്ദഗതിയിലാക്കും. അതുകൊണ്ട് നല്ല ഉറക്കം പ്രധാനമാണ്.

യാഥാര്‍ഥ്യം മനസ്സിലാക്കുക: ശരീരഭാരം കുറയ്ക്കല്‍ സാവധാനത്തിലുള്ള പ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയണം. ഒരു ആഴ്ചകൊണ്ട് 500 ഗ്രാം കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ അത് നേട്ടമായി കാണണം. ദീര്‍ഘനാളത്തെ പരിശ്രമം കൊണ്ട് പാര്‍ശ്വഫലങ്ങളില്ലാതെ ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാനാണ് ലക്ഷ്യമിടേണ്ടത്.

കടപ്പാട്:
റീനാ രാജേഷ്
ഡയറ്റീഷ്യന്‍
മലബാര്‍ കാന്‍സര്‍ സെന്റര്‍
തലശ്ശേരി

മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Do not starve to lose weight tips to know, Health, Diet, Weightloss

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented