വീട്ടിലെ ഉത്തരവാദിത്വങ്ങളും ജോലിസ്ഥലത്തെ ആശങ്കകളുംമെല്ലാം ചേര്‍ന്ന് തിരക്കുപിടിച്ച ജീവിതത്തിൽ  ടെൻഷൻ ഒഴിയുന്നില്ല.  ഇവയെ എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിച്ച് ഇരിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതാ ചില മാര്‍ഗങ്ങൾ

വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം
വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതലൂടെ പല അനാവശ്യ ടെൻഷൻ ഒഴിവാക്കാം. അതിന് എറ്റവും പറ്റിയ മാര്‍ഗം വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്നതാണ്.  ഒറ്റയ്ക്കല്ല എന്ന ബോധം വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത് സഹായിക്കും.

ഒാര്‍മ്മകളെ താലോലിക്കാം
ജീവിതത്തിലെ  ആഹ്ലാദകരമായ നിമിഷങ്ങൾ ഓര്‍ത്തെടുക്കുന്നതിലൂടെ  മാനയിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം ലഭിക്കും.  ഇതിലൂടെ ലഭിക്കുന്ന ഊര്‍ജം പ്രതിസന്ധികളെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും

യാത്ര പോവാം
ജോലിത്തിരക്കുകളില്‍നിന്നുവിട്ട് ചെറിയൊരു യാത്രപോകുന്നത് മനസ്സിന്റെ  പിരിമുറുക്കങ്ങൾ അകറ്റാന്‍ സഹായിക്കും. കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം.  

പ്രാര്‍ഥന
ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്‍ഷന് ആശ്വാസമേകും.

പാട്ടുകേള്‍ക്കാം 
മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം.  മനസിന് ആശ്വാസം നൽകുന്ന സംഗീതങ്ങൾക്കായി ഗൂഗിളിൽ ഒന്ന് പരതാം.  

യോഗ ശീലമാക്കാം
മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാര്‍ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുതലാണ്.

content highlights: stress relief activities, signs of stress, stress

 

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്