-
പ്രശസ്തമായ ആശുപത്രിയിൽ കഴിഞ്ഞമാസമാണ് അയാൾ ചികിത്സ തേടിയെത്തിയത്. ഒരു ഐ.ടി. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. മൂന്നുദിവസമായി കക്ഷി ഉറങ്ങിയിട്ട്. കോവിഡ് വരുമോ, ജോലി നഷ്ടമാകുമോ എന്നൊക്കെയാണ് പേടി. കൊറോണ അകത്തേക്ക് കടന്നാലോ എന്നുപേടിച്ച് വീടിന്റെ ജനാല തുറക്കാൻപോലും ഭാര്യയെ സമ്മതിക്കുന്നില്ല. മനോനിലതന്നെ തകരാറിലായ അവസ്ഥയിലായിരുന്നു അയാളെന്ന് ഡോക്ടർ പറയുന്നു.
എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഒരുമാസത്തിനിടെ 65 പേരാണ് ഉറക്കക്കുറവിന് ചികിത്സ തേടിയെത്തിയത്. ഇവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ടെന്ന് പ്രമുഖ മാനസികാരോഗ്യവിദഗ്ധൻ ഡോ. സി.ജെ. ജോൺ.
ഉറക്കക്കുറവിനെ നിസ്സാരമായി തള്ളിക്കളയരുതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി സീനിയർ കൺസൽട്ടന്റ് ഡോ. റെജി പോൾ പറഞ്ഞു. ജോലി നഷ്ടമായാൽ, വരുമാനം ഇല്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് പലരുടെയും പ്രശ്നം. ഈ ആശങ്കയും ഉറക്കക്കുറവും പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പ്രശ്നങ്ങൾ ഇങ്ങനെ
- കിടന്നിട്ടും ഉറക്കം വരുന്നില്ല
- നേരത്തേ എഴുന്നേൽക്കുന്നു
- ഉറക്കത്തിൽ ശ്വാസംമുട്ടൽ തോന്നുക
- ഇടയ്ക്കിടെ ഉറക്കം ഞെട്ടുന്നു
- രാത്രി ഉറക്കമില്ല. പകൽ നല്ല ഉറക്കം
ചെറുപ്പക്കാർ: ഉദ്യോഗസ്ഥർപ്രത്യേകിച്ച് ഐ.ടി., ടൂറിസം മേഖലകളിൽ ജോലിചെയ്യുന്നവർ.
വിദ്യാർഥികൾ: പരീക്ഷ നീളുന്നതുമുതൽ ഭാവിയെക്കുറിച്ചുള്ള ആശങ്കവരെ ഇക്കൂട്ടർക്കുണ്ട്.
60 വയസ്സ് കഴിഞ്ഞവർ: കോവിഡ് ബാധിക്കുമോ എന്നും വീടിനകത്തുതന്നെ കഴിയേണ്ടിവരുമോ എന്നൊക്കെയാണ് ചിന്ത.
Content Highlights:Corona Virus outbreak Covid19 fear people loose their sleep make anxiety disorder, Health,Mental Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..