
Photo: Pixabay
ശരീരത്തിനും മനസ്സിനും ഉന്മേഷം പ്രദാനം ചെയ്യുന്നതും ദഹനശക്തിയെ വര്‍ധിപ്പിക്കുന്നതുമാണ് കുളി. ഇത് ശരീരമാലിന്യങ്ങളെ അകറ്റും. ലൈംഗിക താത്പര്യത്തെ വര്‍ധിപ്പിക്കും. ആയുര്‍വേദത്തില്‍ മനുഷ്യ ശരീരത്തെ ഒരു വൃക്ഷത്തോട് ഉപമിക്കുന്നു. വൃക്ഷത്തിന്റെ വേര് എന്നത് മനുഷ്യന്റെ തലഭാഗം. വേരില്‍ നിന്നുള്ള ശാഖകള്‍ ആകുന്നു കൈകാലുകള്‍. തലയില്‍ തേയ്ക്കുന്ന എണ്ണ, തല നനയ്ക്കുന്ന രീതി എന്നിവ മുഴുവന്‍ ശരീരത്തെയും ബാധിക്കും. അതിനാല്‍ എണ്ണ തേയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- തലയില്‍ മാത്രമല്ല ചെവികളിലും പാദങ്ങളിലും കൂടി എണ്ണ തേയ്ക്കണം.
- പച്ച വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് തലനീരിറക്കത്തിന് കാരണമാവാറുണ്ട്. സാമാന്യമായി എല്ലാവര്ക്കും ചുവന്നുള്ളി, ജീരകം, തുളസിക്കതിര് എന്നിവയിട്ട് മുറുക്കിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്.
- തലമുടി വളരാനും കൊഴിച്ചില്‍ മാറുവാനുമൊക്കെ ഉപയോഗിക്കുന്ന എണ്ണകളിലെല്ലാം കറ്റാര്‍വാഴ, കയ്യോന്ന്യം തുടങ്ങിയ തണുപ്പുള്ള ഔഷധ സസ്യങ്ങളില്‍ ഏതെങ്കിലുമൊക്കെ ചേര്‍ന്നിട്ടുണ്ടാവും. ഇത്തരം എണ്ണകള്‍ എല്ലാ പ്രായക്കാര്‍ക്കും ശരീരപ്രകൃതിക്കാര്‍ക്കും അഭികാമ്യമാവില്ല. ചിലരില്‍ ഇത്തരം എണ്ണകളുടെ ഉപയോഗം പിടലിവേദന, തുമ്മല്‍ ഒക്കെ ഉണ്ടാക്കാറുണ്ട്. വീട്ടില്‍ കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടിയും അമ്മയും കേശസംരക്ഷണത്തിനായി ഒരേതരം എണ്ണ തന്നെ ഉപയോഗിക്കുന്ന പതിവുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം എണ്ണ ഉപയോഗിക്കേണ്ടല്ലോ എന്നു കരുതി ആ വീട്ടിലെ പ്രായം ചെന്നവരും ഈ എണ്ണയായിരിക്കും ഉപയോഗിക്കുന്നത്. പ്രായമായവരുടെ ആരോഗ്യത്തിന് ഇത്തരം എണ്ണകള്‍ ഉചിതമാവാറില്ല. തത്ഫലമായി അവര്‍ക്ക് പിടലിവേദന, തോള്പലകയ്ക്ക് വേദന ഒക്കെ ഉണ്ടാവാറുണ്ട്.
- കുളിക്കുന്നതിന് മുന്‍പ് തലയില്‍ എണ്ണ തേച്ച് വിരലുകള്‍ കൊണ്ടുതന്നെ ചെറുതായി ഒന്ന് മസാജ് ചെയ്ത്, ശേഷം കുളിക്കുമ്പോള്‍ സോപ്പോ ഷാംപൂവോ താളിയോ പയര്‍പൊടിയോ തേച്ച് എണ്ണമെഴുക്ക് കളയണം.
- കുളി കഴിഞ്ഞ് തലയില്‍ എണ്ണ പുരട്ടുന്ന ശീലം നല്ലതല്ല.

ആരോഗ്യമാസിക വാങ്ങാം
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രാമകൃഷ്ണന് ദ്വരസ്വാമി
ചീഫ് ഫിസിഷ്യന്‍
ചിരായു ആയുര്‍വേദിക് സ്പെഷ്യാലിറ്റി ക്ലിനിക് കുടയംപടി, കോട്ടയം
Content Highlights: Healthy Hair, Hair care, hair care tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..