സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 377-ാം വകുപ്പനുസരിച്ച് സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാണെന്ന വ്യവസ്ഥയക്ക് ഭരണഘടനാപരമായി സാധുതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍, സ്വവര്‍ഗലൈഗികത എന്താണെന്നും എന്തുകൊണ്ടാണ് ഇങ്ങനെയെന്നും പരിശോധിക്കുന്നു.


എന്താണ് സ്വവര്‍ഗപ്രേമം?


എതിര്‍ലിംഗത്തിലെ ആളോട് തോന്നേണ്ട ലൈംഗികവികാരം അതേ അളവില്‍ സ്വന്തം ലിംഗസ്വഭാവമുള്ളവരോട് തോന്നുന്ന പ്രതിഭാസമാണ് സ്വവര്‍ഗപ്രേമം. ഇത് ലൈംഗികബന്ധത്തിലേക്ക് നീങ്ങുമ്പോള്‍ അത് സ്വവര്‍ഗരതിയാവുന്നു. ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും തോന്നുന്ന ഈ വികാരത്തിനു പിന്നിലെ ശാസ്ത്രീയസത്യം കണ്ടെത്താന്‍ നാലു പതിറ്റാണ്ടായി ജനിതകശാസ്ത്രജ്ഞരും മനശ്ശാസ്ത്രജ്ഞരും കിണഞ്ഞു പരിശ്രമിക്കുകയാണ്. കണ്ടെത്തിയ കാര്യങ്ങളാവട്ടെ ഭാ ഗികമോ അതില്‍ താഴെയോ ഉള്ള സത്യം മാത്രവും.


പുരുഷന്മാര്‍ക്കിടയില്‍


രണ്ടു പുരുഷന്മാര്‍ തമ്മില്‍, അല്ലെങ്കില്‍ മുതിര്‍ന്ന പുരുഷനും ചെറുപ്രായമുള്ള ആണ്‍കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടാവുകയും ഇത് ലൈംഗികസൗഹൃദമായി മാറുകയും ചെയ്യുമ്പോള്‍ സ്വവര്‍ഗരതി ഉടലെടുക്കുന്നു. കൗമാരപ്രായക്കാരിലാണ് സ്വവര്‍ഗരതിക്കാര്‍ കൂടുതലായുള്ളത്. ഒരു പ്രായം കഴിയുന്നതോടെ ഭൂരിപക്ഷവും ഈ സ്വഭാവം ഉപേക്ഷിക്കുന്നു.

എന്നാല്‍ ചിലര്‍ക്കാകട്ടെ ഇത്തരം ബന്ധം ഉപേക്ഷിക്കാനാവുന്നില്ല. കുറച്ചുപേര്‍ വിവാഹത്തോടെ സ്വവര്‍ഗരതി ഉപേക്ഷിക്കുന്നു. സ്വവര്‍ഗരതിയിലൂടെ മാത്രം സന്തോഷം കണ്ടെത്തുന്നവരില്‍ ഇത് പിന്നീട് മാനസിക സംഘര്‍ഷത്തിനും മറ്റും ഇടയാക്കുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ തന്റെ 'ഇണ' മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും മാനസികസംഘര്‍ഷത്തിന് കാരണം

അമേരിക്കയില്‍ പുരുഷന്മാരില്‍ നാല് ശതമാനം ജീവിതത്തിലുടനീളം സ്വവര്‍ഗപ്രേമികളാണെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഡോ. ആല്‍ഫ്രഡ് കിന്‍സി വെളിപ്പെടുത്തുന്നുണ്ട്. മുതിര്‍ന്നതിനുശേഷം മൂന്നുവര്‍ഷമെങ്കി ലും സ്വവര്‍ഗരതിക്കാരായി ജീവിക്കുന്നവര്‍ 10 ശതമാനമാണ്. 37 ശതമാനം പേര്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും സ്വവര്‍ഗരതിയെന്ന അനുഭവമുണ്ടായിട്ടുണ്ടെന്ന് ഡോ. കിന്‍സിയു ടെ പഠനം പറയുന്നു. സ്ത്രീകള്‍ക്കിടയില്‍ ഇതിന്റെ തോത് താരതമ്യേന കുറവാണ്.


ഹൈപ്പോതലാമസ്


സ്വവര്‍ഗപ്രേമത്തിന്റെ ഉറവിടം


മനുഷ്യന്റെ തലച്ചോറിലെ ഒരു പ്രധാനഭാ ഗമായ ഹൈപ്പോതലാമസില്‍ ഘടനാപരമായു ണ്ടാകുന്ന മാറ്റങ്ങളാണ് ഒരാളെ സ്വവര്‍ഗപ്രേമിയാക്കുന്നതെന്ന സിദ്ധാന്തം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. 1991ല്‍ സാന്‍ഡിയാഗോയിലെ സാല്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ സ്റ്റഡീസില്‍ നടന്ന പഠനങ്ങള്‍ ഈ നിഗമനത്തിന് കുറച്ചൊക്കെ ബലംനല്‍കുന്നുണ്ട്.

സ്വവര്‍ഗരതിക്കാരുടെയും അല്ലാത്തവരുടെയും തലച്ചോറുകള്‍ തമ്മില്‍ താരതമ്യം നടത്തിയാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്. മരണമടഞ്ഞവരുടെ തലച്ചോറുകളാണ് പഠനത്തിനുപയോഗിച്ചത്. സ്വവര്‍ഗരതിക്കാരുടെയും സ്ത്രീകളുടെയും ഹൈപ്പോതലാമസിലെ ഒരു കൂട്ടം ന്യൂറോണുകള്‍ക്ക് സാധാരണ ലൈംഗികസ്വഭാവമുള്ള പുരുഷന്മാരുടേതിനേക്കാള്‍ പാതിവലിപ്പമേ ഉള്ളൂവെന്ന് ന്യൂറോസയന്‍റിസ്റ്റായ ഡോ. സിമണ്‍ ലിവി കണ്ടെത്തി.

പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലുണ്ടാവുന്ന കുറവാണ് മറ്റൊരു കാരണമായി പറയുന്നത്. ഈകുറവ് ഈസ്ട്രജനെന്ന സ്‌ത്രൈണഹോര്‍മോണി ന്റെ അമിതപ്രവര്‍ത്തനത്തിനിടയാക്കുമെന്നും, ഈ ഹോര്‍മോണ്‍വൈകല്യമുള്ള പുരുഷന്‍ സ്‌ത്രൈണസഹജമായ സ്വഭാവം വച്ചുപുലര്‍ ത്തുമെന്നുമാണ് നിഗമനം. ഈ പ്രശ്‌നമുള്ളയാള്‍ പുരുഷനില്‍ നിന്നുതന്നെ ലൈംഗികസുഖം ആഗ്രഹിക്കുന്നു അതേസമയം ലൈംഗികസുഖം നല്‍കുന്ന പുരുഷ ന്റെ സ്വവര്‍ഗരതിയെ ന്യായീകരിക്കാന്‍ ഈ 'ഹോര്‍മോണ്‍ തിയറി' അപര്യാപ്തവുമാണ്.


പാരമ്പര്യമോ?


ഗവേഷകര്‍ തീര്‍ത്തും തള്ളിക്കളഞ്ഞ ഒരു സാധ്യതയാണിത്. ഇതുവരെ നടത്തിയ പഠനങ്ങള്‍ക്കൊന്നും സ്വവര്‍ഗരതിയും പാരമ്പര്യവും തമ്മിലുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. അതേസമയം 1990കളില്‍ മാധ്യമങ്ങള്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്തത് 'സ്വവര്‍ഗജീനി'ന്റെ സാന്നിധ്യത്തെക്കുറിച്ചായിരുന്നു. സ്വവര്‍ഗരതി അനുകൂലിയായ ഡീന്‍ ഹേമര്‍ എന്ന ഗവേഷകന്‍ 1993ല്‍ പ്രസിദ്ധപ്പെടുത്തിയ ഈ റിപ്പോര്‍ട്ടുകള്‍ 'സ്വവര്‍ഗജീന്‍' ഉണ്ടെന്ന ദൃഢവിശ്വാസം ഉണ്ടാക്കാന്‍ ഇടയാക്കി.

സമജാത ഇരട്ടകളില്‍ നടത്തിയ പഠനമാണ് സ്വവര്‍ഗജീനിന്റെ സാന്നിധ്യം പൂര്‍ണമായും തള്ളിക്കളഞ്ഞത്. സമജാതഇരട്ടകളു ടെ ശരീരകോശങ്ങളില്‍ ഒരേ ജീനുകളായിരിക്കും ഉണ്ടാവുക. ഇരട്ടകളില്‍ ഒരാള്‍ സ്വവര്‍ഗരതിക്കാരനാണെങ്കില്‍ ഈ നിയമപ്രകാരം മറ്റേയാളും സ്വവര്‍ഗരതിക്കാരനായിരിക്കണം. എന്നാല്‍ ഇരട്ടകളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം തെളിയിക്കാനായില്ല.

ഗര്‍ഭകാലത്ത്, അമ്മയുടെ മാനസികസംഘര്‍ഷങ്ങള്‍ പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞില്‍ സ്വവര്‍ഗപ്രേമത്തിന്റെ വിത്തുപാകുമെന്ന ഒരു വിശ്വാസവും ശാസ്ത്രലോകം മുന്നോട്ടു വെക്കുന്നുണ്ട്. മാനസികസംഘര്‍ഷം ലൈംഗികഹോര്‍മോണുകളുടെ ഉല്പാദനത്തെ തടസ്സപ്പെടുത്തും - ഗര്‍ഭസ്ഥശിശുവില്‍ ആണ്‍, പെണ്‍ സ്വഭാവങ്ങളുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം തടസ്സപ്പെടുന്നത് ആണ്‍ശിശുവില്‍ 'പെണ്‍സ്വഭാവം' ഉണ്ടാക്കുമെന്നാണ് ഗവേഷകമതം - ഈ സി ദ്ധാന്തവും തെളിയിക്കപ്പെട്ടിട്ടില്ല.


ഇടതുകയ്യന്മാര്‍


ഇടതുകയ്യന്മാര്‍ സ്വവര്‍ഗരതിക്കാരായിരിക്കുമെന്ന് സാധാരണ ജനത്തിനിടയില്‍ ഒരു ധാരണയുണ്ട്. പരീക്ഷണങ്ങള്‍ ഇവ പൂര്‍ണമായും തള്ളിക്കളയുന്നില്ല. സ്വവര്‍ഗരതിക്കാരായ പുരുഷന്മാരില്‍ 31 ശതമാനം ഇടതുകയ്യന്മാരാണ്. അതേസമയം സ്വവര്‍ഗപ്രേമികളായ സ്ത്രീ കളില്‍ 91 ശതമാനം ഇടതുകൈയുപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും സ്വവര്‍ഗരതിയും തമ്മില്‍ ബ ന്ധുമുണ്ടാവാമെന്നാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ എല്ലാ ഇടതുകയ്യന്മാരും സ്വവര്‍ഗപ്രേമികളല്ലെന്ന കാര്യം പ്രശ്‌നം വീണ്ടും സങ്കീര്‍ണമാക്കുന്നു.

പൊതുവെ ഇടതുകൈയന്മാര്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ട്. ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതല്‍, ജനനസമയത്തെ ഭാരക്കുറവ്, ഓട്ടിസം, സ്‌കീസോഫ്രേനിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരില്‍ കൂടുതലായി കാണപ്പെടുന്നു. ഇതുമായി സ്വവര്‍ഗരതിക്കുള്ള ബന്ധം കണ്ടെത്തിയിട്ടില്ല.


അപകടമാവുന്നതെപ്പോള്‍?


എയ്ഡ്‌സ് ആണ് സ്വവര്‍ഗരതിക്കാരുടെ മുഖ്യഭീഷണി. ഇക്കൂട്ടരില്‍ കൂടുതല്‍ വൈവിധ്യം തേടുന്നവര്‍ പ്രകൃതിവിരുദ്ധ ലൈംഗികമാര്‍ഗമായ ഗുദഭോഗത്തിലേര്‍പ്പെടുന്നതാണ് എയ്ഡ്‌സ് ക്ഷണിച്ചുവരുത്തുന്നത്. ചിലര്‍ കടുത്ത മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാകാം. കൂട്ടുകെട്ടിനിടയില്‍ സിറിഞ്ചുകളും മറ്റും അണുനാശനം ചെയ്യാതെ ഉപയോഗിക്കുന്നതും രോഗത്തെ ക്ഷണിച്ചുവരുത്തുന്നു. ഇ തിനുംപുറമെ ഒട്ടേറെ മാനസികരോഗങ്ങള്‍ക്കും സ്വവര്‍ഗരതിക്കാര്‍ അടിമയാവുന്നു.

മുതിര്‍ന്നവര്‍ ലൈംഗികമായി ഉപയോഗിക്കുന്നത്, ചെറിയ ആണ്‍കുട്ടികളില്‍ കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടാക്കും. കുട്ടികളില്‍ ലൈംഗികതയെപ്പറ്റി തെറ്റായ കാഴ്ചപ്പാട് ഉ ണ്ടാക്കാനും ഇതിടയാക്കും. ഭാവിയില്‍ ശരിയായ ലൈംഗികവീക്ഷണം ഉണ്ടാകുന്നതില്‍ ഇവര്‍ പരാജയപ്പെടും.


മനശ്ശാസ്ത്രസമീപനം


അഞ്ച്-ആറ് വയസ്സെത്തുമ്പോഴാണ് ആണ്‍ കുട്ടിയില്‍ ലൈംഗികബോധം ഉടലെടുക്കുന്നത്. പെണ്‍കുട്ടികളില്‍ നിന്നു തങ്ങളെ വേറിട്ടുനിര്‍ത്തുന്ന ചില ഘടകങ്ങളെക്കുറിച്ച് ഈ പ്രായത്തില്‍ ആണ്‍കുട്ടി ബോധവാനായിരിക്കും.

ഈ ഘട്ടത്തില്‍ കുട്ടിയെ മുതിര്‍ന്ന പുരുഷന്മാര്‍ സ്വവര്‍ഗരതിക്ക് വിധേയമാക്കുമ്പോള്‍ ഇതാണ് ലൈംഗികതയെന്ന ബോധം ആണ്‍കുട്ടിയില്‍ ഉണ്ടാവും. ക്രമേണ ആ കുട്ടി സ്വവര്‍ഗരതി ആസ്വദിച്ചുതുടങ്ങും. വളര്‍ച്ചയുടെ അടുത്തഘട്ടങ്ങളില്‍ കൂട്ടുകാര്‍, ചുറ്റുപാടുകള്‍, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ എന്നിവയിലൂടെ കുട്ടി ലൈംഗികകാര്യങ്ങള്‍ മനസ്സിലാക്കുകയും സ്വവര്‍ഗരതി യഥാര്‍ഥലൈംഗികതയല്ലെന്ന് കണ്ടെത്തുകയും ചെയ്യും. ഇത് സ്വാഭാവികമായ ഒരു പരിണാമമാണ്.

ജനിതകമായ ഘടകങ്ങളും ജീവിക്കുന്നചുറ്റുപാടുകളും ഒരാളെ സ്വവര്‍ഗരതിക്കാരനാക്കാം. ഇതില്‍ ജനിതകഘടകങ്ങള്‍ ഏതൊക്കെ യാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗമായി ഇതിനെ കാണാത്തതിനാല്‍ അമേരിക്കയിലും മറ്റും ഇത് കണ്ടെത്താന്‍ ഗവേഷണം നടക്കുന്നുമില്ല.

ചുറ്റുപാടാണ് അടുത്ത ഘടകം. ഹോസ്റ്റലിലെ ജീവിതം ഉദാഹരണം. കൂട്ടുകുടുംബങ്ങളാണ് കൗമാരക്കാരിലെ സ്വവര്‍ഗരതിക്ക് സാഹചര്യമൊരുക്കുന്ന മറ്റൊരു ഘടകം. അപൂര്‍വം ഘട്ടങ്ങളില്‍ സ്ത്രീകളോടുള്ള മാനസികഭയവും അവരെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ തനിക്കാവില്ലെന്ന ഭീതിയും ഒരാളെ സ്വന്തം ലിംഗത്തില്‍ പെട്ടവരുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കാം.


ദാതാവും സ്വീകര്‍ത്താവും


പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതിയില്‍ ഒരാള്‍ ദാതാവും പങ്കാളി സ്വീകര്‍ത്താവും ആയിരിക്കും. ദാതാവായ വ്യക്തി സാധാരണപുരുഷന്മാരെപ്പോലെ ലൈംഗികബന്ധത്തില്‍ മേല്‍ക്കോയ്മ കാട്ടുകയും ഇണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യും. സ്വീകര്‍ത്താവായ പുരുഷനാവട്ടെ ഇത്തരം ലൈംഗികബന്ധത്തില്‍ സ്ത്രീസഹജമായ സ്വഭാവങ്ങളാണ് പ്രകടിപ്പിക്കുക. സ്‌നേഹിക്കപ്പെടാനും തലോടല്‍ ലഭിക്കാനുമുള്ള വെമ്പല്‍ ഈ പങ്കാളിയുടെ സ്വഭാവമായിരിക്കും.


പ്രശ്‌നമായി മാറുന്നതെപ്പോള്‍?


ഹോസ്റ്റല്‍ജീവിതം കഴിയുമ്പോഴേക്കും ഇത്തരം ബന്ധമുള്ളവര്‍ സാധാരണനിലയില്‍ ഇതവസാനിപ്പിക്കും. സ്വവര്‍ഗരതിയില്‍ ഏര്‍ പ്പെടുന്ന പുരുഷന്മാര്‍ സ്ത്രീകളോട് സാധാരണയോ അതില്‍ കവിഞ്ഞോഉള്ള ലൈംഗിക അഭിനിവേശം ഉള്ളവരായിരിക്കും. സ്വവര്‍ഗരതിക്കൊപ്പം സ്ത്രീകളുമായുള്ള ബന്ധവും മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്ക് വിഷമം നേരിടാറില്ല. പ്രത്യേകിച്ച്, ദാതാവായ പങ്കാളിക്ക്. പക്ഷേ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ബന്ധം ഉപേക്ഷിക്കാന്‍ കഴിയാതെ വരാറുണ്ട്. ഈ ഘട്ടത്തിലാണ് സ്വവര്‍ഗരതി കുടുംബത്തിന് പ്രശ്‌നമായി വരുന്നത്.

ബന്ധം ഉപേക്ഷിക്കാനാവാത്ത പുരുഷപങ്കാളികള്‍ കാമുകീകാമുകന്മാരെപ്പോലെയാണ് പെരുമാറുക. കൈകോര്‍ത്ത് നടക്കാനും മറ്റും ഇവര്‍ കൂടുതലായി ഇഷ്ടപ്പെടും. തമ്മില്‍ ത മ്മില്‍ കൂടുതല്‍ ആശ്രിതത്വം കാണിക്കുക ഇത്തരക്കാരു ടെ പ്രത്യേകതയാണ്. ഈ ബന്ധം ഇവരുടെ വ്യക്തിത്വത്തെ വല്ലാതെ ബാധിക്കുന്നു. മനശ്ശാസ് ത്രജ്ഞന്റെ ഇടപെടലുകള്‍ ആവശ്യമാവുന്നത് ഈ ഘട്ടത്തില്‍ മാത്രമാണ്.
ബിഹാവിയര്‍ തെറാപ്പി, കൗണ്‍സിലിങ്ങ് എന്നീ ചികിത്സാരീതികളാണ് ഇവരില്‍ അവലംബിക്കാറ്.

സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ക്ക് പ്രായഭേദം ഒരു പ്രശ്‌നമല്ല. ദാതാവായ പുരുഷന്മാരില്‍ പ്രായം ചെന്നാലും സ്വവര്‍ഗഅഭിനിവേശം കുറയാറില്ല. ഇവര്‍ കുട്ടികളെ ലൈംഗികമാ യി ഉപയോഗിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ ഇത് ബാലപീഡനത്തില്‍ കലാശിക്കാറുണ്ട്.
രതി ബലാത്സംഗത്തിന്റെ രീതിയിലാവുമ്പോഴല്ലാതെ സ്വ വര്‍ഗരതിക്കാര്‍ മനശ്ശാസ്ത്രജ്ഞരുടെ സഹായം തേടാറില്ല. അതിനാല്‍തന്നെ ഒരു സമൂഹത്തില്‍ ഇവരുടെ ശതമാനമെത്രയുണ്ടെന്ന് കണക്കാക്കാന്‍ പ്രയാസവുമുണ്ട്. വേശ്യാവൃത്തി പോലെ സമൂഹത്തിന് പ്രത്യക്ഷത്തില്‍ പ്രശ്‌നമുണ്ടാക്കാത്തതിനാല്‍ സന്നദ്ധസംഘടനകളും ഇവരുമായി കാ ര്യമായ ഇടപെടല്‍ കാര്യമായ നടത്തിയിട്ടില്ല.


വിവാഹിതരില്‍


സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ വിവാഹിതരായാലും ദാമ്പത്യജീവിതത്തില്‍ ഇത് പ്രശ്‌നമൊന്നും പൊതുവെ ഉണ്ടാക്കാറില്ല. ദാതാവായ പുരുഷന് ഏതുതരത്തിലുള്ള ലൈംഗികബന്ധവും സാധ്യമാണ്. സ്വീകര്‍ത്താവായ പുരുഷന്മാര്‍ക്ക് ചിലപ്പോള്‍ വിവാഹജീവിതം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. മനശ്ശാസ്ത്രചികിത്സ കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ ഒളിച്ചുവെക്കലുകളില്ലാതെ ലൈംഗികജീവിതം ആസ്വദിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്വവര്‍ഗരതി പ്രശ്‌നമാകാറേയില്ല.


കേരളത്തില്‍


വടക്കന്‍ കേരളത്തിലാണ് തെക്കന്‍ ഭാഗത്തെക്കാള്‍ സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ കൂടുതലുള്ളതെന്ന് മനശ്ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയാടിത്തറയൊന്നുമില്ല. ലൈംഗികപ്രക്രിയ ഒന്നുതന്നെയാണെങ്കിലും ലൈംഗിക സങ്കല്പത്തിലുണ്ടാവുന്ന മാറ്റമാണ് ഒരാളെ സ്വവര്‍ഗരതിക്കാരനാക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ പരിപൂര്‍ണ ലൈംഗികസുഖം നല്‍കുന്നുണ്ടെന്നാണ് സ്വവര്‍ഗപ്രേമികളുടെ അഭിപ്രായം. ഇവര്‍ സമൂഹത്തിന് മറ്റുവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നുമില്ല. പിന്നെ എന്തിനിടപെടണമെന്നാണ് ആധുനിക മനശ്ശാസ്ത്രം ഉയര്‍ത്തുന്ന ചോദ്യം.


കൂടുതല്‍ വായിക്കുക


ഞാന്‍ ലെസ്ബിയന്‍ ആണോ?

അവള്‍ ആണ്‍കുട്ടിയായിരുന്നു !

സ്വവര്‍ഗാനുരാഗം എന്തുകൊണ്ട് ?

മൂടിവെച്ച നിഗൂഡഭാവങ്ങള്‍

കടപ്പാട് :


ഡോ. കെ. ശിവരാമകൃഷ്ണന്‍


സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍,
താണ, കണ്ണൂര്‍