റ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വയം അളക്കുന്ന സ്വഭാവം നമുക്കെല്ലാമുണ്ട്. അത് മനുഷ്യസഹജമാണ്. അത്തരമൊരു താരതമ്യ പഠനത്തിന് സോഷ്യല്‍ മീഡിയ വലിയ സാധ്യതയാണ് തുറക്കുന്നത്. 

ഈ താരതമ്യ പഠനത്തെ നെഗറ്റീവ് ആയും പോസിറ്റീവായും വിലയിരുത്താം. സ്വയം നന്നാവാനുള്ള, സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരമായും എന്നാല്‍ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന ചിന്തയും ഇതുവഴി ഉണ്ടായേക്കാം. 

സ്വന്തമായി അധികം പോസ്റ്റുകളോ കമന്റുകളോ ഒന്നും ഇടാതെ വെറുതെ മറ്റുള്ളവരുടേത് നോക്കിയിരിക്കുക മാത്രം ചെയ്യുന്ന ശീലം വിഷാദജനകമാവാറുണ്ട്. നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി സദാ ജാഗരൂഗതയോടെ കാത്തിരിക്കുന്നതും ഒരു പെര്‍ഫെക്ട് ഇമേജ് പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കും വഴിയൊരുക്കുകയും ചെയ്യും.  

വിഷാദരോഗം ഉണ്ടാക്കുന്ന സാധ്യതയ്ക്ക് പുറമേ ഐ.ക്യൂ കുറയുന്നതും വൈകാരിക ബുദ്ധി ദുര്‍ബലമാവുന്നതും ഏകാഗ്രത കുറയുന്നതിനുമൊപ്പം സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട നോമോഫോബിയ, റിംഗ്‌സൈറ്റി, ഫോമോ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ നിങ്ങളെ ബാധിച്ചേക്കാം. 

എല്ലാ സൂചനകളുടേയും അന്തിമഫലം നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചു കൊണ്ടുള്ള ശാരീരീകാവസ്ഥയാവും നിങ്ങള്‍ക്ക് സമ്മാനിക്കുക. അതിനാല്‍ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് എത്രയൊക്കം ഉപകരങ്ങള്‍ ഉണ്ടെങ്കിലും അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ കീഴടക്കുന്ന അവസ്ഥ ഉണ്ടാക്കാതെ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.

Content Highlight: Facebook and Depression , Depression through Facebook use,Nomophobia,Fomo,Ringxiety