representative Image| Mathrubhumi
ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ത്രീകളില്‍ കാണുന്ന അമിതമായ ആര്‍ത്തവസ്രാവം. ഇത്തരം പ്രശ്‌നമുള്ള സ്ത്രീകളില്‍ ഇതുകാരണംകൊണ്ടു തന്നെ മിക്കപ്പോഴും രക്തക്കുറവും തളര്‍ച്ചയും ഉണ്ടാകുന്നു.
രക്തസ്രാവം ഉള്ള ദിവസങ്ങളില്‍ തന്നെ അധികമായി പോകുന്നതിനെയോ അതല്ലെങ്കില്‍ അധികദിവസം നീണ്ടുനില്‍ക്കുന്നതിനെയോ അമിത ആര്‍ത്തവസ്രാവമായി കണക്കാക്കാം. ഗര്‍ഭാശയസംബന്ധമായും അണ്ഡാശയസംബന്ധമായും ഉള്ള ചില രോഗങ്ങളിലും, അതുപോലെ തൈറോയ്ഡ് പ്രശ്‌നങ്ങളിലും ആര്‍ത്തവസ്രാവം അമിതമായി കാണാറുണ്ട്. രക്തം ശരിയായി കട്ട പിടിക്കാത്ത ചിലതരം രോഗങ്ങളില്‍ അമിതമായ ആര്‍ത്തവസ്രാവം ഉണ്ടാകാം. ഗര്‍ഭാശയമുഴ ഉള്ള സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു ലക്ഷണമാണ് അമിതരക്തസ്രാവം. അഡിനോമയോസിസ്സ് ഉള്ളവരില്‍ അമിതമായ രക്തസ്രാവവും വേദനയും ഉണ്ടാകാം. പി.സി.ഒ.എസ് പോലെ ആര്‍ത്തവം വൈകി വരുന്ന പല രോഗാവസ്ഥകളിലും ആര്‍ത്തവപ്രവൃത്തി ഉണ്ടാകുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ രക്തസ്രാവം അമിതമായി കാണാറുണ്ട്. കൗമാരക്കാലത്തും ആര്‍ത്തവവിരാമത്തിന് മുന്നോടിയായും പലപ്പോഴും ആര്‍ത്തവസ്രാവം ക്രമം തെറ്റുകയും ചിലപ്പോഴൊക്കെ അധികമായും കാണുന്നു.
ആര്‍ത്തവകാലത്ത് രക്തസ്രാവം അധികമായി കാണുന്ന പക്ഷം വളരെ വൈകാതെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. എരിവ്, പുളി, അച്ചാര്‍, മുതിര, ഉഴുന്ന് ചേര്‍ത്ത ആഹാരപദാര്‍ത്ഥങ്ങള്‍, തൈര് തുടങ്ങിയവ പരമാവധി കുറയ്ക്കുക. റാഗി, മാതളം, ചെറുപയര്‍, അധികം പുളിക്കാത്ത മോര് മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ആര്‍ത്തവകാലത്ത് ആയാസം ഒഴിവാക്കുക. വൈദ്യനിര്‍ദ്ദേശപ്രകാരം രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങളും, നസ്യം, വിരേചനം വസ്തി തുടങ്ങിയ ചികിത്സകളിലേതെങ്കിലും ചെയ്യുന്നതും ഗുണം ചെയ്യുന്നു. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാവുന്നതാണ്. മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. രോഗാവസ്ഥയ്ക്കനുസരിച്ച് നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമവും ജീവിതരീതിയും ഒപ്പം വേണ്ട ഔഷധസേവയും കൂടിയായാല്‍ അത് വളരെയേറെ പ്രയോജനപ്രദമാണ്.
(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം ആന്‍ഡ് വൈദ്യപീഠത്തിലെ അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
Content Highlights: Ayurveda treatments for menstrual periods with abnormally heavy or prolonged bleeding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..