പവനമുക്താസനം പരിശീലിക്കാം, യോഗ പാര്‍ട്ട് 7

ലര്‍ന്നുകിടന്നുകൊണ്ട് ചെയ്യുന്ന ഒരു ആസനമാണ് പവനമുക്താസനം. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്‌.

 • പുറം ഭാഗത്തെ പേശികളെ നന്നായി സ്‌ട്രെച്ച് ചെയ്യാന്‍ സഹായിക്കുന്നു. 
 • പവനമുക്താസനം ദിവസവും ചെയ്യുന്നത് വഴി മലബന്ധം മാറാനും ദഹനശക്തി വര്‍ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കുന്നു. 
 • പവനമുക്താസനം ദിവസവും പരിശീലിക്കുന്നത് ഉദരഭാഗത്തുള്ള അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യാനും സഹായിക്കുന്നു.

ചെയ്യാന്‍ പാടില്ലാത്തവര്‍

അടുത്തിടെ കാലിനും വയറിനും  അരക്കെട്ടിനും സര്‍ജറി കഴിഞ്ഞവര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, അതികഠിനമായ മുട്ടുവേദനയും നടുവേദനയും ഉള്ളവര്‍ എന്നിവര്‍ ഇത് ഒഴിവാക്കണം. 

ചെയ്യേണ്ട വിധം

1. കാലുകള്‍ അകത്തി വെച്ച് കൈകള്‍ മലര്‍ത്തി, തളര്‍ത്തി ഇട്ടുകൊണ്ട് കണ്ണടച്ച് ശവസാനത്തില്‍ വിശ്രമിക്കുക. കിടന്നുകൊണ്ട് ചെയ്യുന്ന ആസനകള്‍ക്ക് മുന്‍പോ ശേഷമോ ഈ ആസനത്തില്‍ വിശ്രമിക്കാവുന്നതാണ്. 
2. കാലുകള്‍ ചേര്‍ത്ത് കൈകള്‍ ശരീരത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് കിടക്കുക. കിടന്നുകൊണ്ട് ചെയ്യുന്ന ആസനങ്ങളുടെ സ്ഥിതിയാണ് (Base position). എട്ട് കൗണ്ട് ആയാണ് ഇത് ചെയ്യുന്നത്. 
3. Count 1: ശ്വാസം നന്നായി ഉള്ളിലേക്ക് എടുത്തുകൊണ്ട് രണ്ട് കാലുകളും ഒരുമിച്ച് ഉയര്‍ത്തുക. 
Count 2: ശ്വാസം പുറത്തു വിട്ടുകൊണ്ട് രണ്ട് കാലുകളും മുട്ടില്‍ മടക്കുക. 
Count 3: വീണ്ടും ശ്വാസം ഉള്ളിലേക്ക് എടുത്ത് കൈകള്‍ കൊണ്ട് കാല്‍മുട്ടിന് തൊട്ടുതാഴെയായി കോര്‍ത്തുപിടിക്കുക.  കാല്‍മുട്ട് വയറിലേക്ക് അടുപ്പിക്കുക. 
Count 4: ഇനി ശ്വാസം പുറത്തുവിട്ടുകൊണ്ട് തല ഉയര്‍ത്തി താടി അല്ലെങ്കില്‍ നെറ്റി കാല്‍മുട്ടില്‍   മുട്ടിക്കുക.   
സാധാരണ ശ്വാസത്തില്‍ പറ്റുന്ന അത്രയും നിലനിര്‍ത്തുക. 
Count 5: ഇനി പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് തല താഴെ വെക്കുക. 
Count 6: ശ്വാസം പുറത്തുവിട്ടുകൊണ്ട് കൈകള്‍ താഴ്ത്തി തറയില്‍ വെക്കുക. 
Count 7: ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. 
Count 8: ശ്വാസം പുറത്തുവിട്ടുകൊണ്ട് കാലുകള്‍ താഴ്ത്തി പൂര്‍വ്വ സ്ഥിതിയിലേക്ക് വന്ന് ശവാസനത്തില്‍  വിശ്രമിക്കുക. ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങളില്‍ ശ്രദ്ധിക്കുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

 • കാല്‍വിരലുകള്‍ മുന്നിലേക്ക് സ്‌ട്രെച്ച് ചെയ്തിരിക്കണം. അവസാനത്തെ നില സാധാരണ ശ്വാസത്തില്‍ മാത്രം തുടരുക. 
 • ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് കണ്ണടച്ച് ചെയ്യുക. 
 • ഓരോരുത്തര്‍ക്കും പറ്റുന്ന രീതിയില്‍ മാത്രം ചെയ്താല്‍ മതി. 
 • രണ്ട് കാലുകളും ആദ്യം ഒരുമിച്ച് ചെയ്യാന്‍ പറ്റാത്തവര്‍ ഓരോ കാലുപയോഗിച്ച് ചെയ്തു തുടങ്ങിയാല്‍ മതി. 

  വിവരങ്ങള്‍ക്ക് കടപ്പാട്:
  ഡോ. നിവേദിത പി. 
  സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍
  നാച്ചുറോപ്പതി &യോഗ വിഭാഗം
  അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented