കോവിഡ് കാലത്ത് പ്രസവാനന്തര പരിചരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഡോ. ജീന അരവിന്ദ് യു.

കോവി‍ഡ്കാലത്ത് ആയുർവേദരീതി അനുസരിച്ച് പ്രസവാനന്തരശുശ്രൂഷ എങ്ങനെ ആരോഗ്യകരമായ നിലയിൽ മികവുറ്റതാക്കാമെന്നും, ശരീരത്തിലെ പ്രതിരോധസംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്നും നോക്കാം

Representative Image| Photo: GettyImages

പൊതുവെ എല്ലാവരും ജാഗ്രത പാലിക്കേണ്ട ഒരു കാലമാണ് ഈ കോവിഡ് കാലം. ഏതുകാലത്തും ഏതുദേശത്തും എല്ലാവരും ആരോഗ്യമുള്ളവർ ആയിരിക്കാൻ വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ആയുർവേദം എന്നും ഉയർത്തിക്കാട്ടുന്നത്.

പ്രസവാനന്തരപരിചരണമാകട്ടെ കേരളീയർക്ക് സുപരിചിതമായ ഒന്നാണ്. എന്നാൽ, ഈ കോവി‍ഡ്കാലത്ത് ആയുർവേദരീതി അനുസരിച്ച് പ്രസവാനന്തരശുശ്രൂഷ എങ്ങനെ ആരോഗ്യകരമായ നിലയിൽ മികവുറ്റതാക്കാമെന്നും, ശരീരത്തിലെ പ്രതിരോധസംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്നും നോക്കാം.

 • സർക്കാർനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പ് വരുത്തുക.
 • സന്ദർശകരെ അനുവദിക്കാതിരിക്കുക. അമ്മയുടേയും കുഞ്ഞിൻ്റേയും പരിചരണത്തിന് വീട്ടിലുള്ളവരുടെ മാത്രം സഹായം തേടുക.
 • മഴയുടേയും കോവിഡിൻ്റേയും കാലമായതുകൊണ്ട് ദഹനവ്യവസ്ഥയിൽ അതീവശ്രദ്ധ ചെലുത്തണം. ദഹിക്കാനെളുപ്പമുള്ളവ കഴിക്കുക. വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. നന്നേ ചവച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം അസ്വസ്ഥതകളില്ലാതെ ദഹിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
 • പ്രസവിച്ച സ്ത്രീയുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, ശീലം, കാലാവസ്ഥ, താമസിക്കുന്ന പ്രദേശം എന്നിവയ്ക്കനുസരിച്ചുള്ള ഭക്ഷണസമ്പ്രദായം സ്വീകരിക്കുക.
 • തൈര്, തലേന്നത്തെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുക, ഫ്രിഡ്ജിൽ വച്ചതോ നല്ല തണുത്തതോ ആയ ഭക്ഷണസാധനങ്ങൾ, ബേക്കറിസാധങ്ങൾ, വറുത്തും പൊരിച്ചതും അതുപോലെ ധാരാളം എരിവും പുളിയും ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ തീർത്തും ഒഴിവാക്കുക.
 • തവിട് കളയാത്ത അരി ഉപയോഗിക്കുന്നത് നന്നാവും. പൊടിയരിക്കഞ്ഞി ദഹനവ്യവസ്ഥയ്ക്കും ആരോഗ്യത്തിനും ഉത്തമമായ ആഹാരമാണ്. നല്ല വിശപ്പുള്ളപ്പോൾ തേങ്ങാപ്പാലിട്ട കഞ്ഞിയും ഉപയോഗിക്കാം. കൂടെ ചുവന്നുള്ളി, കറിവേപ്പില, നെല്ലിക്ക തുടങ്ങിയവ ചേർത്ത തേങ്ങയരച്ച ചമ്മന്തി രുചിപ്രദവും ആരോഗ്യദായകവുമാണ്. ജീരകം ചേർത്ത ചെറുപയർകറിയും നന്നാവും.
 • പരമാവധി വീട്ടിൽ ഉണ്ടായ പച്ചക്കറികൾ ചേർത്ത് കറികളുണ്ടാക്കുക. ഇലക്കറികൾ, പഴങ്ങൾ ആഹാരത്തിലുൾപ്പെടുത്തുക. കറികൾ പാകം ചെയ്യാൻ ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കാം.
 • കറിവേപ്പില, ഇഞ്ചി, ജീരകം, മഞ്ഞൾപൊടി ഇവ ചേർത്ത് കാച്ചിയ മോര് , രസം എന്നിവ ഊണിനൊപ്പം ആകാം.
 • ചുക്ക്, ജീരകം, മല്ലി, മുത്തങ്ങ ഇവയൊക്കെ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം. അതാത് ദിവസം തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.
 • പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ 1-2 നുള്ള് ചുക്കുപൊടിയും മഞ്ഞൾപൊടിയും ഇട്ട് കാച്ചിയ പാൽ ഉപയോഗിക്കുന്നത് നല്ലതാണ്. മധുരത്തിന് പനംകൽകണ്ടം ഉപയോഗിക്കുക.
 • ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം 1 -2 തുളസിയിലയും കുരുമുളകും ചേർത്ത കരിപ്പെട്ടികാപ്പി ആവാം.
 • ഉപ്പും മഞ്ഞളുമിട്ട ചെറുചൂടുവെള്ളം കൊണ്ട് കവിൾകൊള്ളുക .
 • രാവിലെ ഭക്ഷണത്തിനു മുമ്പ് കുളിക്കുക. കാലാവസ്ഥയ്ക്കും ശരീരപ്രകൃതിയ്ക്കും ശീലത്തിനും അനുസരിച്ച് കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിൻ്റെ ചൂട് ക്രമീകരിക്കുക.
 • ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമായ കാര്യമാണ്.
 • പ്രസവിച്ച സ്ത്രീയുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രസവസംബന്ധമായ മറ്റുകാര്യങ്ങൾ എന്നിവ സൂചിപ്പിച്ച് ഭക്ഷണത്തിലും ഔഷധങ്ങളിലും അതാത് സമയത്ത് വരുത്തേണ്ട മാറ്റങ്ങളും അതുപോലെ വേണ്ട നിർദ്ദേശങ്ങളും അടുത്തുള്ള ആയുർവേദ ഡോക്ടറിൽ നിന്നും സ്വീകരിക്കുക.
 • ഈ കോവിഡ്കാലത്തും സഹായഹസ്തവുമായി ആയുർവേദം നിങ്ങൾക്കൊപ്പമുണ്ട്. ആരോഗ്യസംബന്ധമായ സംശയനിവാരണങ്ങൾക്കായി ആയുർ ഹെൽപ്പ് ലൈൻ നമ്പറിൽ (7034940000 ) വിളിക്കാം.
(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurveda tips to Care Post Delivery woman, Ayurveda, Health, Women's Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented